വടകരയില്‍ ബിജെപിക്ക് കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ബിജെപി വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി, സ്ഥാനാര്‍ത്ഥി ദുര്‍ബലനായാല്‍ കോണ്‍ഗ്രസിന്റെ കെ മുരളീധരന്‍ ബിജെപി വോട്ടുകള്‍ പിടിക്കുമെന്ന് ആശങ്ക, വടകരയില്‍ എം ടി രമേശിനെയോ പി കെ കൃഷ്ണദാസിനെയോ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ ഇമെയില്‍ സന്ദേശം

വടകരയില്‍ ബിജെപിക്ക് കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ബിജെപി വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി. സ്ഥാനാര്‍ത്ഥി ദുര്‍ബലനായാല്‍ കോണ്‍ഗ്രസിന്റെ കെ മുരളീധരന്‍ ബിജെപി വോട്ടുകള്‍ പിടിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച മണ്ഡലം കമ്മിറ്റി, വടകരയില്‍ എം ടി രമേശിനെയോ പി കെ കൃഷ്ണദാസിനെയോ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് ഇമെയില്‍ സന്ദേശം അയച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ബിജെപിയില്‍ തമ്മിലടി തുടരവേയാണ് വടകരയില്‍ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യവുമായി ബിജെപി മണ്ഡലം കമ്മിറ്റി രംഗത്തെത്തിയത്. താത്പര്യമുള്ള സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ നേതാക്കള്‍ ഉറച്ചു നിന്നതോടെയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തിലായത്.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഴിയാക്കുരുക്കുകള്‍ക്കും ഒടുവിലാണ് വടകര മണ്ഡലത്തില്‍ അപ്രതീക്ഷിതമായി കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തിയത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ പി ജയരാജന്‍ പ്രചാരണ പരിപാടികളുമായി നേരെത്തെ കളം പിടിച്ചുകഴിഞ്ഞു. കരുത്തരനായ പി ജയരാജനെ നേരിടാന്‍ കോണ്‍ഗ്രസിലെ കരുത്തനായ കെ മുരളീധരന്‍ കൂടിയെത്തിയതോടെയാണ് ബിജെപിയ്ക്കും ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യമുന്നയിച്ചത്. അവസാനം പുറത്തിറക്കിയ പട്ടികയിലും വയനാട്, വടകര സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല. അതേസമയം ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെയും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി ഇന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് വടകരയില്‍ കെ മുരളീധരന്റെ പേര് കെ പി സി സി നിര്‍ദേശിച്ചത്. വയനാട്ടില്‍ മൂന്ന് പേരുടെ പട്ടിക സമര്‍പ്പിച്ച സംസ്ഥാന ഘടകം ടി സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ധാരണയില്‍ എത്തിയതും വടകരയിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ചതിന് ഒപ്പമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പര്യടനത്തിലുള്ള രാഹുല്‍ ഗാന്ധി രാത്രിയോടെയേ ദില്ലിയില്‍ എത്തൂ. അതിനുശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാവുക.
https://www.facebook.com/Malayalivartha
























