കുടിക്കാൻ വെള്ളം എടുക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിക്കിടന്ന വെെദ്യുത കമ്പിയിൽ കൈ തട്ടി ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊട്ടിക്കിടന്ന വെെദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവമ്പാടി പുന്നക്കല്‍ ഉറുമിയില്‍ മേനാംമൂട്ടില് ജോണിന്റേയും ലിജിയുടെയും മകന് ഷോണ്‍ ജോണ്‍ (14) ആണ് മരിച്ചത്.
പുന്നക്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കുടിവെളളം ശേഖരിക്കുന്നതിനിടെ വെെദ്യുത കമ്ബിയില്‍ കെെ തട്ടുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























