Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണ് നിറഞ്ഞ് സുരേന്ദ്രന്‍... ശബരിമലയ്ക്ക് വേണ്ടി ജയിലില്‍ കിടന്ന കെ. സുരേന്ദ്രന് പത്തനംതിട്ട സീറ്റ് നല്‍കണമെന്ന് സോഷ്യല്‍ മീഡിയ; സുവര്‍ണാവസരം കാത്തിരുന്ന ശ്രീധരന്‍ പിള്ളയും ഞെട്ടി; സുരേന്ദ്രന്റെ ജനപിന്തുണ മോഡിയുടെ ചെവിയിലുമെത്തി

19 MARCH 2019 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ബിജെപി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍പിളളയെ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ഭക്തജനങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ഇളകുകയാണ്. ശബരിമലയ്ക്കായി ആത്മാര്‍ത്ഥമായി പ്രയത്‌നിച്ച സുരേന്ദ്രനെ ഒഴിവാക്കിയാല്‍ കനത്ത വില കിട്ടുമെന്നാണ് അവര്‍ നല്‍കുന്ന തക്കീത്. ഇതെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടേയും ചെവിയിലെത്തി എന്നാണ് അറിയുന്നത്.

പത്തനംതിട്ടയില്‍ ബിജെി സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് സാമൂഹികമാധ്യമത്തില്‍ ആഹ്വാന പ്രവാഹം ഒഴുകുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ ഈ ആവശ്യവുമുന്നയിച്ച് നൂറു കണക്കിന് അഭിപ്രായങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ശബരിമല വിഷയത്തിലുള്ള സമരത്തില്‍ മുന്നില്‍ നിന്നിട്ടും പ്രതീക്ഷയുള്ള സീറ്റുകളില്‍ നിന്നെല്ലാം സുരേന്ദ്രനെ ഒഴിവാക്കിയെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക പരാതിയാണ് ഉയര്‍ന്നത്.

ഫെയ്‌സ് ബുക്കില്‍ ബിജെപിയുടെ ദേശീയ പേജില്‍ മനോഹര്‍ പരീക്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റിനു താഴെ വരെ, സുരേന്ദ്രന് പിന്തുണയറിയിച്ച് മലയാളത്തിലുളള അഭിപ്രായങ്ങളുടെ പ്രവാഹമാണ്. കേരളത്തിലെ നേതൃത്വം അധികാരവടംവലി നടത്തുകയാണെന്ന് ആരോപണത്തോടൊപ്പം ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ നിന്നാല്‍ വോട്ടു ചെയ്യില്ലെന്നും പലരും ഭീഷണി മുഴക്കുന്നു.

സുരേന്ദ്രനൊപ്പം പ്രവര്‍ത്തിച്ച ബിജെപി ഐടി സെല്‍ സംസ്ഥാന കണ്‍വീനര്‍ ആനന്ദ് എസ് നായര്‍ക്കെതിരെയും യുവമോര്‍ച്ച ഐടി സെല്‍ സംസ്ഥാന കണ്‍വീനര്‍ അഭിലാഷിനെതിരെയും അതിനിടെ നടപടിയുണ്ടായി. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ആനന്ദിനെ ഐടി സെല്ലില്‍ നിന്നു തന്നെ പുറത്താക്കിയപ്പോള്‍ കഴിഞ്ഞ ദിവസം അഭിലാഷിനെ കണ്‍വീനറില്‍ നിന്ന് കോ കണ്‍വീനറാക്കി തരം താഴ്ത്തി. ആനന്ദിനു പകരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ പിഎ ആയ കൃഷ്ണകുമാറിനാണ് ഐടി സെല്ലിന്റെ ചുമതല.

സുരേന്ദ്രന് അഭിവാദ്യമര്‍പ്പിക്കുമ്പോള്‍ തന്നെ ശ്രീധരന്‍പിളളയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി അണികളുടെ പ്രതിഷേധവും ഉയരുകയാണ്. പത്തനംതിട്ട സീറ്റില്‍ മല്‍സരിക്കാനുളള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിളളയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും ഫേസ്ബുക്ക് പേജുകളിലാണ് അണികള്‍ വിമര്‍ശനം അറിയിക്കുന്നത്.

സംസ്ഥാനത്തെ ബി ജെ പി സ്ഥാനാര്‍ഥികളെ ഇന്ന് വൈകിട്ടോടെയാണ് പ്രഖ്യാപിക്കുക. ഉച്ചക്ക് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് സംസ്ഥാന ഘടകം സമര്‍പ്പിച്ച പട്ടിക ചര്‍ച്ച ചെയ്യും. പട്ടികയില്‍ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

ദില്ലിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാല്‍ പത്തനംതിട്ടക്ക് വേണ്ടി കെ സുരേന്ദ്രന്‍ സമ്മര്‍ദം തുടരുകയാണ്. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ പത്തനംതിട്ടയില്‍ സുരേന്ദ്രനെ നിര്‍ത്താന്‍ ആര്‍എസ്എസും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

പത്തനംതിട്ട സീറ്റിനായി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും സജീവമായി രംഗത്തുണ്ട്. എറണാകുളത്ത് കണ്ണന്താനത്തെ നിര്‍ത്താനാണ് ധാരണ. എന്നാല്‍ പത്തനംതിട്ട അല്ലാതെ മറ്റൊരു സീറ്റിലും തന്നെ പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് കണ്ണന്താനം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

അതേസമയം തന്നെ സുരേന്ദ്രന്റെ ഈ ജനപിന്തുണ ഏറ്റവും അലട്ടുന്നത് ശ്രീധരന്‍പിള്ളയേയാണ്. തനിക്ക് കിട്ടിയ സുവര്‍ണാവസരം സുരേന്ദ്രന്‍ കൈക്കലാക്കിയാലും അത്ഭുതമില്ല. സുരേന്ദ്രന്റെ ജനപിന്തുണ പാര്‍ട്ടിക്ക് കണ്ടില്ലെന്ന് നടിക്കാനുമാകില്ല. ഒരു പക്ഷേ മോഡി നേരിട്ടിടപെട്ട് സുരേന്ദ്രന് സീറ്റ് നല്‍കിയെന്നും വരാം... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends