Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലെ കോണ്‍ഗ്രസ് തന്റെ കയ്യിലാണെന്ന് ഉമ്മന്‍ചാണ്ടി വീണ്ടും തെളിയിച്ചിരിക്കുന്നു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പോലും ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കണ്ടത്

19 MARCH 2019 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തിലെ കോണ്‍ഗ്രസ് തന്റെ കയ്യിലാണെന്ന് ഉമ്മന്‍ചാണ്ടി വീണ്ടും തെളിയിച്ചിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പോലും ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കണ്ടത്. ആവനാഴിയിലെ അവസാനത്തെ അമ്പും പ്രയോഗിച്ചിട്ടും അമ്പേ പരാജയപ്പെട്ട ചെന്നിത്തല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും മുമ്പ് ഡല്‍ഹിയില്‍ നിന്ന് വിമാനം കയറേണ്ടിവന്നു. ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റായ വയനാടിനെ ചൊല്ലിയായിരുന്നു തര്‍ക്കം. എം.ഐ ഷാനവാസ് മരിച്ചതോടെ ആ സീറ്റില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ധിഖിനെ നിര്‍ത്തണമെന്ന് ഉമ്മന്‍ചാണ്ടി വാശിപിടിച്ചു. വടകര സിദ്ധിഖിന് നല്‍കി ചെന്നിത്തല ഒത്തുതീര്‍പ്പിന് മുതിര്‍ന്നെങ്കിലും ചീറ്റിപ്പോയി.

വയനാട് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം പ്രവര്‍ത്തകരിലും ജനങ്ങളിലും മോശമായ അഭിപ്രായമാണ് സൃഷ്ടിക്കുന്നതെന്ന ആശങ്ക ഹൈക്കമാന്‍ഡും പങ്കുവെച്ചു. അങ്ങനെ ജനപിന്തുണ ഏറ്റവും കൂടുതലുള്ള നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ ആവശ്യത്തിന് ഹൈക്കമാന്‍ഡ് വഴങ്ങുകയായിരുന്നു. ചാലക്കുടിയില്‍ തന്റെ വലം കയ്യായ ബെന്നിബഹാന് സീറ്റ് വാങ്ങിക്കൊടുക്കുന്നതിലും ഉമ്മന്‍ചാണ്ടി വിജയിച്ചു. അതേസമയം എറണാകുളം മണ്ഡലം കെ.വി തോമസില്‍ നിന്ന് പിടിച്ചെടുത്ത് ഹൈബി ഈഡന് നല്‍കുകമാത്രമാണ് ചെന്നിത്തലയ്ക്ക് ആശ്വാസമായത്. അടൂര്‍ പ്രകാശും ഷാനിമോള്‍ ഉസ്മാനും വി.കെ ശ്രീകണ്ഠനും ഐ ഗ്രൂപ്പ് എന്ന നിലയിലാണ് സീറ്റ് ലഭിച്ചതെങ്കിലും അവരാരും ചെന്നിത്തലുമായി അത്ര അടുപ്പത്തിലല്ല. ശ്രീകണ്ഠന്‍ കെ.സിയുടെ അടുപ്പക്കാരനാണ്. സോളാര്‍ വിവാദത്തെ തുടര്‍ന്ന് അടൂര്‍ പ്രകാശിന് കഴിഞ്ഞ തവണ നിയമസഭാ സീറ്റ് നിഷേധിക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ ചെന്നിത്തല കൈമലര്‍ത്തിയിരുന്നു.

അന്ന് ഉമ്മന്‍ചാണ്ടിയാണ് അടൂര്‍പ്രകാശിനെ മത്സരിപ്പിക്കണമെന്ന് വാശിപിടിച്ചത്. അതാണ് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ ഗുണം. കെ.ബാബുവിന് സീറ്റ് കൊടുക്കില്ലെന്ന് പറഞ്ഞെങ്കിലും അദ്ദേഹം ഇടപട്ട് അത് തരപ്പെടുത്തി. കൂടെ നില്‍ക്കുന്നവരെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടി വാദിക്കുകയും സീറ്റ് വാങ്ങുക്കൊടുക്കുകയും ചെയ്യുന്നത് കൊണ്ടാണ് നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നത്. ചെന്നിത്തലയുടെ അടുപ്പക്കാരായ കെ.സുധാകരന്‍ എന്നേ അകന്നു. കൂടെ നില്‍ക്കുന്നവരെ സഹായിക്കില്ല എന്നൊരു ചീത്തപ്പേര് ചെന്നിത്തലയ്ക്ക് ഉണ്ട്. അതുകൊണ്ടാണ് പല നേതാക്കളും അദ്ദേഹത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കാത്തതെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ വലം കയ്യായിരുന്ന ഡൊമനിക് പ്രസന്റേഷന്‍, ശിവദാസന്‍ നായര്‍, പി.സി വിഷ്ണുനാഥ്, കെ.ബാബു എന്നിവര്‍ പരാജയപ്പെട്ടത് കൊണ്ട് മാത്രമാണ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷനേതാവാകാന്‍ പറ്റിയത്. ഈ നാല് പേരും ജയിക്കുകയും ബെന്നിബഹാന് സിറ്റ് നല്‍കുകയും ചെയ്തിരുന്നെങ്കില്‍ അഞ്ച് എം.എല്‍.എമാരെ എ ഗ്രൂപ്പിന് ലഭിക്കുമായിരുന്നു. അങ്ങനെ വരുമ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഉമ്മന്‍ചാണ്ടിക്ക് ഭൂരിപക്ഷം കൂടിയേനെ. അത് മനസിലാക്കിയാണ് പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് ഇല്ലെന്ന് ഉമ്മന്‍ചാണ്ടി ആദ്യമേ വ്യക്തമാക്കിയിരുന്നു.

ചെന്നിത്തല മറ്റൊരു തിരിച്ചടികൂടി നേരിടുന്നുണ്ട്. ഐ ഗ്രൂപ്പിലുള്ള പലരും ഇപ്പോള്‍ കെ.സി വേണുഗോപാലിനൊപ്പം ചുവടുറപ്പിക്കുകയാണ്. താഴേത്തട്ടിലാണിത് കൂടുതലും. എന്‍.എസ്.എസിന്റെ പിന്തുണ കൂടി കെ.സിക്ക് ഉള്ളത് കൊണ്ട് സമുദായപരമായും ചെന്നിത്തലയ്ക്ക് വലിയ തിരിച്ചടിയാണ്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends