പെൺകുട്ടികളെ കണ്ട് ഇഷ്ടപ്പെട്ടാൽ പിന്നാലെ കുടും... സ്ത്രീകളുടെ പേരില്‍ വ്യാജപ്രൊഫൈൽ ഉണ്ടാക്കി അവരോടു സൗഹൃദം ഉണ്ടാക്കും; ആദ്യം മാന്യമായ ചാറ്റിങും പിന്നെഅശ്ലീലത്തിലേക്കു വഴിമാറും... സ്ത്രീ സാദൃശ്യ ശബ്ദമുള്ള സുരേഷ് ഇടയ്ക്കു ഗ്രൂപ്പ് ചാറ്റിങുമൊക്കെയായി ലീലാവിലാസം തുടരും... വീഡിയോകള്‍ പങ്ക് വച്ച് കഴിഞ്ഞാൽ പിന്നെ കളി മാറും... രേണുമോളും സുരേഷും പിടിയിലായതിന് പിന്നാലെ പുറത്ത് വരുന്നത്...
ബി.കോം ബിരുദധാരിയായ യുവതിയും തിരുവനന്തപുരം സ്വദേശിയായ യുവാവും ചാറ്റിങിലൂടെ പരിചയപ്പെട്ട ശേഷം നിരവധി പേരെ കബളിപ്പിച്ചതായാണ് വിവരം. സ്ത്രീകളുടെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തുക്കളാകുന്നവരെ ചാറ്റിങ്ങിലൂടെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയ കേസിലായിരുന്നു കോട്ടയം കൂരോപ്പട മേച്ചേരിക്കാട്ടു വീട്ടില്‍ രേണുമോള് (24), സുഹൃത്ത് തിരുവനന്തപുരം കണിയാപുരം ചാന്നാങ്കര പുന്നവീട്ടില്‍ കൊക്ക് സുരേഷ് എന്നു വിളിപ്പേരുള്ള സുരേഷ് (28) എന്നിവർ അറസ്റ്റിലായത്. എഴുമറ്റൂര്‍ സ്വദേശിയായ നാല്പ്പത്തിയെട്ടുകാരന്റെ പരാതിയിലായിരുന്നു അറസ്റ്റ്. എഴുമറ്റൂര്‍ സ്വദേശിയെ ഫെയസ്ബുക്കിലെ വ്യാജ അക്കൗണ്ടിലൂടെ സുരേഷാണ് ആദ്യം പരിചയപ്പെട്ടത്.
തുടര്‍ന്ന് സൗഹൃദത്തിലായ ഇവര്‍ തമ്മില്‍ ആദ്യം മാന്യമായ ചാറ്റിങ്ങായിരുന്നെങ്കിലും പിന്നീട് അശ്ലീലത്തിലേക്കു വഴിമാറി. സ്ത്രീ സാദൃശ്യ ശബ്ദമുള്ള സുരേഷ് ഇടയ്ക്കു രേണുവിന്റെ ഫോണ്‍ നമ്ബര്‍ നല്‍കുകയും ഗ്രൂപ്പ് ചാറ്റിങ് നടത്തുകയുമായിരുന്നു. ഇതിനിടയില്‍ എഴുമറ്റൂര്‍ സ്വദേശി പങ്കുവച്ച മൂന്നു വീഡിയോകള്‍ ഉപയോഗിച്ചാണ് പിന്നീട് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്. വീഡിയോ ദുരുപയോഗം ചെയ്യാതിരിക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ച അക്കൗണ്ടിലേക്കു 6000 രൂപ നല്കി. എന്നാല്‍ പ്രതികള്‍ വീണ്ടും ശല്യം തുടര്‍ന്നെന്നായിരുന്നു പരാതി.
പോലീസ് നടത്തിയ അന്വേഷണത്തിൽ പാമ്ബാടി എസ്.ബി.ഐയിലെ അക്കൗണ്ടിലേക്കാണു പണം നിക്ഷേപിച്ചതെന്നു കണ്ടെത്തി. ഇതു രേണുവിന്റെ അമ്മൂമ്മയുടെ അക്കൗണ്ടാണെന്നു മനസിലാക്കിയ പോലീസിന് എ.ടി.എം കൗണ്ടറില്‍ നിന്നും യുവതി പണം പിന്‍വലിക്കുന്ന ദൃശ്യങ്ങളും ലഭിച്ചു. നൂറിലധികം അശ്ലീല ഗ്രൂപ്പുകളില്‍ സജീവ അംഗമാണ് പ്രതിയായ സുരേഷ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha