പിജെ ജോസഫിനെ ഇടുക്കിയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം

പിജെ ജോസഫിനെ ഇടുക്കിയില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പകരം പിടിച്ചെടുക്കുന്ന കോട്ടയം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കും.മാണിക്ക് വേണമെങ്കില്‍ പി ജെ ജോസഫിനെ പിന്തുണയ്ക്കാമെന്ന നിലപാടില്‍ എ ഗ്രൂപ്പാണ് പി ജെ ജോസഫിന് വേണ്ടി കരുക്കള്‍ നീക്കുന്നത്.കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്തുണ പിജെ ജോസഫിനാണ്.
പിളര്‍ന്നാലും യു ഡി എഫില്‍ തുടരാമെന്ന് ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി പി ജെ ജോസഫ് കൂടിക്കാഴ്ച്ച ഉടനുണ്ടാകും.കോട്ടയം ഡി സി സി യില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ മാണിക്കെതിരെ കടുത്ത വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നു.അതേസമയം, കോണ്‍ഗ്രസ് വിരുദ്ധനായ തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി കെ എം മാണി പ്രഖ്യാപിച്ചത് കോണ്‍ഗ്രസുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് തയ്യാറാണെന്ന സൂചനയാണ്.തോമസ് ചാഴികാടനാകട്ടെ കെ എം മാണിയുടെ നിര്‍ദ്ദേശമനുസരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. അതിനിടയിലാണ് കോട്ടയം സീറ്റ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് അണിയറ നീക്കം തുടങ്ങിയത്.
https://www.facebook.com/Malayalivartha



























