മിസൊറാമിലെ ഞങ്ങളുടെ ആളുകൾ പാവങ്ങളാണോ? സൂസെപാക്യത്തിന്‍റെ ചോദ്യത്തിന് മിസൊറാമിൽ എല്ലാവരും പാവങ്ങളാണെന്ന് മാസ് മറുപടി നൽകി കുമ്മനം...

കുമ്മനവുമായുള്ള കൂടിക്കാഴ്ചയിൽ നിങ്ങൾ നൻമയുള്ള മനുഷ്യനാണ്, ആ നൻമ നിലനിര്‍ത്താൻ എന്നും കഴിയട്ടെ എന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. വിശ്വസിക്കുന്ന ആശയങ്ങളിൽ എന്നും ഉറച്ച് നിൽക്കുന്ന ആളാണ് കുമ്മനം. പരസ്പര ബഹുമാനം നിലനിര്‍ത്താൻ എന്നും കഴിയട്ടെ എന്നും കുമ്മനവുമായുള്ള കൂടിക്കാഴ്ചയിൽ സൂസെപാക്യം പറഞ്ഞു
തിരുവനന്തപുരത്ത് വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തിയാണ് കുമ്മനം ആര്‍ച്ച് ബിഷപ്പ് സൂസെപാക്യവുമായി കൂടിക്കാഴ്ച നടത്തിയത്. മിസൊറം വിശേഷങ്ങൾ സൂസെപാക്യം കുമ്മനത്തോട് ചോദിച്ചറിഞ്ഞു. മിസൊറാമിലെ ഞങ്ങളുടെ ആളുകൾ പാവങ്ങളാണോ എന്ന സൂസെപാക്യത്തിന്‍റെ ചോദ്യത്തിന് മിസൊറാമിൽ എല്ലാവരും പാവങ്ങളാണെന്നായിരുന്നു കുമ്മനത്തിന്‍റെ മറുപടി.
ഞങ്ങൾ രാഷ്ട്രീയം പറയാറില്ലെന്ന് സുസെപാക്യം പറഞ്ഞപ്പോൾ അനുഗ്രഹം മതിയെന്നും കുമ്മനം മറുപടി പറഞ്ഞു. മാധ്യമങ്ങളെ ഒഴിവാക്കി പതിനഞ്ച് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി.
https://www.facebook.com/Malayalivartha



























