സദാസമയവും ലഹരിയ്ക്ക് അടിമ; അക്രമം തുടങ്ങിയാൽ വിട്ടുവീഴ്ചയ്ക്ക് കൂട്ടാക്കാത്ത ‘മെന്റൽ അർജുനും സുഹൃത്തുക്കളും തമ്മിലെ അടിപിടിക്കിടയിൽ പിടിച്ചുമാറ്റാൻ ചെന്ന യുവാവിന് കുത്തേറ്റത് അപ്രതീക്ഷിതമായി...

ലഹരി മരുന്ന് മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ തടയാൻ ചെന്ന ശ്രീവരാഹം സ്വദേശി ശ്യാം എന്ന മണിക്കുട്ടനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പൊലീസിനു പിടികിട്ടാനുള്ള അർജുൻ (21) എന്നയാൾ അറിയപ്പെടുന്നത് ‘മെന്റൽ അർജുൻ’ എന്ന പേരിൽ. സദാസമയവും ലഹരിക്കടിമയായ ഇയാൾ അക്രമം തുടങ്ങിയാലോ തർക്കത്തിലേർപ്പെട്ടാലോ ഉടനെങ്ങും അവസാനിപ്പിക്കാത്തതിനാലാണു മെന്റൽ അർജുൻ എന്ന പേര് ലഭിച്ചത്. ഇയാൾ ഒട്ടേറെക്കേസുകളിൽ പ്രതിയുമാണ്.
അർജുനാണ് കുത്തിയതെന്നാണു പൊലീസിന്റെ നിഗമനം. കൂട്ടത്തിൽ പ്രായം കുറഞ്ഞത് അർജുനാണെങ്കിലും അക്രമങ്ങൾക്കു നേതൃത്വം നൽകുന്നത് ഇയാളാണ്. ശ്രീവരാഹത്തിനു സമീപമുള്ള ഒരു ഫ്ലാറ്റാണ് ഇവരുടെ താവളം. ശ്യാമിനെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞത് ഇയാൾ മാത്രമാണ്.അർധരാത്രി മുതൽ മൂന്നു മണിക്കൂർ ഇയാൾക്കായി നഗരത്തിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാപ്പനംകോടുള്ള സ്വന്തം വീട്ടിലേക്കു പോയ ശേഷം ഇയാൾ റെയിൽവേ സ്റ്റേഷനിലെത്തിയെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു. പൊലീസ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു. ട്രെയിനുകളുടെ ഷണ്ടിങ് യൂണിറ്റിലേക്കു ഓടിപ്പോയതായി കണ്ടു നിന്ന ചിലർ പറഞ്ഞു.
അർജുൻ തമിഴ്നാട്ടിലേക്ക് കടന്നുകളയാനാണു സാധ്യതയെന്നു പൊലീസ് കരുതുന്നു.കൊല്ലപ്പെട്ട ശ്യാം കെട്ടിട നിർമാണത്തൊഴിലുകൾക്കു പോയിരുന്ന ശ്യാമായിരുന്നു കുടുംബത്തിന്റെ അത്താണി.
https://www.facebook.com/Malayalivartha