92 വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി: 45 കാരന്‍ പിടിയില്‍

വയോധികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലാണ് സംഭവം. 92 വയസുളള വയോധികയാണ് പീഡനത്തിന് ഇരയായതായി പരാതി പെട്ടത്.
നാല് ദിവസം മുന്‍പാണ് പീഡനം നടന്നതെന്നാണ് ഇവരുടെ പരാതി. ട്രൈബല്‍ പ്രമോട്ടര്‍മാര്‍ മുഖേനയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. പീഡനത്തിന് ശേഷം താന്‍ തീര്‍ത്തും അവശ നിലയിലായിരുന്നുവെന്നും അതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നുമാണ് പരാതിയില്‍ സ്ത്രീ പറയുന്നത്.
ഇവരുടെ പരാതി ലഭിച്ചയുടന്‍ പൊലീസ് നടപടിയെടുത്തുന്നു. പ്രതിയായ 45കാരനെ രാവിലെ തന്നെ അറസ്റ്റ് ചെയ്തു. പരാതിക്കാരിയായ സ്ത്രീയെ തലശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇരിട്ടി ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നേരിട്ടുളള മേല്‍നോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha

























