Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകനെ ഉപയോഗിച്ച് അച്ഛനെ വരുതിയിലാക്കി, തങ്ങളെ വെട്ടാനുള്ള അമിത്ഷായുടെ നീക്കത്തിന് മറുമരുന്നിട്ട് പിണറായി വിജയന്‍... സാക്ഷാല്‍ വെള്ളാപ്പള്ളിയെ തന്നെ രംഗത്തിറക്കി പിണറായി അത് വെട്ടി, രണ്ടുവള്ളത്തില്‍ കാലുചവുട്ടി മുന്നോട്ടുപോകാമെന്ന വെള്ളാപ്പള്ളിയുടെ സ്വപ്നവും പൊലിഞ്ഞു

21 MARCH 2019 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മകനെ ഉപയോഗിച്ച് അച്ഛനെ വരുതിയിലാക്കി, തങ്ങളെ വെട്ടാനുള്ള അമിത്ഷായുടെ നീക്കത്തിന് മറുമരുന്നിട്ട് പിണറായി വിജയന്‍. തുഷാറിനെ രംഗത്തിറക്കി എസ്.എന്‍.ഡി.പിയെ ഉള്‍പ്പെടെ വരുതിയില്‍ കൊണ്ടുവരാനുള്ള തന്ത്രങ്ങളാണ് അമിത്ഷാ മെനഞ്ഞത്. എന്നാല്‍ ഇന്നലെ സാക്ഷാല്‍ വെള്ളാപ്പള്ളിയെ തന്നെ രംഗത്തിറക്കി പിണറായി അത് വെട്ടി. ഇതോടെ രണ്ടുവള്ളത്തില്‍ കാലുചവുട്ടി മുന്നോട്ടുപോകാമെന്ന വെള്ളാപ്പള്ളിയുടെ സ്വപ്നവും പൊലിഞ്ഞു.
എന്‍.ഡി.എയുടെ ഭാഗമായി ഇക്കുറി തുഷാറിനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് അമിത്ഷാ നടത്തിയത്. തുഷാര്‍ രംഗത്തിറങ്ങുമ്പോള്‍ എസ്.എന്‍.ഡി.പിയുടെ നല്ലൊരുവിഭാഗവും ഒപ്പം വരുമെന്നും ഇതിലൂടെ പിണറായിയുടെ തന്ത്രങ്ങള്‍ തകര്‍ക്കാമെന്നുമായിരുന്നു അമിത്ഷായുടെ കണക്കുകൂട്ടല്‍. പരസ്യമായിട്ടല്ലെങ്കിലും രഹസ്യമായെങ്കിലും ഇതിനെ വെള്ളാപ്പള്ളിയും സമ്മതിച്ചിരുന്നു. കേന്ദ്രത്തില്‍ വീണ്ടും മോഡി അധികാരത്തിലെത്തുമെന്ന വിലയിരുത്തലുകള്‍ വന്നതോടെ വെള്ളാപ്പള്ളിക്ക് മനം മാറ്റമുണ്ടാകുകയായിരുന്നു.
എന്നാല്‍ അമിത്ഷായുടെ ഈ കണക്കുകൂട്ടലിനെ അതേ രീതിയില്‍ തന്നെ പിണറായി വെട്ടി. തുഷാര്‍ മത്സരിക്കുമെന്ന് വന്നതോടെ പരസ്യമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രസ്താവനയിറക്കണമെന്ന നിര്‍ദ്ദേശം പിണറായി വെള്ളാപ്പള്ളിക്ക് നല്‍കി. വിജിലന്‍സ് കേസ് ഉള്‍പ്പെടെ പിണറായിയുടെ കൈകളില്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള ശക്തമായ ചരടുകളുള്ള സാഹചര്യത്തില്‍ അദ്ദേഹം അതിന് നിര്‍ബന്ധിതനുമായി.
ഇതേത്തുടര്‍ന്നാണ് ഇന്നലെ വെള്ളാപ്പളളി നടേശന്‍ ഇടതുമുന്നണിസ്ഥാനാര്‍ത്ഥികളെ ശക്തമായി പിന്തുണച്ചും യു.ഡി.എഫിനേയും ബി.ജെ.പിയേയൂം കടന്നാക്രമിച്ചും രംഗത്തുവന്നത്. മത്സരത്തിനിറങ്ങുന്നതിന് മുമ്പ് തുഷാര്‍ വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി വൈസ്പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നും വെള്ളാപ്പള്ളി നിര്‍ദ്ദേശിച്ചു. മാത്രമല്ല, തുഷാര്‍ തൃശൂരില്‍ പരാജയപ്പെടുമെന്ന് അദ്ദേഹം പ്രവചിക്കുകയും ചെയ്തു. ഒപ്പം ആരിഫ്, പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഇതോടെ വെള്ളാപ്പള്ളി നടേശന്‍ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ മാറിക്കഴിഞ്ഞു.
വെള്ളാപ്പള്ളിയുടെ കടുത്ത നിലപാട് വന്നതിനെത്തുടര്‍ന്ന് മത്സരിക്കുന്ന കാര്യത്തില്‍ വീണ്ടും തുഷാര്‍ ചാഞ്ചാട്ടം പ്രകടിപ്പിച്ചുതുടങ്ങി. തൃശൂര്‍ സീറ്റില്‍ മത്സരിക്കുന്നതിന് വീണ്ടും അദ്ദേഹത്തിന് ആശങ്കയുണ്ടായിട്ടുണ്ട്. ഒന്നുകൂടി ആലോചിച്ചശേഷമേ അക്കാര്യത്തില്‍ ഇനി തുഷാര്‍ നിലപാട് സ്വീകരിക്കുകയുള്ളു. അതേസമയം വെള്ളാപ്പള്ളിക്ക് മുമ്പത്തെപ്പോലെ അപ്പോഴപ്പോള്‍ കാര്യം കാണാനായി നിലപാട് മാറ്റാന്‍ കഴിയില്ലെന്ന് പിണറായി തെളിയിച്ചുകൊടുക്കുകയും ചെയ്തു. ഇത് മാത്രമല്ല, വോട്ടെടുപ്പിലേക്ക് എത്തുമ്പോള്‍ വെള്ളാപ്പള്ളിയെ കൊണ്ട് കഴിഞ്ഞതവണ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിപ്പിക്കാനും പിണറായി തന്ത്രം മെനയുന്നുണ്ട്. ഇതിലൂടെ നഷ്ടപ്പെട്ട ഈഴവ പിന്തുണ ഉറപ്പാക്കാനാണ് പിണറായിയുടെ നീക്കം. ഇതോടൊപ്പം ന്യൂനപക്ഷവിഭാഗങ്ങളെക്കൂടി ഒപ്പം നിര്‍ത്തിയാല്‍ വിജയം ഉറപ്പാണെന്ന കണക്കുകൂട്ടലിലാണ് പിണറായിയും സി.പി.എമ്മും.
ഇതിലൂടെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുള്‍പ്പെടെ ബി.ഡി.ജെ.എസിന്റേയും എസ്.എന്‍.ഡി.പിയുടെയും സഹായം കൊണ്ടാണ് ബി.ജെ.പി മികച്ച പോരാട്ടം കാഴ്ച്ചവച്ചതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ അവരെ പിടിച്ചില്ലെങ്കില്‍ വീണ്ടും കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വന്നാല്‍ അത് വലിയ തിരിച്ചടിക്ക് വഴിവയ്ക്കുമെന്നും പിണറായിക്ക് ബോദ്ധ്യമുണ്ട്. അതുകൊണ്ടാണ് നിലവില്‍ വെള്ളാപ്പള്ളിയെ ഒപ്പം നിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകാനായി ശ്രമിക്കുന്നത്. പ്രലോഭനങ്ങളിലൂടെ അത് നടത്താനാണ് ശ്രമം. എന്നാല്‍ അതിന് വഴങ്ങാതെ രണ്ടുവള്ളത്തില്‍ കാലുചവുട്ടാനുള്ള തന്ത്രം മെനഞ്ഞാല്‍ ഭീഷണി പ്രയോഗിക്കാനും മടിക്കില്ല. എന്തായാലും പിണറായി അധികാരത്തിലിരിക്കുന്നിടത്തോളം കാലത്ത് വെള്ളാപ്പള്ളിക്ക് ഈ കുരുക്കില്‍ നിന്ന് ഊരിപ്പോകാനും കഴിയാത്ത സാഹചര്യമാണുള്ളത്. ഇപ്പോള്‍ വെട്ടിലായിരിക്കുന്നത് വെള്ളാപ്പള്ളിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends