ദ്വിദിന സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

ദ്വിദിന സന്ദർശനത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. നാഗർകോവിലിലെ പാർട്ടി റാലിക്ക് ശേഷം ഇന്ന് വൈകീട്ട് രാഹുൽ ഗാന്ധി തലസ്ഥാന നഗരിയിലെത്തും. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തിയേക്കും.
വൈകുന്നേരം തിരുവനന്തപുരം വഴി കൊച്ചിക്ക് പോകുന്ന രാഹുല്‍ തൃശൂര്‍ രാമനിലയത്തിലാണ് വിശ്രമിക്കുക. നാളെ തൃപ്രയാറില്‍ ഫിഷര്‍മാന്‍ പാര്‍ലമെന്‍റില്‍ പങ്കെടുക്കുന്ന അദ്ദേഹം തുടര്‍ന്ന് കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിൻറെ കുടുംബാംഗങ്ങളെ കാണും. പിന്നീട് കാസർക്കോടെത്തി കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകളും സന്ദർശിക്കും. വൈകുന്നേരം കോഴിക്കോട് കടപ്പുറത്തെ ജനമഹാറാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
https://www.facebook.com/Malayalivartha



























