കൊല്ലത്ത് മത്സരിക്കുന്നതിലും ഭേദം മലപ്പുറം ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് മത്സരിക്കാനില്ലെന്ന നിലപാടുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് മത്സരിക്കാനില്ലെന്ന നിലപാടുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊല്ലത്ത് മത്സരിക്കാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടെന്നും, എന്നാൽ കൊല്ലത്ത് ആരെയും തനിക്ക് പരിചയമില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം നേതൃത്വത്തെ അറിയിച്ചു. മത്സരിക്കാന്‍ ഇല്ലെന്നതാണ് തന്റെ നിലപാടെന്നും കണ്ണന്താനം പറഞ്ഞു എന്നാല്‍ പാര്‍ട്ടി സമ്മര്‍ദ്ദം തുടര്‍ന്നാല്‍ തൃശൂരോ പത്തനംതിട്ടയിലോ കോട്ടയത്തോ മത്സരിക്കാമെന്നും കണ്ണന്താനം പറഞ്ഞു. അതേസമയം കൊല്ലത്തേക്കാള്‍ മത്സരിക്കാന്‍ നല്ലത് മലപ്പുറമാണെന്നും കണ്ണന്താനം പറഞ്ഞു.
ഇന്ന് വൈകുന്നേരം പട്ടിക വരുമെന്നാണ് കേൾക്കുന്നതെന്നും തനിക്ക് മത്സരിക്കാൻ താൽപര്യമില്ലെന്നുള്ള കാര്യം നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും കണ്ണന്താനം പറഞ്ഞു. "ഞാൻ രാജസ്ഥാനിൽ നിന്നുള്ള എം.പിയാണ്. മൂന്നരവർഷം കൂടി രാജ്യസഭയിലുണ്ട്. അതുകൊണ്ട് മത്സരിക്കേണ്ട ആവശ്യമില്ല, മത്സരിക്കുന്നില്ലെന്നും അതുകൊണ്ട് പരിഗണിക്കരുതെന്നും പ്രധാനമന്ത്രിയോടും പാർട്ടി അധ്യക്ഷനോടും എല്ലാം അഭ്യർത്ഥിച്ചതാണ്" എന്നും കണ്ണന്താനം പറഞ്ഞു.
എന്നാൽ, കേരളത്തിൽ നിന്നുള്ള ഒരു മന്ത്രിയായതു കൊണ്ട് മത്സരിക്കേണ്ടിവരും എന്നാണ് തന്നോട് പറഞ്ഞത്. അതുകൊണ്ട് താൽപര്യമില്ലെങ്കിലും പാർട്ടി പറയുന്നത് എന്തും ചെയ്യും. "എന്‍റെ സ്വന്തം മണ്ഡലം പത്തനംതിട്ട മണ്ഡലമാണ്, ഞാൻ അവടുത്തുകാരനാണ്, ഭാര്യ അവിടുത്തുകാരിയാണ്, കോട്ടയം ജില്ലയുടെ കളക്ടർ ആയിരുന്നു, എല്ലാം കൊണ്ടും അവിടുത്തെ ലോക്കൽ സ്ഥാനാർഥിയാണ് അവിടെ വിജയസാധ്യത ഉണ്ടെന്ന് തോന്നുന്നു"എന്ന് കണ്ണന്താനം പറഞ്ഞു. ഇത്തരം ഘടകങ്ങൾ ഉള്ളതിനാൽ പത്തനംതിട്ടയിൽ പരിഗണിക്കുകയാണെങ്കിൽ നല്ലതാണെന്ന് അറിയിച്ചതായും കണ്ണന്താനം പറഞ്ഞു.
ഇടുക്കി, കോട്ടയം, തൃശൂർ മണ്ഡലങ്ങളിലും പരിചയമുണ്ട്. ഇവിടെയും സ്ഥാനാർഥിയാകുന്നതിൽ കുഴപ്പമില്ല. എന്നാൽ, കൊല്ലത്ത് സ്ഥാനാർഥിയാകുന്നതിലും നല്ലത് മലപ്പുറത്ത് സ്ഥാനാർഥിയാകുന്നതാണെന്ന് കണ്ണന്താനം പരിഹസിച്ചു. കൊല്ലത്ത് തനിക്ക് ആരെയും അറിയില്ല. പക്ഷേ, പാർട്ടി പറഞ്ഞാൽ എവിടെ വേണമെങ്കിലും മത്സരിക്കുമെന്നും കണ്ണന്താനം പറഞ്ഞു. കെ സുരേന്ദ്രനും ശ്രീധരൻ പിള്ളയും വലിയ നേതാക്കൻമാരാണ്. അവർക്കാണ് വിജയസാധ്യതയെന്ന് പാർട്ടിക്ക് തോന്നുകയാണെങ്കിൽ അവർക്ക് സീറ്റ് കൊടുക്കണമെന്നും അതാണ് തന്‍റെ നിലപാടെന്നും കണ്ണന്താനം പറഞ്ഞു.
അതേസമയം തെരെഞ്ഞെടുപ്പ് ഗോദ്ധയില്‍ എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയില്ല അതുകൊണ്ടുതന്നെ അണികളും അമര്‍ഷത്തിലാണ്. മറ്റു പാര്‍ട്ടികള്‍ പ്രചരണം തുടങ്ങിയിട്ടും തങ്ങള്‍ക്ക് പറയാന്‍ പോലും ഒരു സ്ഥാനാര്‍ത്ഥിയില്ലാത്തതിന്റെ അമര്‍ഷമാണ് അണികള്‍ക്ക്. അതേസമയം എടുത്തുചാടി പ്രഖ്യാപിച്ച ഇടതു പട്ടികയും ഗ്രൂപ്പുകള്‍ക്ക് വീതം വച്ച് നല്‍കിയ വലതു പട്ടികയെയും പൂട്ടാന്‍ തരത്തിലുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ഇത്രയും ചര്‍ച്ച വേണ്ടിവരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്താണങ്കിലും തിയതി പ്രഖ്യാപിച്ച് ഇത്രയായിട്ടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതിലുള്ള അമര്‍ഷം അണികള്‍ക്കുണ്ട്.
https://www.facebook.com/Malayalivartha
























