Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പിന്തുണ കോണ്‍ഗ്രസിനെന്ന് സൂചന... തുഷാറിന്റെ പേരില്‍ സുകുമാരന്‍ നായര്‍ ബിജെപിയോട് പിണങ്ങി

19 MARCH 2019 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പിന്തുണ കോണ്‍ഗ്രസിനെന്ന് സൂചന. കെ. സുരേന്ദ്രനെ ഒഴിവാക്കി തുഷാര്‍ വെള്ളാപ്പള്ളിയെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബി ജെ പിയുടെ തീരുമാനമാണ് സുകുമാരന്‍ നായരെ എതിരാക്കിയത്.

വെള്ളാപ്പള്ളിയെയും മകനെയും പിന്തുണക്കാനുള്ള ബി ജെ പിയുടെ തീരുമാനത്തിന് പണ്ടേ സുകുമാരന്‍ നായര്‍ എതിരായിരുന്നു. എന്നാല്‍ ബി ഡി ജെ എസിനെ ഒഴിവാക്കാന്‍ ബി ജെ പി തയ്യാറായില്ല. നിരവധി തവണ ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ തെറ്റിയതാണ്. എന്നാല്‍ ബിഡി ജെ എസിനെ ഒഴിവാക്കാനുള്ള ധൈര്യം ബി ജെ പി സംസ്ഥാന നേതൃത്വത്തിന് ഇല്ല . മുഖ്യധാരാ പാര്‍ട്ടികളൊക്കെ ബിജെപിയുമായി സഹകരിക്കാന്‍ മടിച്ചപ്പോള്‍ വെള്ളാപ്പള്ളിയാണ് അതിന് തയ്യാറായത്. ശബരിമല വിഷയത്തില്‍ ബിജെപിയെ അനുകൂലിച്ച് സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. ഇടതുപക്ഷവുമായി എന്‍ എസ് എസുമായി നേരിട്ട് കൊമ്പുകോര്‍ക്കാനുള്ള കാരണവും ഇതായിരുന്നു. ബി ജെ പി ശബരിമലയില്‍ സര്‍ക്കാരിനെതിരെ രംഗത്ത് എത്താതിരുന്നെങ്കില്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ വിധി മറ്റൊന്നാകുമായിരുന്നു.

തുഷാര്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായാല്‍ എന്‍ എസ് എസിന് മാറി ചിന്തിക്കേണ്ടി വരുമെന്ന കാര്യം സുകുമാരന്‍ നായര്‍ ശ്രീധരന്‍ പിള്ളയെ തെരഞ്ഞടുപ്പിന് വളരെ മുമ്പേ അറിയിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍ അത്തരം കാര്യങ്ങളില്‍ തന്റെ നിസഹായത ശ്രീധരന്‍ പിള്ള പങ്കുവച്ചു. അമിത് ഷായുടെ സ്വാധീന വലയത്തിലാണ് വെള്ളാപ്പള്ളി. എസ് എന്‍ ഡി പിക്കെതിരെ രംഗത്ത് വരാനുള്ള ശക്തി തനിക്കില്ലെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.

കെ. സുരേന്ദ്രനെ തൃശൂരിലോ പത്തനംതിട്ടയിലോ മത്സരിപ്പിക്കണമെന്നായിരുന്നു സുകുമാരന്‍ നായരുടെ ആവശ്യം. എന്നാല്‍ സുരേന്ദ്രന് അദ്ദേഹം ആവശ്യപ്പെട്ട സീറ്റ് നല്‍കാന്‍ ബി ജെ പി തയ്യാറല്ല. സുരേന്ദ്രനെ വെട്ടിനിരത്താന്‍ ബി ജെ പി സംസ്ഥാന നേതൃത്വം തീരുമാനിച്ചു. സുരേന്ദ്രനെ സഹായിക്കാന്‍ ആര്‍ എസ് എസും തയാറല്ല. ശബരിമലയില്‍ ആര്‍ എസ് എസിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ സുരേന്ദന്‍ തയ്യാറാകാത്തതാണ് കാരണം . പമ്പയില്‍ നിന്ന് സുരേന്ദ്രന്‍ അറസ്റ്റിലായത് ആര്‍ എസ് എസിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്നതോടെയാണ്. സുരേന്ദ്രന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി ആര്‍ എസ് എസിനെ സമീപിച്ചിരുന്നു. എന്നാല്‍ ആര്‍ എസ്എ എസ് സഹായിച്ചില്ല. ആറ്റിങ്ങല്‍ നല്‍കാമെന്ന് പറഞ്ഞ് സുരേന്ദ്രനെ ഒതുക്കുകയാണ് ബിജെപി ചെയ്തത്.

കെ സുരേന്ദ്രന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുകുമാരന്‍ നായരെ വീട്ടിലെത്തി കണ്ടിരുന്നു. സുരേന്ദ്രന്‍ ജയിക്കണമെന്ന് സുകുമാരന്‍ നായര്‍ ശരിക്കും ആഗ്രഹിച്ചു. സുരേന്ദ്രന് സുകുമാരന്‍ നായര്‍ എല്ലാ പിന്തുണയും നല്‍കുന്നു. എന്നാല്‍ ആറ്റിങ്ങല്‍ പോലൊരു നായര്‍ ന്യൂനപക്ഷ മേഖലയില്‍ സുരേന്ദ്രനെ സഹായിക്കാന്‍ എന്‍ എസ് എസിന് ഒരിക്കലും കഴിയുകയില്ല.

ഇക്കുറിയും സമദൂരം തന്നെയാണ് എന്‍ എസ് എസിന്റെ ശരിദൂരം. സമദൂരം എന്നാല്‍ ഇഷ്ടമുള്ളവരെ പിന്തുണക്കുക എന്നതാണ്. കുമ്മനത്തെ എന്‍ എസ് എസ് സഹായിക്കുമെന്നാണ് കരുതുന്നത്. കാരണം ശശി തരൂരുമായുള്ള സുകുമാരന്‍ നായരുടെ ബന്ധം അത്ര നല്ലതല്ല. കേന്ദ്രമന്ത്രിയായിരിക്കെ ശശിതരൂരിനെ കാണാന്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി വിസമ്മതിച്ചിരുന്നു. സുകുമാരന്‍ നായരുമായി ശശി തരൂരും നല്ല ബന്ധം സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. നാടാര്‍ വോട്ടിലാണ് തരൂരിന്റെ കണ്ണ്.

ഇക്കുറി ബിജെപിയുടെ പ്രതീക്ഷ എന്‍ എസ് എസിന്റെ നിസഹരണത്തോടെ അവസാനിക്കുകയാണ്. എസ് എന്‍ ഡി പിയുടെ പിന്തുണയാകട്ടെ ലഭിക്കുകയുമില്ല. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും ടോം വടക്കന്റെയും പിന്തുണയില്‍ െ്രെകസ്തവ സഭ ഒപ്പം വരുമെന്ന് ബിജെപി കരുതുന്നുമില്ല. എന്‍ എസ് എസിന്റെ പിണക്കം കലമുടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം സുകുമാരന്‍ നായരുമായി ബന്ധപ്പെടുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമാണ് സുകുമാരന്‍ നായര്‍ക്കുള്ളത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends