Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കസേരയില്‍ ചേര്‍ത്തിരുത്തി ഷര്‍ട്ട് കൊണ്ട് മുഖം കെട്ടി കഴുത്തറുത്ത് തൊഴിലാളികള്‍ താമസിക്കുന്ന മുറിക്കുള്ളിൽ കൊലപാതകം; ഘാതകൻ ഇപ്പോഴും കാണാമറയത്ത്

19 MARCH 2019 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്

പട്ടത്താനം സ്‌കൂളിന് ഐ എസ്സ് ആര്‍ ഒ-യുടെ നന്ദി!

തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നു; തുഷാറിനെതിരായ കേസിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്ന് സംശയിക്കുന്നതായി ശ്രീധരന്‍ പിള്ള

കേരളവും കേന്ദ്രവും കൈകോർത്തപ്പോൾ പിള്ളയെ തള്ളി; യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വാദം തള്ളി തുഷാര്‍ വെള്ളാപ്പള്ളി

വണ്ടിച്ചെക്ക് കേസില്‍ എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിലില്‍ അടച്ച നാസില്‍ അബ്ദുള്ളയെ കുടുക്കാന്‍ പൊലീസ്

ആറ്റിങ്ങലിൽ ഹോളോബ്രിക്‌സ് സ്ഥാപനത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയില്ല. പശ്ചിമബംഗാള്‍ ഗള്‍സായ് ഗിരിഗൈര്‍ ഘട്ടില്‍ കുമാര്‍ ബാരയുടെ മകന്‍ വിമലാണ്(30)കഴിഞ്ഞ ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. കസേരയില്‍ ചേര്‍ത്തിരുത്തി ഷര്‍ട്ട് കൊണ്ട് മുഖം കെട്ടി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് വിമലിനെ കണ്ടെത്തിയത്.

വിമലിന്റെ സുഹൃത്ത് അമലാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. വിമലിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ശനിയാഴ്ച ബന്ധുക്കള്‍ ബംഗാളില്‍ നിന്നും എത്തുമെന്നാണ് അറിയിച്ചിരുന്നത്.പൊലീസ് ഇതിന് അനുസരിച്ചുള്ള നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ ആരും എത്തിയില്ല.

ഈ സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി ബന്ധുക്കളെ ബന്ധപ്പെടാനുള്ള തീരുമാനത്തിലാണ് പൊലീസ്. പൂവമ്ബാറയ്ക്ക് സമീപം എ.എം ഹോളോബ്രിക്‌സ് ഇന്റര്‍ലോക്ക് ആന്‍ഡ് മെറ്റീരിയല്‍ സപ്ലൈ എന്ന സ്ഥാപനത്തിനകത്തെ കെട്ടിടത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന മുറിക്കുള്ളിലാണ് കൊലപാതകം നടന്നത്. 

ബിനുവും മഹേന്ദ്രനും ജോലി കഴിഞ്ഞാൽ വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്.‍ഞായറാഴ്ച ഇവർ ഉച്ച വരെ ഇവിടെയുണ്ടായിരുന്നു.ഇത് കഴിഞ്ഞ് ഇവർ വീട്ടിൽ പോയി.ഈ സമയം മുതൽ വിമലും അമലും മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഹോളോബ്രിക്സ് പരിസരത്തെ ഇരു നില കെട്ടിടത്തിൽ മുകളിലത്തെ നിലയിൽ ഓഫിസും താഴത്തെ നിലയിൽ തൊഴിലാളികൾക്ക് താമസിക്കാനായുള്ള മുറിയുമാണ്.ഈ മുറിയിലാണ് വിമലും അമലും താമസിച്ചിരുന്നത്.

രാവിലെ ആറു മണിയോടെ മഹേന്ദ്രൻ വാതിൽ തള്ളിത്തുറന്നപ്പോഴാണ് വിമൽ കസേരയിൽ മരിച്ച് ഇരിക്കുന്നതും തറയിൽ ചോര കിടക്കുന്നതും ശ്രദ്ധയിൽപെട്ടത്. തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി പരിശോധന നടത്തി. അമൽ രക്ഷപെട്ടെന്ന് കരുതുന്ന വഴിയിലൂടെ സഞ്ചരിച്ച പൊലീസ് നായ ദേശീയപാതയിൽ പൂവമ്പാറ ഭാഗത്തെത്തി നിന്നു.

കൊലപാതകത്തിനു ശേഷം കുറുക്കു വഴിയിലൂടെ നടന്ന് ദേശീയപാതയിലെത്തിയ ശേഷം അമൽ മുങ്ങിയെന്നാണ് നിഗമനം. 15 വർഷമായി കേരളത്തിൽ ജോലി ചെയ്യുന്ന ആറ്റിങ്ങൽ ചെറുവള്ളിമുക്കിൽ സ്ഥിരതാമസമാക്കിയ രാഹുൽ എന്ന ബംഗാൾ സ്വദേശി വഴിയാണ് വിമൽ ഇവിടെ ജോലിക്കെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പാചകത്തിനുപയോഗിക്കുന്ന കറിക്കത്തി കൊണ്ടാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.എന്നാൽ കത്തി കണ്ടെത്താനായിട്ടില്ല.

ഞായറാഴ്ചകളിൽ വിമലും അമലും മദ്യപിക്കുന്നത് പതിവാണ്.ഞായറാഴ്ച ഇവർ മദ്യപിക്കുകയും തുടർന്നുണ്ടായ പ്രശ്നങ്ങൾ കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് കരുതുന്നത്. ഇവരുടെ മുറിയിൽ നിന്നും മദ്യക്കുപ്പി കിട്ടിയിട്ടുണ്ട്.കഴുത്തിൽ ആഴത്തിനേറ്റ മുറിവാണ് മരണ കാരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (6 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (6 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (6 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (6 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (6 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (7 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (7 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (7 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (8 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (8 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (9 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (9 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (9 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (9 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (9 hours ago)

Malayali Vartha Recommends