Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കെ സുരേന്ദന്‍ തന്നെ സ്ഥാനാര്‍ഥി നിലപാട് കടുപ്പിച്ച് ആര്‍ എസ് എസ് ; കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ആര്‍എസ്എസ് അതൃപ്തി രേഖപ്പെടുത്തി; ദേശീയ നേതൃത്വം നിര്‍ണായക ഇടപെടലുകള്‍ നടത്തുമെന്നും ആര്‍എസ്എസ് അറിയിച്ചു

19 MARCH 2019 12:49 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ആര്‍എസ്എസ് അതൃപ്തി രേഖപ്പെടുത്തി. നിലവിലെ ചര്‍ച്ചകള്‍ ബിജെപിയുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നു. പ്രധാനനേതാക്കള്‍ എല്ലാം മല്‍സരിക്കണം. കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പ്രധാന മണ്ഡലങ്ങള്‍ നല്‍കണം. ദേശീയ നേതൃത്വം നിര്‍ണായക ഇടപെടലുകള്‍ നടത്തുമെന്നും ആര്‍എസ്എസ് അറിയിച്ചു.

പത്തനംതിട്ടയ്ക്കായി ശ്രീധരന്‍ പിള്ള പിടിമുറുക്കിയതോടെയാണ് സജീവമായി പരിഗണിച്ചിരുന്ന സുരേന്ദ്രന്റെ കാര്യം പരുങ്ങലിലായത്. പത്തനംതിട്ടയോ, തൃശൂരോ ഇല്ലെങ്കില്‍ മല്‍സരിക്കാനില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്. എന്നാല്‍ ആറ്റിങ്ങലില്‍ പരിഗണിക്കാമെന്നാണ് സംസ്ഥാനം നേതൃത്വം പറയുന്നത്. തര്‍ക്കങ്ങള്‍ പരിഹരിച്ച് സ്ഥാനാര്‍ഥിപ്പട്ടിക ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

അതേസമയം, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ സീറ്റ് ഉറപ്പിച്ചു. ടോം വടക്കന്‍ എറണാകുളത്ത് മല്‍സരിച്ചേക്കും. പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരിഗണിക്കുന്നത് കൊല്ലത്താണ്. പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവര്‍ മല്‍സരിച്ചേക്കില്ല. തൃശൂരിനു പുറമേ മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, വയനാട് എന്നീ സീറ്റുകളാണ് ബിഡിജെഎസിനായി നീക്കിവെച്ചിട്ടുള്ളത്.

സംസ്ഥാന നേതൃത്വം പുതുക്കി നല്‍കിയ പട്ടിക പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അതേപടി അംഗീകരിക്കില്ല. മത സാമുദായിക സമവാക്യങ്ങള്‍, ആര്‍എസ്എസ് നിലപാട്, ദേശീയ നേതൃത്വം നേരിട്ട് നടത്തിയ സര്‍വേകള്‍ എന്നിവ അടിസ്ഥാനമാക്കിയാകും അന്തിമ പട്ടിക.

സ്ഥാനാര്‍ഥി പട്ടിക വൈകുന്നതിനിടെ കോണ്‍ഗ്രസിലെ ഉന്നതരെ ലക്ഷ്യമാക്കി ബിജെപി പാളയം. സംസ്ഥാന സമിതികള്‍ പാസാക്കിയ സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിച്ചിട്ടും കേന്ദ്ര നേതൃത്വം ഇത് അംഗീകരിക്കാന്‍ തയാറായിട്ടില്ല. ഇന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനകള്‍ പുറത്തു വരുമ്പോഴും സംസ്ഥാന നേതൃത്വം അറിയാത്ത ചില നീക്കങ്ങളഅ് കേന്ദ്ര നേതൃത്വം തയാറാക്കുന്നുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്.

കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്റെ അപ്രതീക്ഷിത വരവോടെയാണ് ഈ നീക്കങ്ങള്‍ക്ക് തുടക്കമായത്. സീറ്റ് നഷ്ടമായ ഒരുപിടി നേതാക്കള്‍ കോണ്‍ഗ്രസിനു കേരളത്തിലുണ്ട്. ഇവരില്‍ ഉന്നതരായ ചിലര്‍ക്ക് വേണ്ടി ബിജെപി കേന്ദ്ര നേതൃത്വം വലവിരിച്ചു കഴിഞ്ഞതായിട്ടാണ് സൂചന. ലോക്‌സഭാ സ്ഥാനാര്‍ഥി സീറ്റ് കൂടാതെ പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങളും സാമ്പത്തികവും ഓഫര്‍ ചെയ്തയിട്ടും റിപ്പോര്‍ട്ടുകളുണ്ട്.

ഡെല്‍ഹി കേന്ദ്രീകരിച്ച് ഇതിനായി വന്‍ നീക്കങ്ങളും ബിജെപി നേതൃത്വം നടത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് അറിവുള്ളതല്ല. ടോം വടക്കന്റെ വരവ് പോലും സംസ്ഥാന നേതാക്കള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ഇതോടെ ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ കിടിലന്‍ സര്‍െ്രെപസിനുള്ള സാധ്യതയും കാണുന്നുണ്ട്.

ഇന്ന് ഉച്ചക്ക് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് സംസ്ഥാന ഘടകം സമര്‍പ്പിച്ച പട്ടിക ചര്‍ച്ച ചെയ്യും. പട്ടികയില്‍ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് അപ്രതീക്ഷിത ട്വിസ്റ്റിനുള്ള സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പത്തനംതിട്ട സീറ്റ് സംബസിച്ചാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്.

ഇതിനിടെ എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും താല്‍പ്പര്യമുള്ള മണ്ഡലങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. കേന്ദ്ര നേത്രത്വം മറിച്ചൊരു നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഇവര്‍ സംഘടനാ രംഗത്ത് തുടരാനാണ് സാധ്യത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (4 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (4 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (4 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (4 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (4 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (4 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (5 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (5 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (5 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (5 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (5 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (11 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (11 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (12 hours ago)

Malayali Vartha Recommends