ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

രണ്ടാം പിണറായി സർക്കാരിന് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല. മോഷ്ടിക്കപ്പെട്ട സ്വർണത്തിന്റെ അളവ് ഉൾപ്പടെയുള്ള നിർണ്ണായക വിവരങ്ങൾ കണ്ടെത്താനുള്ള ഫൊറൻസിക് പരിശോധനാഫലം വൈകുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) തിരിച്ചടിയായിരിക്കുന്നത്.
ജംഷഡ്പൂർ ലാബിൽ നിന്നുള്ള ഫലം ഏപ്രിൽ അവസാനത്തോടെ ലഭിക്കുമെന്നും അത് കിട്ടിയാലുടൻ കുറ്റപത്രം സമർപ്പിക്കുമെന്നുമായിരുന്നു എസ്.ഐ.ടി നേരത്തെ അറിയിച്ചിട്ടുള്ളത്.
എന്നാൽ പരിശോധനാഫലം എന്ന് ലഭിക്കുമെന്ന് ഇപ്പോൾ കൃത്യമായി പറയാനാവില്ലെന്നാണ് ലാബ് അധികൃതർ അന്വേഷണ സംഘത്തെ അറിയിച്ചു. ഇതോടെ കുറ്റപത്ര സമർപ്പണം അനിശ്ചിതത്വത്തിലാകുകയായിരുന്നു.
"https://www.facebook.com/Malayalivartha


























