Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാട്ടാന കയറിയ വീടിനകത്ത് അമ്മയും മകനും കഴിയേണ്ടി വന്നത് 4 മണിക്കൂര്‍!

20 MARCH 2019 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അടുക്കള വാതിലിലൂടെ വീയിനുള്ളില്‍ കടന്ന കാട്ടാന അമ്മയെയും മകനെയും മുള്‍മുനയില്‍ നിര്‍ത്തിയതു 4 മണിക്കൂര്‍. മറയൂരില്‍ കീഴാന്തൂര്‍ സ്വദേശി പിറൈസൂഡി പിത്തന്റെ ഭാര്യ സെല്‍വറാണി, മകന്‍ അജയ് എന്നിവരാണ് വീടിനുള്ളില്‍ എത്തിയ കാട്ടാനയുടെ പിടിയില്‍ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗൃഹനാഥന്‍ സ്ഥലത്തില്ലായിരുന്നു.

ഇക്കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ വീട്ടുമുറ്റത്തെത്തിയ ഒറ്റയാന്‍ അടുക്കള വാതില്‍ തകര്‍ത്ത് കാലിത്തീറ്റ അകത്താക്കി. ഈ സമയം സെല്‍വറാണിയും മകനും തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. പെട്ടെന്ന് അവര്‍ ഉണര്‍ന്ന് വീടിന്റെ തട്ടിന്‍ പുറത്ത് അഭയം തേടി. അടുക്കളയില്‍ നിന്നു തിരിഞ്ഞ ഒറ്റയാന്‍ മുറിയുടെ ഭിത്തി തകര്‍ക്കാന്‍ ശ്രമിച്ചതായും, വരാന്തയിലെ അഴയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചിട്ട് ചവിട്ടിക്കീറിയതായും സെല്‍വറാണി പറഞ്ഞു.

തുടര്‍ന്നു മുറ്റത്തെ കുളത്തില്‍ ഇറങ്ങിയ ആന കയറാന്‍ പ്രയാസപ്പെടുന്നത് കണ്ട ഇവര്‍ ഒന്നര കിലോമീറ്ററോളം ഇരുട്ടത്ത് കാട്ടിലൂടെ ഓടി വെട്ടുകാട്ടിലെ റിസോര്‍ട്ടില്‍ അഭയം തേടുകയായിരുന്നു. ഒറ്റയാന്‍ വീടിന്റെ മേല്‍ക്കൂരയും ഭാഗികമായി തകര്‍ത്തു. കീഴാന്തൂര്‍ ഗ്രാമത്തില്‍ നിന്നു അല്‍പം മാറി ഗ്രാന്റീസ്, കാപ്പിത്തോട്ടങ്ങള്‍ക്ക് നടുവിലാണ് ഇവരുടെ ഓട് മേഞ്ഞ വീട്. കാലപ്പഴക്കത്താല്‍ വീട് ഏറെ ശോച്യാവസ്ഥയിലാണ്.

വേനലിന്റെ ആരംഭം മുതല്‍ ഇവിടെ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം ഇവരുടെ തെങ്ങ്, കമുക് തുടങ്ങിയ വിളകള്‍ പൂര്‍ണമായും നശിപ്പിക്കുകയും വെള്ളത്തിനായി സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. കാട്ടാനശല്യം രൂക്ഷമായ ഇവിടെ, കെട്ടുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്നതു ജീവന് ഭീഷണി ആണെന്നും പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പോലുള്ള ഭവന പദ്ധതികളില്‍ അപേക്ഷിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. സുരക്ഷിതമായ ഭവനം നിര്‍മിക്കാനുള്ള സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് ഈ കര്‍ഷക കുടുംബത്തിന്റെ ആവശ്യം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends