സുരേന്ദ്രനെ വെട്ടിയാല്‍ വിവരമറിയും; രോഷം അണപൊട്ടി പത്തനംതിട്ടയിലെ അണികള്‍ പറഞ്ഞപ്പോള്‍ പിളളയെ അമിത്ഷാ കുട്ടയിലെറിഞ്ഞതെന്തിന് ; അമിത്ഷായുടെ പേജില്‍ മലയാളികളുടെ പൊങ്കാല

അമിത്ഷായുടെ പേജില്‍ മലയാളികളുടെ പൊങ്കാല. ശ്രീധരന്‍ പിള്ളയെ കെ. സുരേന്ദ്രന് തന്നെ നയിക്കും. പിളളയെയും പട്ടികയെയും കുട്ടയിലെറിഞ്ഞ് അമിത്ഷാ. പത്തനംതിട്ടയിലെ ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി തര്‍ക്കം മുറുകുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ പേജില്‍ മലയാളികളുടെ പ്രതിഷേധം. പത്തനംതിട്ട സീറ്റ് കെ.സുരേന്ദ്രന് തന്നെ നല്‍കണമെന്നാണ് ആവശ്യം. ശ്രീധരന്‍ പിള്ളയെ നിര്‍ത്തിയാല്‍ പരാജയം ഉറപ്പാണെന്നും സീറ്റ് കെ.സുരേന്ദ്രന് തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് കമന്റുകളാണ് ഷായുടെ എഫ് ബി പേജില്‍ വരുന്നത്. അന്തരിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റിന് താഴെയാണ് മലയാളത്തിലുള്ള കമന്റുകള്‍ നിറയുന്നത്.
പത്തനംതിട്ട സീറ്റിന് അവകാശവാദം ഉന്നയിച്ച് കെ.സുരേന്ദ്രനും,ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും രംഗത്തെത്തിയതോടെയാണ് ബിജെപിയുടെ സീറ്റ് നിര്‍ണയ ചര്‍ച്ച വഴിമുട്ടിയത്. സുരേന്ദ്രനു വേണ്ടി സമൂഹമാധ്യമങ്ങളില്‍ അടക്കം വന്‍ പ്രചരണവും നടന്നിരുന്നു. ശബരിമല പ്രക്ഷോഭ കാലത്തെ ഇടപെടലുകളും ജയില്‍വാസവുമെല്ലാം മണ്ഡലത്തില്‍ സുരേന്ദ്രന്റെ സ്വീകാര്യത വര്‍ധിപ്പിച്ചുവെന്നും അദ്ദേഹത്തിന് തന്നെ സ്ഥാനാര്‍ഥിത്വം നല്‍കണമെന്നുമാണ് ആവശ്യം.. എന്നാല്‍ സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ ശ്രീധരന്‍പിള്ളയുടെ അവകാശ വാദം കേന്ദ്ര നേതൃത്വം മുഖവിലയ്‌ക്കെടുത്തെ സാഹചര്യത്തിലാണ് പ്രതിഷേധം അമിത് ഷായുടെ എഫ് ബി പേജിലേക്കെത്തിയത്.
https://www.facebook.com/Malayalivartha























