Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒറ്റരാത്രികൊണ്ട് എല്ലാം മാറിമറിഞ്ഞു... വിജയം ഉറപ്പിച്ച മട്ടില്‍ നടന്ന സി.പി.എം., കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി വന്നതോടെ അങ്കലാപ്പില്‍; പരാജയം മണത്ത പി. ജയരാജനാകട്ടെ പറഞ്ഞത് കോലിബി സംഖ്യത്തെക്കുറിച്ച്; ബിജെപിയാകട്ടെ കണക്ക് കൂട്ടുന്നത് മറ്റൊന്ന്

20 MARCH 2019 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്

പട്ടത്താനം സ്‌കൂളിന് ഐ എസ്സ് ആര്‍ ഒ-യുടെ നന്ദി!

തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നു; തുഷാറിനെതിരായ കേസിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്ന് സംശയിക്കുന്നതായി ശ്രീധരന്‍ പിള്ള

കേരളവും കേന്ദ്രവും കൈകോർത്തപ്പോൾ പിള്ളയെ തള്ളി; യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വാദം തള്ളി തുഷാര്‍ വെള്ളാപ്പള്ളി

വണ്ടിച്ചെക്ക് കേസില്‍ എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിലില്‍ അടച്ച നാസില്‍ അബ്ദുള്ളയെ കുടുക്കാന്‍ പൊലീസ്

വടകരയിലൂടെ ബിജെപിയെ ഒരു കരയ്‌ക്കെത്തിയ്ക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. വടകരയില്‍ ജയം ഉറപ്പിച്ച സിപിഎമ്മും പി ജയരാജനും ഇപ്പോള്‍ ശരിക്കും നിരാശയിലാണ്. കരുണാകരന്റെ വത്സല പുത്രന്‍ കെ. മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായെത്തിയതോടെ എല്ലാം മാറി മറിയുകയാണ്. ശക്തനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഇറക്കിയപ്പോള്‍ ഒറ്റ രാത്രി കൊണ്ട് എല്ലാം മാറി മറിഞ്ഞു. മാത്രമല്ല ഒറ്റ രാത്രി കൊണ്ട് വമ്പന്‍ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ഒന്ന് വച്ചാല്‍ മൂന്ന് എന്ന അവസ്ഥയില്‍ സംഭവം മാറ്റാനാണ് ബിജെപി ശ്രമം. ഇതിനായി മോഡി പച്ചക്കൊടി വീശുകയും ചെയ്തു.

അതായത് ബിജെപിയ്ക്ക് ഒരു സാധ്യതയുമില്ലാത്ത വടകരയില്‍ കെ. മുരളീധരനെ പിന്തുണച്ച് ജയിപ്പിക്കും. പകരം ഒഴിവുവരുന്ന മുരളീധരന്റെ വട്ടിയൂര്‍ക്കാവില്‍ ബിജെപിയെ കോണ്‍ഗ്രസ് സഹായിക്കും. അങ്ങനെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനക്കാരായ ബിജെപിയെ ഒന്നാം സ്ഥാനത്തെത്തിക്കും. രണ്ടാമത്തേത് കെ. സുരേന്ദ്രന്‍ കേസില്‍ നിന്നും പിന്‍മാറിയതോടെ തെരഞ്ഞെടുപ്പ് വരുന്ന മഞ്ചേശ്വരമാണ്. നൂറിന് താഴെ വോട്ടിന് തോറ്റ സുരേന്ദ്രനെ ജയിപ്പിക്കാനും കോണ്‍ഗ്രസ് വേണ്ടതു ചെയ്യും. മൂന്നാമത്തേത് സാക്ഷാല്‍ കുമ്മനമാണ്. ശശി തരൂരിനെ കോണ്‍ഗ്രസിന് പണ്ടേ കണ്ടുകൂട. ശശി തരൂരിനെ തോല്‍പ്പിച്ചാല്‍ മാത്രമേ മറ്റൊരു കോണ്‍ഗ്രസുകാരന് തിരുവനന്തപുരം ലഭിക്കൂ. അതിനാല്‍ കുമ്മനത്തെ ജയിപ്പിക്കാനും ശ്രമിക്കും. അങ്ങനെ ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും മുഖ്യ ശത്രുവായ പി. ജയരാജനെ തോല്‍പ്പിക്കാന്‍ കൂട്ടു നിന്നാല്‍ ബിജെപിയ്ക്ക് കിട്ടുന്നത് 3 വമ്പന്‍ നേട്ടങ്ങളാണ്.

കെ മുരളീധരന്‍ വടകരയില്‍ നിന്ന് പാര്‍ലമെന്റിലേക്കു മത്സരിക്കുന്നതോടെ തലസ്ഥാന നഗരത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരുമോയെന്ന കണക്കൂകൂട്ടലിലാണ് എല്ലാ മുന്നണികളും. കെ മുരളീധരന്‍ വടകരയില്‍ നിന്നു വിജയിച്ചാല്‍ വട്ടിയൂര്‍ക്കാവില്‍ ഉപ തിരഞ്ഞെടുപ്പ് വേണ്ടി വരും. അങ്ങനെ വന്നാല്‍ ശക്തമായ ത്രികോണ മത്സരത്തിനാകും വട്ടിയൂര്‍ക്കാവ് മണ്ഡലം സാക്ഷ്യം വഹിക്കുക.

മൂന്നു മുന്നണികള്‍ക്കും ഒരു പോലെ ശക്തിയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2016ല്‍ അതിശക്തമായ പോരാട്ടത്തില്‍ ബിജെപിയിലെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയാണ് മുരളീധരന്‍ രണ്ടാം തവണയും ഇവിടെ നിന്നു ജയിച്ചത്. സിപിഎമ്മിലെ ടി എന്‍ സീമ മൂന്നാം സ്ഥാനത്തെത്തി. ഇത് സിപിഎമ്മിനെ അമ്പരപ്പിക്കുന്നുണ്ട്.

ഉപ തിരഞ്ഞെടുപ്പ് നടന്നാല്‍ വിജയമുറപ്പാണെന്ന വിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. മുരളീധരന്റെ പ്രവര്‍ത്തനങ്ങളും ശക്തമായ സംഘടനാ അടിത്തറയും മണ്ഡലത്തില്‍ ഗുണകരമാണെന്ന കണക്കു കൂട്ടലിലാണ് കോണ്‍ഗ്രസ്. കെ മുരളീധരനല്ലാതെ മറ്റൊരാളാണ് എതിരാളിയെങ്കില്‍ നിശ്ചയമായും മികച്ച വിജയമുണ്ടാകുമെന്ന് ബിജെപിയും കരുതുന്നു.

ഇതിന്റെയൊന്നും ആവശ്യമുണ്ടാകില്ലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ഉറപ്പിച്ചു പറയുന്നു. വടകരയില്‍ എല്‍ഡിഎഫിന്റെ ജയം ഉറപ്പാണെന്നും അതിനാല്‍ വട്ടിയൂര്‍ക്കാവിനെ ചൊല്ലിയുള്ള കണക്കു കൂട്ടല്‍ അപ്രസക്തമാണെന്നും അവര്‍ ആണയിടുന്നു.

എന്തായാലും വടകര കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം തന്നെ മാറ്റി മറിയ്ക്കുകയാണ്. ബിജെപിയും മുസ്ലീം ലീഗും ഒന്നിക്കുന്ന അപൂര്‍വ കാഴ്ചയും വടകരയില്‍ കാണാം. ന്യൂനപക്ഷത്തെ സപ്പോര്‍ട്ട് ചെയ്ത് ബിജെപിയെ തള്ളാനുള്ള സിപിഎമ്മിന്റെ മോഹം കൂടി ഇതോടെ അവസാനിക്കുകയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (6 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (6 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (6 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (6 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (6 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (7 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (7 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (7 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (8 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (8 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (9 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (9 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (9 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (9 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (9 hours ago)

Malayali Vartha Recommends