Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുമ്മനം അയ്യപ്പന്റെ അവതാരം; ഒടുവില്‍ പറഞ്ഞ് പറഞ്ഞ് കുമ്മനത്തെ അയ്യപ്പന്റെ അവതാരം വരെ ആക്കി ചില മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍; കുമ്മനം രാജശേഖരനെ ശബരിമല അയ്യപ്പന്റെ അവതാരമെന്ന് വരെ വിശേഷിപ്പിച്ചത് തലസ്ഥാനത്ത് നടന്ന ഒരു പരിപാടിക്കിടെ

20 MARCH 2019 05:45 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഒടുവില്‍ പറഞ്ഞ് പറഞ്ഞ് കുമ്മനത്തെ അയ്യപ്പന്റെ അവതാരം വരെ ആക്കിയിരിക്കുന്നു ചില മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍. തലസ്ഥാനത്ത് നടന്ന ഒരു പരിപാടിക്കിടെയാണ് കുമ്മനം രാജശേഖരനെ ശബരിമല അയ്യപ്പന്റെ അവതാരമെന്ന് വരെ വിശേഷിപ്പിച്ചിരിക്കുന്നത്. പറഞ്ഞത് ബി.ജെ.പി അണികളല്ല. ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തന്നെ. കുമ്മനത്തിനായി മുറവിളി കൂട്ടുന്നവര്‍ക്ക് പോലും ഇത് ഒരല്‍ഭുതമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാര്യം ഇതൊക്കെയാണെങ്കിലും കുമ്മനത്തിന് നല്ല ജനസമ്മതിയുണ്ടെന്ന് തന്നെയാണ് പൊതുവില്‍ ഉള്ള സംസാരം.

ശബരിമലയില്‍ ഉന്നം വച്ച് അനന്തപുരിയില്‍ അങ്കത്തിന് തലക്കെട്ടു മുറുക്കി കുമ്മനം വരുമ്പോള്‍ ഇങ്ങനെയുള്ള വിശേഷണങ്ങള്‍ സ്വാഭാവികം. സംഘടനാ ചുമതലയില്‍നിന്ന് ഭരണഘടനാപദവിയിലേക്കു അപ്രതീക്ഷിതമായി മാറിയ കുമ്മനം രാജശേഖരനെ മടക്കി വിളിക്കണമെന്ന് സംസ്ഥാന ബിജെപിയില്‍ ഏറെനാളായി ഉയരുന്ന മുറവിളികള്‍ക്ക് അവസാനമുണ്ടായതോടെ അണികള്‍ ആവേശത്തിലായിരുന്നു. മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുമ്മനം തിരിച്ചെത്തുന്നതോടെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമല്‍സരത്തിന് ഒരുങ്ങുകയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം. കേരളത്തില്‍ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരംമണ്ഡലത്തില്‍ കുമ്മനത്തെ മത്സരിപ്പിപ്പിക്കണമെന്നും, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ മടക്കി കൊണ്ടുവരണമെന്നുമുളള പാര്‍ട്ടി അനുഭാവികളുടെ ആഗ്രഹമാണ് പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നത്. കുമ്മനം കേരളത്തിലേക്ക് വരുന്നത് ഗുണകരമാകുമെന്നു കേന്ദ്ര നേതൃത്വത്തിനു കൂടി ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്ക് മുന്‍പാണ് അപ്രതീക്ഷിതമായി കുമ്മനം രാജശേഖരനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കുമ്മനംപോലും വിവരം മുന്‍കൂട്ടി അറിഞ്ഞില്ല. വി.മുരളീധരനുശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത കുമ്മനത്തെ മാറ്റിയതോടെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയായിരുന്ന പി.എസ്.ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായി. സ്വാശ്രയ കോളജുമായി ബന്ധപ്പെട്ട കോഴ വിവാദമാണ് കുമ്മനത്തെ മാറ്റിയതിനു പിന്നിലെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കുമ്മനത്തിനു കഴിയുന്നില്ലെന്നും, ചില ഗ്രൂപ്പുകളുടെ ചട്ടുകമായി മാറിയെന്നും പാര്‍ട്ടിയിലെ ഒരുവിഭാഗം വിമര്‍ശനം ഉയര്‍ത്തി. മിസോറം ഗവര്‍ണറായി പോകാന്‍ താല്‍പര്യപ്പെടാതിരുന്ന കുമ്മനത്തിന് അവിടെയും പ്രാദേശിക എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. എങ്കിലും കുമ്മനത്തെ എന്നും പിന്‍തുണച്ചിട്ടുള്ള ആര്‍എസ്എസ് നിലപാടും ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് അദ്ദേഹത്തിന്റെ മടങ്ങിവരവിനു പിന്നിലെന്ന് പാര്‍ട്ടി നേതൃത്വം തന്നെ
വ്യക്തമാക്കിയിരുന്നു. ഹിന്ദു സംഘടനകളുമായി വലിയ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് കുമ്മനം. ആര്‍എസ്എസ് നിലപാടുകളോട് അടുത്തുനില്‍ക്കുന്ന നേതാവ്. നിലയ്ക്കല്‍ സമരത്തില്‍ നായകനായിരുന്ന കുമ്മനത്തിന്റെ മികവ് ഈ തിരഞ്ഞെടുപ്പിലും ഉപയോഗിക്കാനാകുമെന്ന് ആര്‍എസ്എസ് കണക്കുകൂട്ടുന്നു.
1987ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ വലിയരീതിയില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കുമ്മനത്തിനായി. കുമ്മനം സംസ്ഥാനത്തേക്ക് തിരിച്ചുവരുന്നത് ഹിന്ദുസംഘടനകള്‍ക്ക് വലിയ ഉണര്‍വാകുമെന്നും ഹിന്ദു വോട്ടുകള്‍ സമാഹരിക്കാനാകുമെന്നും ബിജെപി കേന്ദ്ര നേതൃത്വവും ആര്‍എസ്എസ് നേതൃത്വം വിലയിരുത്തുന്നു.
എന്‍എസ്എസ് നേതൃത്വവുമായുള്ള അടുപ്പവും അനുകൂലഘടകമാണ്. നായര്‍വോട്ടുകള്‍ നിര്‍ണായകമായ തിരുവനന്തപുരത്ത് കുമ്മനം മത്സരിച്ചാല്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അപ്പോ പിന്നെ കുമ്മനത്തെ അയ്യപ്പന്റെ അവതാരമെന്ന് വരെ പറയും. ഏതായാലും വിഷയം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends