Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമ്മില്‍ തല്ലിയ ഗ്രൂപ്പുകാര്‍ക്ക് ഒടുവില്‍ കനത്ത പ്രഹരം നല്‍കികൊണ്ട് വടകരയില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ കോണ്‍ഗ്രസിന്റെ ക്ഷീണം മാറുന്നു. പി. ജയരാജനെതിരെ മത്സരിക്കാന്‍ ആരും തയാറാകാതിരിക്കുന്ന സമയത്ത് നെഞ്ചുവിരിച്ച് രംഗത്തിറങ്ങിയ മുരളീധരന്‍ സംസ്ഥാന കോണ്‍ഗ്രസിന് പുതിയ ആവേശമാകുന്നു

20 MARCH 2019 09:22 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തമ്മില്‍ തല്ലിയ ഗ്രൂപ്പുകാര്‍ക്ക് ഒടുവില്‍ കനത്ത പ്രഹരം നല്‍കികൊണ്ട് വടകരയില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ കോണ്‍ഗ്രസിന്റെ ക്ഷീണം മാറുന്നു. ആദ്യവട്ട സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവിട്ട് കലാപത്തിന് തിരികൊളുത്തിയ ഗ്രൂപ്പ് നേതാക്കളെ വരുതിക്ക് നിര്‍ത്തുന്നതാണ് മുരളീധരന്റെ രംഗപ്രവേശം. വടകരയില്‍ പി. ജയരാജനെതിരെ മത്സരിക്കാന്‍ ആരും തയാറാകാതിരിക്കുന്ന സമയത്ത് അതിന് നെഞ്ചുവിരിച്ച് രംഗത്തിറങ്ങിയ മുരളീധരന്‍ സംസ്ഥാന കോണ്‍ഗ്രസിന് പുതിയ ആവേശമാകുകയാണ്.
മുരളീധരന്‍ വന്നതോടെ വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പാട്ടുംപാടി വിജയിച്ചുപോകാമെന്ന് കരുതിയിരുന്ന മണ്ഡലത്തില്‍ ഇനി വെള്ളം കുടിയ്‌ക്കേണ്ടിവരുമെന്നാണ് സി.പി.എം വൃത്തങ്ങള്‍ തന്നെ പറയുന്നത്. വടകര ഇതോടെ രണ്ടുമുന്നണികള്‍ക്കും അഭിമാനപോരാട്ടമായി മാറിയിട്ടുണ്ട്.
സി.പി.എമ്മിന്റെ കോട്ടയാണ് വടകര എന്നതില്‍ ഒരു തര്‍ക്കവുമില്ല. എത്ര കരുത്തന്‍ വന്നാലൂം അത് മറികടക്കാനുള്ള കരുത്തൊക്കെ സി.പി.എമ്മിന് ആ മണ്ഡലത്തിലുണ്ട്. എന്നാല്‍ മുരളീധരന്‍ എന്ന സ്ഥാനാര്‍ത്ഥിയെ അത്ര ലളിതമായി കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. മുരളീധരന്‍ വരുമ്പോള്‍ ഹിന്ദുവോട്ടുകളില്‍ ഒരു ചെറിയ ചാഞ്ചാട്ടം ണ്ടാകും. അതുപോലെ ഒരു മടിയുമില്ലാതെ ലീഗ് വോട്ടുകളും മുരളിക്ക് തന്നെ ലഭിക്കും. ഇതിനൊക്കെ പുറമെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഈ മണ്ഡലത്തില്‍ ഏകദേശം 71,000 വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. ആ വോട്ടുകളാണ് സി.പി.എമ്മിനെ കുഴയ്ക്കുന്നത്. മുരളീധരന്‍ പ്രതിനിധാനം ചെയ്യുന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലം ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ളതാണ്. കളിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവിടെ ഒന്നാം സ്ഥാനത്ത് എത്തിയ ബി.ജെ.പി 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. മുരളീധരന്‍ വടകരയില്‍ നിന്ന് രാജിവച്ച് ലോക്‌സഭയിലേക്ക് പോയാല്‍ ഒഴിവുവരുന്ന വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേക്ക് എത്താമെന്ന മോഹം ബി.ജെ.പിക്കുണ്ട്. അതുകൊണ്ടുതന്നെ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ വോട്ടുമറിക്കുമോയെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. അതുകൊണ്ടുതന്നെ മത്സരം രാഷ്ട്രീയമാക്കി മാറ്റാനാണ് സി.പി.എം തന്ത്രങ്ങള്‍ മെനയുന്നത്.
അതേസമയം മുരളീയുടെ വരവ് സംസ്ഥാനത്തെ കോണ്‍ഗ്രസിന് ഒരു പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്. മുരളിയുടെ വരവ് സംസ്ഥാനത്താകെ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. കെ. കരുണാകരന്റെ വിശ്വസ്തരായിരുന്നവരുടെ പിന്തുണ മുരളിക്ക് പൂര്‍ണ്ണമായും ലഭിക്കും. കഴിഞ്ഞ കുറേക്കാലമായി കരുണാകരന്റെ വിശ്വസ്തര്‍ പാര്‍ട്ടിയില്‍ അസംതൃപ്തരായിരുന്നു. എന്നാല്‍ മുരളീധരന്‍ രംഗത്തുവരുമ്പോള്‍ അവര്‍ ശക്തമായി രംഗത്തുവരും. മാത്രമല്ല, മലബാറില്‍ നല്ല വേരുകളുള്ള നേതാവ് എന്ന നിലയില്‍ അവിടെ എല്ലാ വിഭാഗങ്ങളിലും നിന്നും പിന്തുണ ലഭിക്കുമെന്നും പ്രതീക്ഷയുണ്ട്.
അതേസമയം മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിനുള്ളില്‍ മറ്റ് പല പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. മുരളീധരന്റെ തൊട്ടടുത്ത മണ്ഡലത്തിലാണ് മുരളിയുടെ ആജന്മശത്രുവും അദ്ദേഹത്തെ പലതവണ അപമാനിക്കുകയും ചെയ്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മത്സരിക്കുന്നത്. അക്രമരാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ് പി. ജയരാജനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ 2004 മുതലുള്ള കഥകള്‍ വിഡിയോ സഹിതം പ്രദര്‍ശിപ്പിക്കാന്‍ തയാറെടുക്കുകയാണ് ഇടതുകേന്ദ്രങ്ങള്‍.
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഇന്നും മാറിയിട്ടില്ല. അന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഴിച്ചുവിട്ട ആരോപണ കൊടുങ്കാറ്റില്‍ കോണ്‍ഗ്രസ് ആകെ ഉലഞ്ഞു. കെ. കരുണാകരനെ പരസ്യമായി തന്നെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അപമാനിച്ചു. മുരളീധരനെതിരെ ഏറ്റവും മോശം പരാമര്‍ശങ്ങളാണ് നടത്തിയത്. ഒടുവില്‍ ഉണ്ണിത്താന്റെ ഉടുമുണ്ട് പറിച്ചെറിഞ്ഞ അക്രമപരമ്പകളും കെ.പി.സി.സി നിര്‍വാഹകസമിതിയോഗത്തിനിടയിലുണ്ടായി. അതുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.
ഇതിനിടയിലാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുരളീധരനെതിരെ വളരെ തരഗതാണരീതിയിലാണ് സംസാരിച്ചത്. അദ്ദേഹത്തെ വാസവദത്തയോടാണ് ഉപമിച്ചതും. ഇതൊക്കെ ഉയര്‍ത്തിക്കാട്ടികൊണ്ട് ശക്തമായി പ്രതിരോധിക്കാനാണ് ഇടുതുമുന്നണിയുടെ തീരുമാനം.ഇപ്പോള്‍ തന്നെ സാമൂഹികമാദ്ധ്യമങ്ങള്‍ വഴി പ്രചരണം തുടങ്ങിക്കഴിഞ്ഞു.
അതോടൊപ്പം വടകരയില്‍ ശക്തമായ രാഷ്ട്രീയമത്സരമാക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നതും. മുസ്ലീംസമൂഹത്തില്‍ നിന്നും ഐ.എസിലേക്ക് കുടുതല്‍ പേര്‍ പോകുന്നതാണ് ഈ ഭാഗത്തെ പ്രധാനപ്രശ്‌നം. അതിനെ ശക്തമായി എതിര്‍ക്കുന്ന പോരാളി എന്ന നിലയിലായിരിക്കും ജയരാജനെ അവതരിപ്പിക്കുക. ഹിന്ദുമുസ്ലീം തീവ്രവാദവും അതിനെതിരായ നിലപാടും തമ്മിലുള്ള മത്സരമാക്കി ഇതിനെ മാറ്റും. ഇത്തരം തീവ്രവാദങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്ന വ്യക്തിയെന്ന നിലയിലാണ് ജയരാജനെ അക്രമരാഷ്ട്രീയക്കാരനാക്കുന്നതെന്ന പ്രചരണം ഇപ്പോള്‍ തന്നെ സി.പി.എം അവിടെ തുടങ്ങിയിട്ടുണ്ട്. എന്തായാലും മുരളീധരന്റെ വരവോടെ കേരളത്തിലെ തെരഞ്ഞെടുപ്പിന് പുതിയ ഊര്‍ജ്ജം വന്നിട്ടുണ്ട്. ഇതിനിടയില്‍ അപ്രസക്തമായിരിക്കുന്നത് ബി.ജെ.പിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends