കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സമ്മര്‍ദമേറുന്നു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പേരാണ് പത്തനംതിട്ടയില്‍ പരിഗണിക്കുന്നതെങ്കിലും ദേശീയ നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാകും, ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും

കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സമ്മര്‍ദമേറുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പേരാണ് പത്തനംതിട്ടയില്‍ പരിഗണിക്കുന്നതെങ്കിലും ദേശീയ നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാകും. ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും.
പത്തനംതിട്ടയ്ക്കായുള്ള പോരിന് അയവുവന്നിട്ടില്ല. പി.എസ് ശ്രീധരന്‍ പിള്ള പിടിമുറുക്കിയിരിക്കുകയാണ്. പത്തനംതിട്ടയോ, തൃശൂരോ അല്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന് തീര്‍ത്തു പറയുന്ന കെ. സുരേന്ദ്രനെ പരിഗണിക്കുന്നതാകട്ടെ ആറ്റിങ്ങലില്‍. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ ഉറപ്പിച്ചു കഴിഞ്ഞു. സുരേന്ദ്രനുവേണ്ടി ഒരുവിഭാഗം നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫേയ്‌സ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ സുരേന്ദ്രനെ പത്തനംതിട്ട മല്‍സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പത്തനംതിട്ട സീറ്റിനായി ബിജെപിയില്‍ പോര് മുറുകുന്നു. കെ.സുരേന്ദ്രനും കണ്ണന്താനത്തിനും പത്തനംതിട്ട നല്‍കാനിടയില്ല. കെ.സുരേന്ദ്രന്‍ ആറ്റിങ്ങലിലും കണ്ണന്താനം കൊല്ലത്തും പരിഗണനയിലാണ്. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പിടിമുറുക്കിയിരിക്കുകയാണ്. ടോം വടക്കന്‍ എറണാകുളത്ത് മത്സരിക്കാനാണ് സാധ്യത. എന്‍.ഡി.എ. പട്ടിക നാളെ പുറത്തു വിടും. പുതുക്കിയ സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറി. പത്തനംതിട്ടയോ, തൃശൂരോ അല്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് കെ.സുരേന്ദ്രന്‍.
തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷാ ചര്‍ച്ച നിര്‍ണായകമാകും. പത്തനംതിട്ടയിലല്ലെങ്കില്‍ മല്‍സരത്തിനില്ലെന്ന് കണ്ണന്താനം പറയുന്നു. പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവര്‍ മല്‍സര രംഗത്തുണ്ടായേക്കില്ല. കാര്യങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയ സാഹചര്യത്തില്‍ പന്ത് കേന്ദ്ര നേതൃത്വത്തിന്റെ കോര്‍ട്ടിലാണ്. തൃശൂരിനു പുറമേ മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, വയനാട് എന്നീ സീറ്റുകളാണ് ബി ഡി ജെ എസിനായി നീക്കിവെയ്ക്കാന്‍ ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha

























