Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഞ്ചായത്തംഗം കള്ളന്മാരെ കല്ലെറിഞ്ഞുവീഴ്ത്തി; സിനിമയെ വെല്ലുന്ന ചേസിനും ട്വിസ്റ്റിനും ഒടുവില്‍ പിടിയില്‍

20 MARCH 2019 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വീട്ടില്‍ മോഷണത്തിനെത്തിയ 2 പേരെ പഞ്ചായത്തംഗം കല്ലെറിഞ്ഞു വീഴ്ത്തിയെങ്കിലും പിടിയില്‍പെടാതെ കടന്നു. നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ ഇവര്‍ പൊലീസിന്റെ പിടിയിലാകുകയും ചെയ്തു. ഈരാറ്റുപേട്ട ചിരട്ടപ്പാറയില്‍ സബീര്‍ (30), തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കാനാട്ടില്‍ രതീഷ് (26) എന്നിവരാണ് പിടിയിലായത്.

വിവിധ സ്ഥലങ്ങളില്‍ നിന്നു മോഷ്ടിച്ച 3 ബൈക്കുകള്‍ ഇവര്‍ ഈ മോഷണത്തിനായി ഉപയോഗിച്ചു. വാഴൂര്‍ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ കറുകച്ചാല്‍ കല്ലുതെക്കേല്‍ വാതല്ലൂര്‍ വി.എന്‍.മനോജിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ 1-ന് മോഷണ ശ്രമം. മൂവാറ്റുപ്പുഴയില്‍ നിന്നു മോഷ്ടിച്ച ബൈക്കിലാണ് ഇവരെത്തിയത്. ബൈക്ക് വീടിനു സമീപം നിര്‍ത്തി ഒരാള്‍ അകത്തുകയറി.

ഉഷ്ണം കാരണം മനോജ് വീടിന്റെ സിറ്റൗട്ടിലാണ് കിടന്നത്. മുന്‍വാതില്‍ പൂട്ടിയിരുന്നില്ല. ഇതിലൂടെയാണ് മോഷ്ടാവ് അകത്തുകയറിയത്. വാതിലില്‍ കിടന്ന താക്കോല്‍ ഉപയോഗിച്ച് മുറി പൂട്ടി. മനോജിന്റെ അമ്മ കിടന്ന മുറിയില്‍ എത്തി മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇവര്‍ ബഹളം വച്ചതോടെ മോഷ്ടാവ് പുറത്തേക്ക് ഓടി.

ശബ്ദം കേട്ട് ഉണര്‍ന്ന മനോജ് പിന്നാലെ ചെന്നതോടെ വീടിനു പുറത്തു കാത്തു നിന്ന രതീഷ് ബൈക്കുമായി എത്തി. ബൈക്കില്‍ കടക്കാന്‍ ശ്രമിച്ച ഇവരെ മനോജ് കല്ലെറിഞ്ഞു വീഴ്ത്തി. ഇതോടെ ബൈക്ക് ഉപേക്ഷിച്ചു സമീപത്തെ റബര്‍ തോട്ടത്തിലേക്ക് ഓടി മറഞ്ഞു. പള്ളിക്കത്തോട് പൊലീസ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.

പൊലീസ് പരിശോധന നടത്തുന്ന സമയത്ത് 200 മീറ്റര്‍ അകലെ പുതുപ്പള്ളിക്കുന്നേല്‍ ശ്രീജിത്തിന്റെ വീട്ടില്‍ നിന്ന് ഇവര്‍ ബൈക്കു മോഷ്ടിച്ചു കടന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം നല്‍കി. മോഷ്ടിച്ച ബൈക്കുമായി ഇവര്‍ പാലാ ഭാഗത്തേക്കു പോകവേ ഇന്നലെ പുലര്‍ച്ചെ 3.45ന് കുമ്പാനി-മുത്തോലി റോഡില്‍ മീനച്ചില്‍കാവ് ഭാഗത്തെ വളവില്‍ അപകടത്തില്‍പ്പെട്ടു. പൊലീസിനെ കണ്ട് അമിതവേഗത്തില്‍ പായുന്നതിനിടെ ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് സബീറിന് പരുക്കേറ്റു.

ബൈക്ക് ഓടിച്ചിരുന്ന രതീഷ് ബൈക്ക് ഉപേക്ഷിച്ച് ഓടി. പിന്നീട് പാലായില്‍ നിന്നു ടാക്സി ഡ്രൈവര്‍ മീനച്ചില്‍ ചെരുവില്‍ രാധാകൃഷ്ണന്റെ ബൈക്ക് മോഷ്ടിച്ച് കടന്നു. ഏറ്റുമാനൂര്‍ ഭാഗത്ത് എത്തിയപ്പോള്‍ പെട്രോള്‍ തീര്‍ന്നതോടെ ബൈക്ക് വഴിയില്‍ ഉപേക്ഷിച്ചു. പിന്നീട് ബസില്‍ സഞ്ചരിക്കവേ വൈക്കം കൊതവറ ഭാഗത്ത് കോട്ടയം എസ്പിയുടെ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് പിടികൂടി.

ഇടുപ്പെല്ലിന് സാരമായി പരുക്കേറ്റ സബീറിനെ പാലാ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളില്‍ നിന്നും രതീഷിന്റെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends