ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരത്തിനിറങ്ങും; ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന സാഹചര്യത്തിൽ മത്സരിക്കാന്‍ സന്നദ്ധതയറിയിച്ച് നടനും രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപി രംഗത്ത്

ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന സാഹചര്യത്തിൽ മത്സരിക്കാന്‍ സന്നദ്ധതയറിയിച്ച് നടനും രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപി രംഗത്ത്. ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരത്തിനിറങ്ങുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
എന്നാല്‍, മല്‍സരിക്കുന്ന മണ്ഡലം സംബന്ധിച്ച് ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് സുരേഷ് ഗോപിക്ക് പുറമെ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ആനന്ദബോസിന്റെ പേരും പരിഗണനയിലുണ്ട്.
അതേസമയം കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കെത്തിയ ടോം വടക്കന്‍ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുമോ എന്ന് തനിക്കറിയില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി. ടോം വടക്കന്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ശബ്ദമായിരുന്നു. അങ്ങനെയൊരാള്‍ കൂറുമാറണമെങ്കില് ബിജെപിയുടെ പ്രവര്‍ത്തനം നല്ലതെന്ന് തോന്നിയതിനാലാകാം. ബിജെപിയിലേയ്ക്ക് വരുന്നവര്‍ക്കെല്ലാം സ്ഥാനം കിട്ടണമെന്നില്ല എന്നും കണ്ണന്താനം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ കഴിവിലൂടെ എത്തിയതാണെന്നു ചൂണ്ടിക്കാട്ടിയ കണ്ണന്താനം ബിജെപി ഒരു കുടുംബസ്വത്തല്ലെന്നും പരിഹാസരൂപേണ കൂട്ടിച്ചേർത്തു. ടോം വടക്കന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് കേന്ദ്ര നേതൃത്വമാണ് തീരുമാനം പറയേണ്ടതെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























