പ്രിയ അനുജൻ ഡീൻ കുര്യാക്കോസിന് ഹൃദയം നിറഞ്ഞ ആശംസകൾ.-ജോസഫ് വാഴക്കൻ

കോൺഗ്രസ്സിന് വേണ്ടി ത്യാഗോശ്ചലമായ പ്രവർത്തനം കാഴ്ച്ചവെച്ച നേതാക്കന്മാരിലൊരാളാണ് ജോസഫ് വാഴക്കൻ. കോൺഗ്രസ്സിന്റെ നിർണായകമായ പല ഘട്ടങ്ങളിലും ജോസഫ് വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയാത്തതുമാണ്. എന്നാൽ അദ്ദേഹത്തിന് അർഹിക്കുന്ന പരിഗണന കോൺഗ്രസ്സ് നൽകിയില്ലെന്ന് നേരത്തെ തന്നെ ഒരു സംസാരമുണ്ടായിരുന്നു. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജോസഫ് വാഴക്കന് ഉറപ്പാഴും ഒരു സീറ്റ് ലഭിക്കുമെന്ന് നേതാക്കൾ വിശ്വസിപ്പിച്ചിരുന്നതുമാണ്.
അവസാന നിമിഷം വരെ ജോസഫ് വാഴക്കലിന്റെ പേര് ചർച്ച ചെയ്തതുമാണ്. ഇടുക്കിയിൽ ജോസഫ് വാഴക്കൻ സ്ഥാനാർഥിയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഗ്രൂപ് സമവാക്യങ്ങൾ കാരണം ഡീൻ കുര്യക്കോസിനാണ് നർക്ക് വീണത്. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സീറ്റ് നഷ്ടപ്പെട്ടതിൽ ജോസഫ് വാഴക്കൻ കടുത്ത നിരാശയിലാണ്. ഇത് തെളിയിക്കുന്നതാണ് ജോസഫ് വാഴക്കൻറെ ഫേസ്ബുക് പോസ്റ്റ്. പ്രതിഷേധം രേഖപ്പെടുത്താതെ തന്റെ സ്ഥാനത്ത് വന്ന ഡീൻ കുര്യക്കോസിന് അഭിനന്ദനം അർപ്പിച്ച്കൊണ്ടുള്ള
ജോസഫ് വാഴക്കൻറെ ഫേസ്ബുക് പോസ്റ്റിലൂടെ...
പ്രിയപ്പെട്ട ജനാധിപത്യ വിശ്വാസികളെ.
രാജ്യം വളരെ നിർണായകമായ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇന്ത്യ എന്ന ജനാധിപത്യ രാജ്യം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന പൊതു തെരഞ്ഞെടുപ്പാണ് കടന്നു വരുന്നത്.
മറ്റേതു രാഷ്ട്രീയ പാർട്ടിയേക്കാളും ഈ രാജ്യത്തെ സംഘപരിവാർ ഭരണത്തിൽ നിന്ന് രക്ഷപെടുത്തേണ്ടത് കോൺഗ്രസ്സിന്റെ ബാധ്യതയാണ്. കാരണം ഈ രാജ്യത്തെ ഒരു ജനാധിപത്യ മതേതര രാഷ്ട്രമാക്കിയത് കോൺഗ്രസ് ആണ്.
കേന്ദ്രത്തിൽ രാഹുൽ ഗാന്ധി ഓരോ ഇന്ത്യക്കാരന്റെയും അസ്ഥിത്വം കാത്തു സൂക്ഷിക്കുവാൻ വേണ്ടിയുള്ള യുദ്ധത്തിലാണ്. പരാജയപ്പെട്ടാൽ രാഹുൽ ഗാന്ധിക്ക് മാത്രമായി ഒന്നും നഷ്ട്ടപെടാനില്ല. കോൺഗ്രസിന് മാത്രമായി ഒന്നും നഷ്ട്ടപെടാനില്ല.
നഷ്ടപ്പെടുന്നത് രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളാണ്. സ്വാതന്ത്ര്യം ആണ്. അത് കൊണ്ട് രാഹുൽ ഗാന്ധി പരാജയപെട്ടു കൂടാ, കോൺഗ്രസ് തളർന്നു കൂടാ.
കോൺഗ്രസിനുള്ള, യൂഡിഎഫിനുള്ള ഓരോ വോട്ടും ഈ രാജ്യത്തിന്റെ നിലനില്പിനുള്ള ഇന്ധനമാകും.
ഇടുക്കിയെന്ന യൂഡിഎഫിന്റെ, കോൺഗ്രസിന്റെ ഉരുക്ക് കോട്ടയിൽ ഇടുക്കി ജനത ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കും.
ഭൂമാഫിയയുടെയും, കയ്യേറ്റക്കാരുടെയും ശബ്ദമാകുന്ന ജനപ്രധിനിധിയല്ല ഇടുക്കിക്ക് വേണ്ടത്. രാഹുൽ ഗാന്ധിക്ക് അനുകൂലമായി പാർലമെന്റിൽ കൈ ഉയർത്തുന്ന എംപിയാണ് നാടിനു വേണ്ടത്.
ഇനിയുള്ള ഓരോ രാവും പകലും കോൺഗ്രസുകാർക്ക് ഉറക്കമില്ലാത്ത ദിനങ്ങളാണ്.അന്ന് വെള്ളക്കാരിൽ നിന്നാണെങ്കിൽ ഇന്ന് സംഘപരിവാറിൽ നിന്ന് ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്ര്യം വാങ്ങി നൽകേണ്ട ചരിത്ര ധൗത്യത്തിനായി ഓരോ കോൺഗ്രസുകാരും ഒരുമിച്ചു നിന്ന്, ഒറ്റകെട്ടായി, ഒരേ മനസ്സോടെ വിയർപ്പൊഴുക്കും.
ഇന്ത്യ തോൽക്കില്ല,
രാഹുൽ തോൽക്കില്ല
പ്രിയ അനുജൻ ഡീൻ കുര്യാക്കോസിന് ഹൃദയം നിറഞ്ഞ ആശംസകൾ
https://www.facebook.com/Malayalivartha
























