കെ.സുധാകരന്റെ പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും കടമ്പൂരില്‍ നശിപ്പിച്ച നിലയില്‍
യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരനു വേണ്ടി കടമ്പൂര് ഹൈസ്കൂളിനു സമീപം സ്ഥാപിച്ചിരുന്ന പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു.
രാജീവ് ഭവനു സമീപം സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളാണ് നശിപ്പിച്ചത്. അര്‍ധരാത്രിയ്ക്കു ശേഷമാണു സംഭവം നടന്നത്.
പ്രചാരണ ബോര്‍ഡും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ചു സ്ഥാപിച്ച ബോര്‍ഡും കൊടിതോരണങ്ങളുമാണ് നശിപ്പിച്ചത്.
പ്രചാരണ ബോര്‍ഡ് നശിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ഇരുട്ടിന്റെ മറവില്‍ നടത്തുന്ന ഇത്തരം സാമുഹ്യവിരുദ്ധ നടപടിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു മണ്ഡലം പ്രസിഡന്റ് സി.ഒ രാജേഷ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha