Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; 4,35,142 പേർ പരീക്ഷയെഴുതും

13 MARCH 2019 06:37 AM IST
മലയാളി വാര്‍ത്ത

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും . എസ് എസ് എല്‍ സി, ടി എച്ച്‌ എല്‍ സി, എ എച്ച്‌ എസ് എല്‍ സി പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. പരീക്ഷയ്ക്ക് സംസ്ഥാനത്ത് 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പതും ഗൾഫ് മേഖലയിലെ ഒമ്പതും കേന്ദ്രങ്ങളിലായി 4,35,142 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതും.

ഇത്തവണ പരീക്ഷയെഴുതുന്ന 4,35,142 കുട്ടികളില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. എയ്ഡഡ് സ്കൂളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷകളെഴുതുന്നത്. ഇത്തവണ നേരത്തെയെത്തിയ വേനല്‍ ചൂടിനൊപ്പം പരീക്ഷ ചൂടും തുടങ്ങുകയാണ്.

ഇത്തവണ നേരത്തെയെത്തിയ വേനല്‍ ചൂടിനൊപ്പം പരീക്ഷ ചൂടും തുടങ്ങുകയാണ്. ഇത്തവണ പരീക്ഷയെഴുതുന്ന 4,35,142 കുട്ടികളില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. എയ്ഡഡ് സ്കൂളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷകളെഴുതുന്നത്.

സർക്കാർ സ്കൂളുകളിലെ 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളിലെ 2,62,125 കുട്ടികളും അൺ എയ്ഡഡ് സ്‌കൂളുകളിലെ 30,984 കുട്ടികളും. ഗൾഫ് മേഖലയിൽ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 682 പേരും പരീക്ഷയെഴുതുന്നു. പ്രൈവറ്റ് വിഭാഗത്തിൽ ന്യൂ സ്കീമിൽ (പി.സി.എൻ.) 1867 പേരും ഓൾഡ് സ്കീമിൽ (പി.സി.ഒ.) 333 പേരും പരീക്ഷയെഴുതും.

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതല്‍ പേര്‍ പരീക്ഷയെഴുതുക,27,436 പേർ. കുട്ടനാടാണ് കുറവ്, 2114 പേർ. ടി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3212 പേരാണ് പരീക്ഷയെഴുതുന്നത്. 2957 ആൺകുട്ടികളും 255 പെൺകുട്ടികളും. എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഒരു പരീക്ഷാകേന്ദ്രമാണുള്ളത്. ചെറുതുരുത്തി കലാമണ്ഡലം ആർട്‌സ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ. 82 പേർ പരീക്ഷയെഴുതും. എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 284 പേരും ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷ കേന്ദ്രത്തിൽ 14 പേരും പരീക്ഷയെഴുതും. മാര്‍ച്ച്‌ 28ന് പരീക്ഷ അവസാനിക്കും

ഏപ്രില്‍ 5 മുതല്‍ മെയ് രണ്ട് വരെ സംസ്ഥാനത്ത് 54 കേന്ദ്രീകൃത ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം രണ്ട് ഘട്ടമായാണ് നടക്കുക. ആദ്യഘട്ടം ഏപ്രിൽ അഞ്ചിന് ആരംഭിച്ച് ഏപ്രിൽ 13-ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രിൽ 25-ന് ആരംഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (3 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (27 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (58 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends