Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരത്തിനിറക്കിയതിന് പിന്നില്‍ പിണറായിയെ കുടുക്കാനുള്ള ബി.ജെ.പി തന്ത്രം... നവോത്ഥാന മൂവ്‌മെന്റിലൂടെ ഏറെ അടുത്ത പിണറായി വെള്ളാപ്പള്ളി ബന്ധം തകര്‍ക്കുകയാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യം

19 MARCH 2019 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരത്തിനിറക്കിയതിന് പിന്നില്‍ പിണറായിയെ കുടുക്കാനുള്ള ബി.ജെ.പി തന്ത്രം. നവോത്ഥാന മൂവ്‌മെന്റിലൂടെ ഏറെ അടുത്ത പിണറായി വെള്ളാപ്പള്ളി ബന്ധം തകര്‍ക്കുകയാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമാക്കുന്നത്. ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മത്സരത്തിന് തയാറായ തുഷാര്‍ നാണം കെട്ടാല്‍ ബി.ഡി.ജെ.എസ്് എന്‍.ഡി.എ മുന്നണി വിടും. തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം വെള്ളാപ്പള്ളിയും മകനും തമ്മിലുള്ള ഒത്തുകളി. രണ്ടുവെള്ളത്തില്‍ കാലുചവുട്ടാനുള്ള തന്ത്രമാണിത്.
സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലുള്‍പ്പെടെ ആകെ കുഞ്ഞുമറിഞ്ഞുകിടക്കുന്ന ബി.ജെ.പിക്ക് ഇപ്പോള്‍ ലഭിച്ചിട്ടുള്ള ആശ്വാസമാണ് തുഷാര്‍ മത്സരരംഗത്തിറങ്ങാന്‍ സമ്മതം മൂളിയത്. ഇത് തങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കിതരുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. തുഷാര്‍ രംഗത്തിറങ്ങുന്നത് ഇടതുമുന്നണിക്ക് പ്രത്യേകിച്ച് സി.പി.എമ്മിന് വലിയ തിരിച്ചടിയാകുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ പറയുന്നത്.
സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശക്തമായ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് മത്സരത്തിനിറങ്ങാന്‍ തുഷാര്‍ മടിച്ചുനിന്നതെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. തുഷാര്‍ രംഗത്തിറങ്ങാതിരുന്നെങ്കില്‍ പ്രചരണരംഗത്ത് അത് വലിയ തിരിച്ചടിക്ക് വഴിവയ്ക്കുമായിരുന്നു. ഘടകകക്ഷി നേതാവ് തന്നെ ചാഞ്ചാടി നില്‍ക്കുകയാണെന്നുള്ള പ്രചരണത്തിന് ഇത് കരുത്തുപകരുമായിരുന്നു. ഈ പ്രചരണം മൂലം പ്രതീക്ഷിക്കുന്ന എസ്.എന്‍.ഡി.പി വോട്ടുകള്‍ ലഭിക്കാത്ത സാഹചര്യവുമുണ്ടാകുമായിരുന്നു. എന്നാല്‍ തുഷാര്‍ വരുന്നതോടെ അതിന് മാറ്റമുണ്ടാകുമെന്നാണ് ബി.ജെ.ിയുടെ പ്രതീക്ഷ.
മാത്രമല്ല, ഇത് വെള്ളാപ്പള്ളിയുടെ നിലപാടിലും മാറ്റമുണ്ടാക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുമ്പൊന്നുമില്ലാത്ത പ്രകടനം ബി.ജെ.പിക്ക് കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത് വെള്ളാപ്പള്ളിയുടെ പിന്തുണയുണ്ടായിരുന്നതുകൊണ്ടാണ്. എന്നാല്‍ തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ മൂലം അത് നഷ്ടപ്പെടുകയായിരുന്നു. പ്രത്യേകിച്ച് പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം ഇതിനെ വളരെ കരുതലോടെയാണ് നേരിട്ടത്. തങ്ങളുടെ പരമ്പരാഗതമായ വോട്ടുബാങ്കായ എസ്.എന്‍.ഡി.പിയും ഈഴവ സമൂഹവും ബി.ജെ.പിയിലേക്ക് ചായുന്നത് തടയുന്നതിനുള്ള നീക്കമാണ് അദ്ദേഹം നടത്തിയത്. അതിന് ശബരിമല വിഷയം അദ്ദേഹത്തിന് സഹായവുമായി. ശബരിമല വിഷയത്തോടൊപ്പം ഉയര്‍ത്തിക്കൊണ്ടുവന്ന നവോത്ഥാന നീക്കത്തില്‍ വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുള്ള കളിയാണ് പിണറായി കളിച്ചത്. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും വെള്ളാപ്പള്ളിയെ പിണറായി കൈവിടാതെ ഒപ്പം പിടിച്ചത് അവര്‍ ബി.ജെ.പിയില്‍ തുടരാതിരിക്കാനായിരുന്നു.
ഇതോടെ ബി.ജെ.പിയെ പൂര്‍ണ്ണമായും ഉപേക്ഷിച്ച വെള്ളാപ്പള്ളി ഇടതുപാളയത്തില്‍ എത്തുകയും ചെയ്തു. ഈ ബന്ധം തുടരുന്നതിനായി തുഷാറിനെ മത്സരത്തിനറങ്ങുന്നതില്‍ നിന്ന് തടയണമെന്ന നിര്‍ദ്ദേം പിണറായി തന്നെയാണ് വെള്ളാപ്പള്ളിക്ക് മുന്നില്‍ വച്ചത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു തുഷാര്‍ ഇതുവരെ മടിച്ചുനിന്നത്. എന്നാല്‍ പിണറായിയുടെ സമ്മര്‍ദ്ദത്തിനപ്പുറമുള്ള ശക്തമായ പ്രലോഭനങ്ങള്‍ നല്‍കികൊണ്ടാണ് തുഷാറിനെ രംഗത്തിറക്കിയത്.
തുഷാര്‍ രംഗത്തിറങ്ങിയത് ആശ്വാസമായെങ്കിലും വെള്ളാപ്പള്ളിയുടെ നിലപാട് ഇപ്പോഴും ബി.ജെ.പിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. തുഷാറിന് വേണ്ടി വെള്ളാപ്പള്ളി രംഗത്തിറങ്ങുമോയെന്ന സംശയവും അവര്‍ക്കുണ്ട്. അതേസമയം തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം വെള്ളാപ്പള്ളിയുടെ മൗനസമ്മതത്തോടെ തന്നെയാണെന്നതും സത്യമാണ്. വീണ്ടും കേന്ദ്രത്തില്‍ മോഡി അധികാരത്തില്‍ വന്നേയ്ക്കുമെന്ന സൂചന വന്നതോടെയാണ് തുഷാറിനെ രംഗത്തിറക്കാന്‍ വെള്ളാപ്പള്ളി സമ്മതിച്ചത്. അങ്ങനെ വന്നാല്‍ കേന്ദ്രത്തില്‍ തുഷാറും സംസ്ഥാനത്ത് ഇപ്പോള്‍ പിണറായിയുടെ വിശ്വസ്തനെന്ന നിലയില്‍ വെള്ളാപ്പള്ളിക്കും പിടിമുറുക്കാന്‍ കഴിയും. എന്നാല്‍ നേരത്തെ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് തുഷാറിന് എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവയ്‌ക്കേണ്ടിവരും. അതുപോലെ വെള്ളാപ്പള്ളിക്ക് പ്രചരണത്തിന് പോകാനും കഴിയില്ല. എന്നാലും രഹസ്യമായി തുഷാറിനും പാര്‍ട്ടിക്കും പിന്തുണ നല്‍കുമെന്ന പ്രതീക്ഷയാണ് ബി.ജെ.പി വച്ചുപുലര്‍ത്തുന്നത്.
അതേസമയം ശക്തമായ ഉപാധികളോടെയാണ് തുഷാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലെ ഫലം തന്റെ രാഷ്ട്രീയജീവിതത്തില്‍ നിര്‍ണ്ണായകമാകുമെന്ന് തുഷാറിന് വ്യക്തമായി അറിയാം. വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും നാണം കെട്ട തോല്‍വിയില്‍ നിന്നും രക്ഷപ്പെടേണ്ടതുമുണ്ട്. എന്നാല്‍ ബി.ജെ.പിയില്‍ തന്നെ തൃശൂര്‍ സീറ്റിന് മോഹിച്ചവര്‍ ഏറെയായിരുന്നു. അതുകൊണ്ടുതന്നെ അവിടെ മത്സരിക്കുന്നവരാരായാലും വലിയ പ്രതിസന്ധി നേരിടേണ്ടിവരും. അത്തരത്തില്‍ പിന്നില്‍ നിന്ന് കുത്തി നാണം കെടുത്താനാണ് ഭാവമെങ്കില്‍ അതോടെ എന്‍.ഡി.എ ബന്ധം ഉപേക്ഷിക്കുമെന്നും തുഷാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരാജയപ്പെടുകയും കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരികയും ചെയ്താല്‍ മാന്യമായ പരിഗണന നല്‍കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് രണ്ടും പാലിച്ചില്ലെങ്കില്‍ ബി.ഡി.ജെ.എസ് മുന്നണിവിടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends