പൊളിച്ച തറവാട് വീടിന്റെ അടുക്കള ഭാഗത്ത് 21കാരൻ മരിച്ച നിലയിൽ; സമീപത്ത് ഒഴിഞ്ഞ മദ്യക്കുപ്പികളും, ചാക്കുകളും രക്ത തുള്ളികളും...
മുഴപ്പിലങ്ങാട് ഇ.എം.എസ് റോഡിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ ഖാലിദിന്റെയും ഹസീനയുടെയും മകൻ ബൈത്തൂൽ മിഗ്ദാദ് (21) നെയാണ് മരിച്ചത് . പാട്ടക്കണ്ടി ഉണ്ണിയുടെ ഭാഗികമായി പൊളിച്ച തറവാട് വീടിന്റെ അടുക്കള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഇതുവഴി പോയ നാട്ടുകരാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിനരികിൽ ഒഴിഞ്ഞ മദ്യക്കുപ്പികളും, ചാക്കുകളും രക്ത തുള്ളികളും കാണുന്നുണ്ട് അമിതമായ മയക്ക് മരുന്ന് ഉപയോഗമാണ് മരണകാരണമെന്നാണ് സൂചന ഇയാളൊടൊപ്പം ഉണ്ടായിരുന്ന യുവാവിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha