Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭൂലോക തട്ടിപ്പുകാരി കൊട്ടാരക്കരയിലെ റീനയുടെ കഥ; അനാമികയെന്ന പേരില്‍ റീന സാമൂവേല്‍ സൈനികനെ വിവാഹം കഴിച്ച് ജീവിച്ചത് നാലുവര്‍ഷം!

13 MARCH 2019 03:33 PM IST
മലയാളി വാര്‍ത്ത

ആദ്യം സമ്പന്നനായ ആളെ കണ്ടുപിടിക്കുക. പിന്നെ വ്യാജപേരില്‍ അയാളെ വിവാഹം കഴിച്ച് പണംതട്ടിയെടുക്കുക. പതിവു തട്ടിപ്പുകാരികളുടെ കഥയുമായി സാമ്യമുണ്ടെങ്കിലും അനാമികയെന്ന റീന സാമുവേല്‍ തട്ടിപ്പിനിരയാക്കിയത് ഒരു സൈനികനെയാണ് എന്നത് എത്ര തന്ത്രശാലി ആണെന്നതിന് തെളിവാണ്. കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികന്‍ പ്രദീപാണ് അനാഥയെന്ന പരിഗണന നല്കി വിവാഹം കഴിച്ച യുവതിയാല്‍ പറ്റിക്കപ്പെട്ടത്.

റീന തന്റെ പേര് അനാമികയെന്നാക്കിയാണ് പ്രദീപുമായി അടുക്കുന്നത്. പിന്നീട് 2014-ല്‍ വിവാഹത്തിലെത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം റെയില്‍വേയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്ന് പറഞ്ഞ് ചെന്നൈയിലേക്ക് റീന പോയി. ഇടയ്ക്ക് ഭര്‍തൃ ഗൃഹത്തിലെത്താറുമുണ്ട്.

കോട്ടാത്തലയിലെ വീടിന് മുന്നില്‍ ഡോ.അനാമിക പ്രദീപ്, ഗൈനക്കോളജിസ്റ്റ് എന്ന ബോര്‍ഡ് വച്ചു. കുറച്ചുമരുന്നുകളും വീട്ടില്‍ സൂക്ഷിച്ചു. പലപ്പോഴായി 20 ലക്ഷം രൂപ ഭര്‍ത്താവില്‍ നിന്ന് വാങ്ങി. ഇതിനിടെ പ്രദീപിന്റെ അമ്മ മരിച്ചു. നല്ല ആരോഗ്യത്തോടെയായിരുന്ന അമ്മയുടെ മരണത്തില്‍ ബന്ധുക്കള്‍ക്ക് ദുരൂഹത തോന്നിയിരുന്നു. വൈകിട്ട് 6.30-ഓടെ വീട്ടിനുള്ളില്‍ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. സ്വാഭാവിക മരണം എന്ന നിലയിലാണ് അന്ന് മൃതദേഹം ദഹിപ്പിച്ചത്. പിന്നീട് റീനയുടെ മുറിയില്‍ നിന്നും ഇന്‍സുലിന്‍ സ്ട്രിപ്പുകളും സിറിഞ്ചുകളും കണ്ടെത്തിയപ്പോള്‍ ബന്ധുക്കള്‍ക്ക് നേരിയ സംശയം തോന്നി.

ഇതിനിടെ പ്രദീപിനും ഭാര്യയില്‍ സംശയം തുടങ്ങിയിരുന്നു. ആദ്യ രാത്രിയില്‍ റീനയുടെ അടിവയറ്റില്‍ ശസ്ത്രക്രിയ ചെയ്തതിന്റെ അടയാളം പ്രദീപ് കണ്ടെത്തിയിരുന്നു. മുന്‍പ് രണ്ട് തവണ സിസേറിയന്‍ നടത്തിയതിന്റെ അടയാളമായിരുന്നു ഇത്. എന്നാല്‍ അപ്പന്റിസൈറ്റിസിന് ഓപ്പറേഷന്‍ നടത്തിയതാണെന്ന് റീന പറഞ്ഞതോടെ പ്രദീപ് അത് വിശ്വസിച്ചു. അമ്മ മരിച്ചതോടെ ഈ സംശയവും ബലപ്പെട്ടു.

ഇതിനിടെ റീനയുടെ ബാഗില്‍ നിന്നും പ്രദീപിന്റെ സഹോദരിക്ക് ലഭിച്ച റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റാണ് സംശയങ്ങള്‍ക്ക് ആക്കംകൂട്ടിയത്. ഇതില്‍ കരവാളൂരിലെ വിലാസവും റീന ശാമുവേല്‍ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അനാമികയെന്നത് വ്യാജ പേരാണെന്നും റീന ശാമുവലാണ് യഥാര്‍ത്ഥ പേരെന്നും ബോദ്ധ്യപ്പെട്ടത്.

മുന്‍പ് രണ്ട് തവണ വിവാഹം ചെയ്തതാണ് റീനയെന്നും ഇതില്‍ രണ്ട് കുട്ടികളുണ്ടെന്ന സത്യവുമൊക്കെ പ്രദീപിന്റെ ബന്ധുക്കള്‍ക്ക് മനസിലായി. ഇതോടെയാണ് പോലീസില്‍ പരാതി നല്കിയത്. യുവതി ഇപ്പോള്‍ ഒളിവിലാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (13 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (37 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends