Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയപ്പോൾ പുറത്തായത് സിപിഎം യുവജന സംഘടനാ നേതാവിന്റെ ലീലാവിലാസങ്ങൾ; ഫെയ്‌സ് ബുക്കിലൂടെ തുടങ്ങിയ പ്രണയത്തിൽ വിശ്വസിച്ച യുവതിയെ മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയ്ക്കു പാര്‍ട്ടി ഓഫിസിലെ മുറിയിലെത്തിയ നേതാവ് പീഡനത്തിനിരയാക്കി സമ്മാനിച്ചത് ഗർഭം: മാഗസിൻ തയ്യാറാക്കലും പീഡനക്കഥകളും പുറംലോകം അറിഞ്ഞപ്പോൾ...

21 MARCH 2019 10:44 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സിപിഎം ഓഫിസില്‍ പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചെർപ്പുളശേരി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽവച്ച് യുവജന സംഘടനാ നേതാവ് പീഡിപ്പിച്ചെന്നാണ് കു‍ഞ്ഞിന്റെ അമ്മയായ യുവതിയുടെ പരാതി. കഴിഞ്ഞ മാസം മണ്ണൂർ നഗരിപ്പുറത്ത് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് വെളിപ്പടുത്തൽ. കഴിഞ്ഞ ഫെബ്രുവരി 16 ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അമ്മയെ കണ്ടെത്തുകയായിരുന്നു. തുടർന്നായിരുന്നു പീഡന വിവരം പുറത്ത് പറയുന്നത്.ഇതിന് പിറകെ ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി.

16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പൊലീസ് നടത്തിയ അന്വേഷണത്തിലാണു കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ചു മൊഴി നല്‍കിയത്. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പിന്നീട്, ആരോപണവിധേയനായ യുവാവിന്റെ മൊഴിയും രേഖപ്പെടുത്തി. ഇരുവരും ഏര്യാ കമ്മറ്റി ഓഫീസില്‍ വരാറുണ്ടായരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ പീഡനം നടന്നിട്ടില്ലെന്ന് തെളിയിക്കാനാണ് പൊലീസ് നീക്കം. കുട്ടിയുടെ ഡിഎന്‍എ പരിശോധനയിലൂടെ പിതൃത്വം തെളിയിക്കാനാകും. അതുകൊണ്ട് കൂടിയാണ് പരസ്പര സമ്മതത്തോടെ മറ്റെവിടേയോ നടന്ന ലൈംഗിക ബന്ധമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വരുത്താന്‍ ശ്രമിക്കുന്നത്.

ഫെയ്‌സ് ബുക്കിലൂടെയാണ് യുവതിയുമായി ഡിവൈഎഫ്‌ഐ നേതാവ് പരിചയപ്പെടുന്നത്. മങ്കരക്കാരനായ യുവാവ് പെണ്‍കുട്ടിയുടെ കോളേജ് മനസ്സിലാക്കി. ഇതേ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന യുവാവ് കോളേജിലെത്തി ബന്ധം സ്ഥാപിച്ചു. എസ് എഫ് ഐക്കാരിയായിരുന്ന യുവതിയുമായി അടുപ്പം അതിശക്തമാക്കി. ഇതിനിടെയായിരുന്നു പീഡനമെന്നാണ് സൂചന.

പെണ്‍കുട്ടിയുടെ വീട്ടിലും ആളില്ലാത്തപ്പോള്‍ യുവാവ് പോകാറുണ്ടെന്ന് വരുത്താനാണ് നീക്കം. ഇതിലൂടെ പീഡനം സിപിഎം ഓഫീസിന് പുറത്താക്കാനാണ് ശ്രമം. കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയ്ക്കു പാര്‍ട്ടി ഒാഫിസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി. അതിനിടെ ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറഞ്ഞു.

പാര്‍ട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ യുവതി എസ് എഫ് ഐക്കാരിയാണെന്നും യുവാവിന് ഡിവൈഎഫ്‌ഐയുമായി അടുപ്പമുണ്ടെന്നതും വ്യക്തമാണ്. ചെറുപ്പളശേരി ഓഫീസില്‍ മാഗസീന്‍ തയ്യാറാക്കുന്നതിന് ഇവര്‍ വന്നുവെന്നതും വ്യക്തമാണ്. എന്നാല്‍ തെരഞ്ഞെടുപ്പുകാലത്ത് ഈ വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയാകും. ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി ശശിയുമായി ബന്ധപ്പെട്ട പീഡന വിവാദത്തെ പാര്‍ട്ടി ഏറെ പാടുപെട്ടാണ് മറികടന്നത്. അതും പാര്‍ട്ടി ഓഫീസില്‍ ഡിവൈഎഫ്‌ഐക്കാരിയെ പീഡിപ്പിച്ചുവെന്നതായിരുന്നു.

അതേസമയം, സംഭവം നടന്നെന്ന് ആരോപിക്കപ്പെടുന്ന ഓഫീസ് ചെർപ്പുളശ്ശേരിയിലായതിനാൽ പരാതി ചെർപ്പുളശ്ശേരി പോലീസിന് കൈമാറിതായും അധികൃർ വ്യക്തമാക്കി. ഇതോടെ കേസിൽ തുടരന്വേഷണം ചെർപ്പളശ്ശേരി പോലീസായിരിക്കും നടത്തുക.അതിനിടെ, തിര‍ഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരം ഒരു ആരോപണം ഉയർന്നിത് പിന്നിൽ സംശയമുണ്ടെന്ന് പ്രാദേശിക സിപിഎം വൃത്തങ്ങൾ പ്രതികരിച്ചു.

പരാതിയിൽ പറയുന്ന യുവാവിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെർപ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറഞ്ഞു. സദാസമയവും അളുകൾ ഉണ്ടാവുന്ന പാർട്ടി ഓഫീസിൽ വച്ച് ഇത്തം ഒരു സംഭവം നടക്കാൻ യാതൊരു സാധ്യതയും ഇല്ല. പരാതിക്കാരിയ യുവതിക്കും യുവാവിനും പാർട്ടിയുമായി കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends