എന്‍സിഇആര്‍ടിയുടെ ചരിത്രപാഠപുസ്തകത്തില്‍നിന്നു നവോഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം അപലപനീയമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

എന്‍സിഇആര്‍ടിയുടെ ചരിത്രപാഠപുസ്തകത്തില്‍നിന്നു നവോഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം അപലപനീയമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര പുസ്തകങ്ങളെ തെറ്റായ രീതിയില്‍ മാറ്റിയെഴുതുന്ന സംഘപരിവാര്‍ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നതാണ് ഈ നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നവോത്ഥാന മുന്നേറ്റങ്ങളെയും ഇന്ത്യയിലെ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങളെയുമാണു പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയത്.
കേരളത്തിന്റെ സ്ത്രീ വിമോചന ചരിത്രത്തില്‍ സുപ്രധാനമായ പങ്കുവഹിച്ച മാറുമറയ്ക്കല്‍ സമരവും ഒഴിവാക്കി. അക്കാലത്തെ സാമൂഹ്യനീതിയുടെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടുന്ന പുസ്തകമാണ് സി. കേശവന്റെ ജീവിതസമരം എന്ന ആത്മകഥ. അതിലെ ഭാഗങ്ങളും ഒഴിവാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതരും പിന്നോക്ക വിഭാഗങ്ങളും നടത്തിയ സമരങ്ങളെ ബോധപൂര്‍വം തമസ്‌കരിക്കുകയാണ്.
നവോഥാന മൂല്യങ്ങളെയും സ്ത്രീ മുന്നേറ്റങ്ങളെയും ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയാനുള്ള ഇടപെടലാണ് ഇതെന്നു സ്പഷ്ടം. നവോഥാന മൂല്യങ്ങളെ പുതിയ തലമുറയുടെ ബോധങ്ങളില്‍നിന്ന് മായ്ച്ചുകളയാനുള്ള ശ്രമമാണിതെന്നു തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























