Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ, ഈപ്പൻ പാപ്പച്ചി മുതൽ ഞാനിദ്ദേഹത്തിന്റെ ഒരു ഫാനാ; വടകരയിൽ ജയരാജനെതിരെ സ്ഥാനാർത്ഥിയായി കെ. മുരളീധരൻ എത്തിയതോടെ ട്രോളുമായി വിടി ബൽറാം രംഗത്ത്

19 MARCH 2019 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നാദിർഷ സംവിധാന ചെയ്‌ത സൂപ്പർഹിറ്റ് ചിത്രമായ അമർ അക്ബർ അന്തോണി‌യിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ചിത്രം വച്ച് ട്രോൾ പോസ്റ്റുമായി വി ടി ബൽറാം എംഎൽഎ രംഗത്ത്. നെഞ്ചിൽ കൈ വച്ച് നിൽക്കുന്ന ഇന്ദ്രജിത്തിന്റെ ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശദീകരണങ്ങൾ കൂടി നൽകികൊണ്ടാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ബൽറാമിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ; ''ഇത് ഇന്ദ്രജിത്ത്. സുകുമാരന്റെയും മല്ലികയുടേയും മകൻ, പൃഥ്വിരാജിന്റെ ചേട്ടൻ, പൂർണ്ണിമയുടെ ഭർത്താവ്. നല്ല അഭിനയമാണ്, നന്നായി പാടുകേം ചെയ്യും. ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ. ഈപ്പൻ പാപ്പച്ചി മുതൽ ഞാനിദ്ദേഹത്തിന്റെ ഒരു ഫാനാ.'' എന്നും ബൽറാം ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

അതേസമയം ട്രോള് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വടകരയിൽ ജയരാജനെതിരെ സ്ഥാനാർത്ഥിയായി എത്തുന്ന കെ മുരളീധരനുമായി ബന്ധപ്പെടുത്തിയാണ് ഈ ട്രോൾ എന്ന് പോസ്റ്റിന് താഴെ വന്ന കമന്റുകൾ പറയുന്നു. കെ മുരളീധരൻ സ്ഥാനാർത്ഥിയാകുന്നെന്ന വാർത്തയറിഞ്ഞ ജയരാജന്റെ അവസ്ഥയാണിതെന്ന് കമന്റിൽ അഭിപ്രായപ്പെടുന്നു. വടകരയിൽ പി. ജയരാജൻ മത്സരിക്കുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ ബൽറാമും സജീവമായി രം​ഗത്തുണ്ട്. ഇന്നലെ ജയരാജന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒട്ടിച്ച പോസ്റ്ററിനെ ട്രോളിയായിരുന്നു ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെ.മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകും ഐ, എ ഗ്രൂപ്പുകള്‍ സീറ്റിന്റെ പേരില്‍ പൊറാട്ട് നാടകം കളിക്കുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശക്തമായ നടപടി എടുത്തത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സിറ്റിംഗ് സീറ്റാണെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പലരെയും പരിഗണിച്ചിരുന്നു. അതിനിടെയാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. പ്രാദേശിക നേതാക്കളായ പ്രവീണ്‍കുമാറിനെയും ബിന്ദുകൃഷ്ണ, സജീവ് മറോളി തുങ്ങിയവരെ പരിഗണിച്ചെങ്കിലും പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

കോഴിക്കോട് എം.പിയായിരുന്ന മുരളീധരന് വടകരയില്‍ നല്ല ബന്ധമുണ്ട്. അത് കൂടി ആലോചിച്ച ശേഷമാണ് മുരളിയോട് മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടത്. പി. ജയരാജനെതിരെ മത്സരിക്കാന്‍ പല കോണ്‍ഗ്രസ് നേതാക്കളും തയ്യാറായിരുന്നില്ല. മുല്ലപ്പള്ളിയോട് അവസാനനിമിഷം വരെയും മത്സരിക്കാന്‍ രമേശ് ചെന്നിത്തല അടക്കം ആവശ്യപ്പെട്ടിരുന്നു. ജയരാജനെ തോല്‍പ്പിക്കാന്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. കെ.കെ രമയായിരുന്നു സ്ഥാനാര്‍ത്ഥി. ടി.പി ചന്ദ്രശേഖരനെ വധിച്ച കേസിന്റെ ഗൂഢാലോചന നടത്തിയത് ജയരാജനാണെന്നാണ് ആര്‍.എം.പിയുടെ ആരോപണം. അവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണത്. സി.പി.എം വിട്ട് ടി.പി ചന്ദ്രശേഖരന്‍ ആര്‍.എം.പി രൂപീകരിച്ച ശേഷം 2009ല്‍ പി.ജയരാജന്റെ സഹോദരി പി.സതീദേവി തോറ്റിരുന്നു. അതിന് പിന്നില്‍ ചന്ദ്രശേഖരന്റെ കളിയാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് ആക്ഷേപം.

ഏറാമല, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളില്‍ ആര്‍.എം.പിക്ക് നിര്‍ണായ സ്വാധീനമാണുള്ളത്. ഒഞ്ചിയം പഞ്ചായത്ത് ആര്‍.എം.പിയാണ് ഭരിക്കുന്നത്. ചോറോട് പഞ്ചായത്ത് ആര്‍.എം.പിയായിരുന്നു ഭരിച്ചിരുന്നതെങ്കിലും രണ്ടാഴ്ച മുമ്പാണ് സി.പി.എം വീരേന്ദ്രകുമാറിന്റെ ലോക് താത്രിക് ജനതാദളിന്റെ സഹായത്തോടെ ഭരണം തിരിച്ച് പിടിച്ചത്. വിരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്കും വടകരയില്‍ വോട്ടുണ്ട്. മുമ്പ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി വീരന്റെ പാര്‍ട്ടിക്കാര്‍ മത്സരിച്ചിട്ടുണ്ട്. ഇത്തവണ വടകര സീറ്റ് വീരനും മകന്‍ ശ്രേയാംസ്‌കുമാറും ചോദിച്ചെങ്കിലും സി.പി.എം നല്‍കിയില്ല. അതിനാല്‍ എല്‍.ഡി.എഫില്‍ അടിയൊഴുക്ക് ഉണ്ടാകുമോ എന്ന് ആശങ്കയുണ്ട്. അവര്‍ക്ക് 40,000 വോട്ടുകളുണ്ട്. അതിനാലാണ് മുല്ലപ്പള്ളി പിന്‍മാറിയതെന്ന് അറിയുന്നു. ആര്‍.എം.പിക്ക് മുപ്പതിനായിരത്തിലധികം വോട്ടുണ്ട്. എന്തായാലും ശക്തമായ മത്സരമായിരിക്കും നടക്കുക.

തിരുവനന്തപുരമായിരുന്നു കേരളത്തില്‍ എല്ലാവരും ഉറ്റുനോറ്റിരുന്ന മണ്ഡലം. എന്നാല്‍ മുരളീധരനും പി.ജയരാജനും നേര്‍ക്കുനേര്‍ എത്തിയതോടെ അത് വടകരയായി മാറുന്നു. വടകരയില്‍ ടി. സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും താല്‍പര്യമില്ലായിരുന്നു. തുടര്‍ന്ന് ഈഴവ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നായിരുന്നു കോണ്‍ഗ്രസില്‍ ധാരണയുണ്ടായിരുന്നത്. എന്നാല്‍ അത് കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് കെ.മുരളീധരനെ കളത്തിലിറക്കാന്‍ തീരുമാനിച്ചത്. മുരളീധരന്‍ അത് സധൈര്യം ഏറ്റെടുക്കുകയും ചെയ്തു. കെ.പി.സി.സി പ്രചാരണ വിഭാഗം തലവനായ മുരളി ആ സ്ഥാനം ഒഴിയേണ്ടിവരും.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends