Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍ തുടങ്ങുന്നു; തിരുവനന്തപുരം ജില്ലയില്‍ 31685 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും

12 MARCH 2019 05:10 PM IST
മലയാളി വാര്‍ത്ത

2019-ലെ എസ്.എസ്.എല്‍സി പരീക്ഷ നാളെ മുതല്‍ 28-ാം തീയതി വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.45 മുതല്‍ നടക്കും.

ജില്ലയില്‍ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. റവന്യൂ ജില്ലയില്‍ കൊല്ലം(112), കൊട്ടാരക്കര(67), പുനലൂര്‍(52) എന്നീ വിദ്യാഭ്യാസ ജില്ലകളിലായി ആകെ 231 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.


ജില്ലയില്‍ ആകെ 31685 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഇതില്‍ 31647 പേര്‍ റഗുലര്‍ വിദ്യാര്‍ഥികളാണ്. ഇതില്‍ 16482 ആണ്‍കുട്ടികളും 15165 പെണ്‍കുട്ടികളുമാണ്. പട്ടികജാതി വിഭാഗത്തില്‍ 4596 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ 102 കുട്ടികളും പരീക്ഷയെഴുതും.

പട്ടത്താനം വിമലഹൃദയ ഹൈസ്‌കൂളിലാണ് ഏറ്റവുമധികം പരീക്ഷാര്‍ഥികളുള്ളത്(809). മൂന്നു ജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരുടെ പരിധിയില്‍ പോലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ ഓരോ ദിവസത്തേക്കുമുള്ളത് പരീക്ഷാ കേന്ദ്രം അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടുമാര്‍/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാര്‍ പരിശോധിച്ച് ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ മേല്‍നോട്ടത്തില്‍ തരംതിരിച്ച് ബാഗുകളിലാക്കി സീല്‍ ചെയ്ത് പരീക്ഷാ കേന്ദ്രത്തിനടുത്തുള്ള ട്രഷറി/ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുണ്ട്.

ചോദ്യപേപ്പറുകളുടെ സുഗമമായ വിതരണത്തിന് പരീക്ഷാ കേന്ദ്രങ്ങളെ 36 ക്ലസ്റ്ററുകളാക്കി ക്രമീകരിച്ചാണ് 11 ട്രഷറികളിലും 10 ദേശസാല്‍കൃത ബാങ്കുകളിലുമായി ചോദ്യപേപ്പര്‍ ബാഗുകള്‍ സൂക്ഷിച്ചിരിക്കുന്നത്.ഓരോ പരീക്ഷാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ സായുധ പോലീസിന്റെ അകമ്പടിയോടെ കവചിത വാഹനത്തില്‍ ഇവ വിതരണം ചെയ്യുന്നതിന് 36 ക്ലസ്റ്ററുകളിലും ഡെലിവറി ഓഫീസര്‍മാര്‍, ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍മാര്‍, ഡിസ്ട്രിബ്യൂഷന്‍ അസിസ്റ്റന്റുമാര്‍ എന്നിവരെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നിയോഗിച്ചിട്ടുണ്ട്.

ചോദ്യപേപ്പര്‍ വിതരണം അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തും. ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് 231 ചീഫ് സൂപ്രണ്ടുമാരേയും 235 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരേയും 2555 ഇന്‍വിജിലേറ്റര്‍മാരേയും നിയോഗിച്ചിട്ടുണ്ട്.

ചീഫ് സൂപ്രണ്ടുമാര്‍ക്കുള്ള പരിശീലന പരിപാടി പൂര്‍ത്തീകരിച്ചു. വിദ്യാഭ്യാസ ആഫീസര്‍മാരടങ്ങുന്ന ആറു പരീക്ഷാ പരിശോധനാ സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.ഉത്തരക്കടലാസുകള്‍ ഓരോ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് അതത് ദിവസത്തെ പരീക്ഷ കഴിഞ്ഞതിന് ശേഷം ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടുമാര്‍ അയയ്ക്കും.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (7 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (31 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends