കേരളത്തില്‍ താമര വീണ്ടും ; ബാലാകോട്ട് അടക്കം സാഹചര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലം; കേന്ദ്രത്തില്‍ 283 സീറ്റ്, കേരളത്തില്‍ താമര വീണ്ടും വിരിയുമെന്നും സര്‍വേ
ബാലാകോട്ട് അടക്കം സാഹചര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലം, കേന്ദ്രത്തില്‍ 283 സീറ്റ്, കേരളത്തില്‍ താമര വീണ്ടും വിരിയുമെന്നും സര്‍വേ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാലാകോട്ട് എയര്സ്െ്രെടക്ക് അടക്കം പലസാഹചര്യങ്ങളും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിന് അനുകൂലമാകുമെന്ന് സര്‍വേ. ഇതിന്റെ ഫലമായി കേന്ദ്രത്തില്‍ 283 സീറ്റ് നേടി നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരുമെന്നും, കേരളത്തില്‍ താമര വീണ്ടും വിരിയുമെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു.
ജനുവരിയില്‍ ആയിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രവചിച്ചതിനേക്കാള്‍ 21 സീറ്റോളം എന്‍.ഡി.എയ്ക്ക് കുറഞ്ഞേനെയെന്ന് സര്‍വേ പറയുന്നു. എന്നാല്‍ അതിനു ശേഷം ജനപ്രിയ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തിയ ബജറ്റും, ബാലാക്കോട്ട് ആക്രമണവുമെല്ലാം കാര്യങ്ങള്‍ മാറ്റിമറിച്ചു.അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയ്ക്ക് 135ഉം മറ്റുള്ളവര്‍ 125 ഉം സീറ്റു നേടുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. ആകെ 543 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ യു.ഡി.എഫിന് 16ഉം എല്‍.ഡി.എഫിന് മൂന്നും സീറ്റുകള്‍ പ്രവചിക്കുന്ന സര്‍വേ എന്‍.ഡി.എ കേരളത്തില്‍ ഒരു സീറ്റു നേടുമെന്നും പറയുന്നു. ഏതായാലും ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്നത് മൂന്ന് മണ്ഡലങ്ങള്‍ തിരുവനന്തപുരം. തൃശൂര്‍, പത്തനംതിട്ട. അത് സത്യമാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha