Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസില‌ർമാരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അയോഗ്യരാക്കി

12 MARCH 2019 08:06 PM IST
മലയാളി വാര്‍ത്ത

പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസില‌ർമാരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അയോഗ്യരാക്കി. കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷന്‍ 143എ പ്രകാരം നിശ്ചിത സമയ പരിധിക്കുള്ളിൽ ആസ്തി-ബാദ്ധ്യതാവിവരം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ്നടപടി.

കൗൺസിലർമാരുടെ തന്നെ പരാതിയിൽ പരാതിക്കാർ അടക്കമുള്ളവരെയാണ് അയോഗ്യരാക്കിയിട്ടുള്ളത്. പട്ടാമ്പി നഗരസഭയിൽ ആകെ 28 കൗൺസിലർമാരാണ് ഉള്ളത്. 2015 നവംബർ 12ന് മുനിസിപ്പൽ കൗൺസിലർമാരായി ചുമതലയേറ്റ ഇവർ 30 മാസത്തിനുള്ളിൽ നിശ്ചിത ഫോറത്തിൽ ആസ്തി-ബാദ്ധ്യതാ വിവരങ്ങൾ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള കൊച്ചിയിലെ അർബന്‍ അഫയേഴ്‌സ് മേഖലാ ജോയിന്റ് ഡയറക്ടർക്ക് സമർപ്പിക്കണമായിരുന്നു.

കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 91(പി) പ്രകാരം അയോഗ്യത കല്പിച്ച ഇവർക്ക് ഇതോടെ കൗൺസിലർ സ്ഥാനം നഷ്ടമായി.പട്ടാമ്പി നഗരസഭയിൽ ആകെയുള്ള 28 കൗൺസിലർമാരിൽ ഉമ്മർ പാലത്തിങ്കൽ, മണികണ്ഠൻ കെ. സി, കെ. വി. എ. ജബ്ബാർ, കുഞ്ഞുമുഹമ്മദ് റഷീദ്, മുഷ്താഖ് അബ്ദുൾ നസീർ, എ. കെ. അക്ബർ, അബ്ദുൽ ഹക്കീം റാസി, കെ. ബഷീർ, ബൾക്കീസ്, വിനീത ഗിരീഷ്, മുനീറ, ജയലേഖ.കെ, കൃഷ്ണവേണി, ഗിരിജ, സുനിത. പി. പി, ആമിന, ഷീജ, സംഗീത, സുബ്രഹ്മണ്യൻ പി, റഹ്‌നാ. ബി, എം. വി. ലീല, എൻ. മോഹനസുന്ദരൻ, ഗീത. പി, കെ. സി. ഗിരിഷ് എന്നിവർക്കാണ് അംഗത്വം നഷ്ടപ്പെട്ടത്.മുനിസിപ്പൽ കൗൺസിലർമാരായ കെ. സി. ഗിരിഷ്, പി. ഗോപാലൻ, കെ. പ്രകാശൻ, ഇർഷാദ്. സി. എം, ജിതീഷ്, എം. അസീസ്, എം. കെ. സുന്ദരൻ, എ. പി. കൃഷ്ണവേണി എന്നിവർ നൽകിയ പരാതി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി.

അതേസമയം അയോഗ്യരാക്കിയവരുടെ കൂട്ടത്തിൽ പരാതിക്കാരായ കെ.സി. ഗിരിഷും കൃഷ്ണവേണിയും ഉൾപ്പെടും. സ്ഥാനം നഷ്ടപ്പെട്ടവരിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ഉൾപ്പെടുന്നു. ഭൂരിപക്ഷ അംഗങ്ങളും അയോഗ്യരാക്കപ്പെട്ടതിനാൽ പട്ടാമ്പി മുനിസിപ്പൽ കൗൺസിൽ പിരിച്ചുവിടേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (3 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (27 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (58 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends