Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു നോട്ടം കൊണ്ടുപോലും താൻ സ്നേഹിച്ച പെണ്ണ് അടിയറവ് പറയാതെ വന്നപ്പോൾ, മറ്റാർക്കും തൻറെ പ്രണയിനിയെ കിട്ടാതിരിക്കാൻ അജിൻ കണ്ടുപിടിച്ച വഴി കൊണ്ടെത്തിച്ചത് കൊടും ക്രൂരതയിലേയ്ക്ക്; നാട്ടുകാർ പോലും കണ്ട് നടുങ്ങിയ ആ കാഴ്ച അജിൻ ഭാവഭേദമില്ലാതെ നോക്കി നിന്നു: അജിൻ ലക്ഷ്യമിട്ടത് പെൺകുട്ടിയെ കൊന്നശേഷം ആത്മഹത്യയ്ക്ക്

13 MARCH 2019 11:12 AM IST
മലയാളി വാര്‍ത്ത

തിരുവല്ലയിൽ കോളേജ് വിദ്യാർത്ഥിനിയെപട്ടാപ്പകൽ കുത്തി വീഴ്ത്തിയും, പെട്രോളൊഴിച്ച് കത്തിച്ചും യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ പ്രതി കുമ്ബനാട് കടപ്ര കരാലില്‍ അജിന്‍ റെജി മാത്യു(18) ലക്ഷ്യമിട്ടത് പെൺകുട്ടിയെ കൊന്നശേഷം ആത്മഹത്യയ്ക്ക് . തിരുവല്ല ചിലങ്ക ജംഗ്ഷനിലാണ് പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ശരീരത്തിൽ 85ശതമാനത്തിലേറെ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സിവിദ്യാര്‍ത്ഥിനിയായ അയിരൂര്‍ സ്വദേശിനി കവിത വിജയകുമാറിനെയാണ് ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്ബോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്.

പെൺകുട്ടിയെ കുത്തിവീഴ്ത്തിയ ശേഷമായിരുന്നു യുവാവ് കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിച്ചത്. പെണ്‍കുട്ടിക്ക് ഏറ്റ കുത്ത് സാരമുള്ളതല്ലെങ്കിലും, തല മുതല്‍ താഴോട്ട് പകുതിഭാഗം സാരമായി പൊള്ളിയ നിലയിലാണ്. മുഖത്തും കഴുത്തിനുമാണ് കൂടുതലായി പൊള്ളലേറ്റത്. മുടി മുഴുവന്‍ കരിഞ്ഞു. പേശികള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇതുമൂലം വൃക്കകള്‍ക്കു തകരാര്‍ സംഭവിക്കാന്‍ സാധ്യത ഏറെയാണ്. അരയ്ക്കു മുകളിലുള്ള ഭാഗത്താണ് പൊള്ളലിന്റെ 90% സംഭവിച്ചിരിക്കുന്നത്.

യുവതി റേഡിയോളജി കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിലേക്ക് ബസ്സിറങ്ങി നടന്നുപോകുകയായിരുന്നു. ഇതേ ബസില്‍ വന്ന അജിന്‍ യുവതിയുമായി സംസാരിച്ചുവരുന്നതിനിടയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇയാള്‍ കത്തി കൊണ്ട് വയറ്റില്‍ കുത്തി. ബാഗിലെ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്തേക്ക് ഒഴിച്ച്‌ ലൈറ്റര്‍ കൊണ്ട് കത്തിച്ചു. തീ ആളുന്നതിനിടെ, 10 ചുവട് മുന്നോട്ടോടിയ യുവതി പിന്നിലേക്ക് മറിഞ്ഞുവീണു. സമീപത്തെ കടകളിലും മറ്റും ഉണ്ടായിരുന്നവര്‍ വെള്ളമൊഴിച്ച്‌ തീകെടുത്തി.


യുവതിയെ തീ കൊളുത്തിയ സംഭവത്തില്‍ പൊലീസിനു തെളിവായതു റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കളിപ്പാട്ടക്കടയിലെ ക്യാമറയാണ്. ഇതില്‍ എല്ലാം വ്യക്തമാണ്. റോഡിലൂടെ പെണ്‍കുട്ടി നടന്നുവരുന്നു. പിന്നാലെയെത്തുന്ന യുവാവ് സംഭവസ്ഥലത്തെത്തുമ്ബോള്‍ വഴി തടസ്സപ്പെടുത്തി മുന്‍പിലേക്കു കയറി നിന്നു സംസാരിക്കുന്നു. ഇതിനിടയില്‍ പെണ്‍കുട്ടി വയര്‍ പൊത്തി വേദനയോടെ നില്‍ക്കുന്നു. പെട്ടെന്നു യുവാവ് ബാഗ് തുറന്നു എന്തോ ദ്രാവകം യുവതിയുടെ തലയിലൂടെ ഒഴിക്കുന്നു. യുവാവ് ലൈറ്റര്‍ കത്തിക്കുന്നതു പോലെയുള്ള ആക്ഷന്‍. യുവതിയുടെ ദേഹത്ത് തീ പടരുന്നു. ഇവര്‍ പുറകോട്ടു വീഴുന്നു. നാട്ടുകാര്‍ ഓടിക്കൂടി ഫ്‌ളെക്‌സ് ബോര്‍ഡ് ഉപയോഗിച്ച്‌ തീ കെടുത്താന്‍ ശ്രമിക്കുന്നു. പിന്നെ നാട്ടുകാരുടെ ഇടപെടലും.

സംഭവസ്ഥലത്തുതന്നെ നിന്ന അജിനെ നാട്ടുകാര്‍ പിടിച്ചുകെട്ടി പൊലീസിന് കൈമാറി. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് യുവതിയെ ആദ്യം പ്രവേശിപ്പിച്ചത്. ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിയാണ് അജിന്‍. ഇരുവരും ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സഹപാഠികളായിരുന്നു. പ്രണയം നിരസിച്ചതിനാണ് തന്നെ ആക്രമിച്ചതെന്ന് യുവതിയും പൊലീസിന് ആശുപത്രിയില്‍ വെച്ച്‌ മൊഴി നല്‍കിയിട്ടുണ്ട്. പ്ലസ്ടുവിന് പഠിക്കുമ്ബോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍, അജിനോട് പെണ്‍കുട്ടി ഒരുഘട്ടത്തിലും താല്‍പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു.

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും യുവാവ് വിവാഹക്കാര്യം അവതരിപ്പിച്ചെങ്കിലും അവരും തള്ളിപ്പറഞ്ഞതോടെയാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്. കൈയില്‍ കരുതിയിരുന്ന രണ്ടുകുപ്പി പെട്രോളില്‍ ഒരു കുപ്പി പെട്രോളാണ് യുവതിയുടെ ശരീരത്തേക്ക് ഒഴിച്ചത്. തീക്കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നതുകണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച്‌ തീ കെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ചിലങ്ക ജംക്ഷനില്‍ നിന്നു വിദ്യാര്‍ത്ഥികളായ യുവാവും യുവതിയും നടന്നുപോകുന്നതു പലരും കണ്ടിരുന്നു. റോഡില്‍ നിന്നു സംസാരിക്കുന്നതിനിടെ യുവാവ് യുവതിയുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ചതും തീ കൊളുത്തിയതും നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. 40 സെക്കന്‍ഡിനുള്ളില്‍ എല്ലാം കഴിഞ്ഞു.തീ ആളിക്കത്തിയപ്പോഴാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. പെണ്‍കുട്ടിയുടെ ദേഹത്തെ തീ കെടുത്താനായിരുന്നു ആദ്യശ്രമം. രണ്ടു ബക്കറ്റ് വെള്ളമൊഴിച്ചതോടെ തീ കെട്ടു. ഉടനെ പെണ്‍കുട്ടി പുറകോട്ടു മറിഞ്ഞുവീഴുകയും ചെയ്തു. അപ്പോള്‍ തന്നെ ഒരു കിലോമീറ്ററകലെയുള്ള സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ച അജിൻ സ്റ്റേഷനിലും ഭാവഭേദമില്ലാതെയായിരുന്നു പെരുമാറിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (13 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (37 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends