ആര്യനാടിൽ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയോട് പകരം വീട്ടിയത് ചെകിടത്തടിച്ച്

പ്രേമാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയുടെ ചെകിടത്തടിച്ച യുവാവ് അറസ്റ്റില്‍. തോന്നയ്ക്കല്‍ പോങ്ങോട് ടി എച്ച് സി ബ്ലോക്ക് നമ്പര്‍ 101 ല്‍ അനന്തു(23) വിനെ ആര്യനാട് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 12ന് ആര്യനാട് കാഞ്ഞിരംമൂട് കവലക്ക് സമീപത്ത് വച്ചായിരുന്നു സംഭവം.
പള്ളിവേട്ട ഗവ.ഐ.ടി.ഐയിലേക്ക് പോകുമ്പോള്‍ അനന്തു പ്രേമാഭ്യര്‍ത്ഥന നടത്തിയെന്നും ഇത് നിരസിച്ചതോടെ ചെകിടത്ത് അടിയ്ക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി ആര്യനാട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























