Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃശൂര്‍ മാറിമറിയും... വെള്ളാപ്പള്ളി മകന്‍ വെള്ളാപ്പള്ളിയെ വിരട്ടി മത്സരിക്കേണ്ടെന്ന തീരുമാനം മാറ്റിയതിന് പിന്നില്‍ മോഡിയും അമിത്ഷായും കളിച്ച കളി; ജയിച്ചാലും ജയിച്ചില്ലെങ്കിലും മത്സരിച്ചേ തീരു; എങ്കില്‍ അച്ഛനേയും മകനേയും കാത്തിരിക്കുന്നത് വമ്പന്‍ ഓഫര്‍; അല്ലെങ്കിലോ...

21 MARCH 2019 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവസാനം തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തുഷാര്‍ മത്സരിക്കേണ്ടെന്ന് കടുംപിടിത്തം പിടിച്ച വെള്ളാപ്പള്ളിയേയും മകനേയും അക്ഷരാര്‍ത്ഥത്തില്‍ മോഡിയും അമിത്ഷായും വരുതിയ്ക്ക് നിര്‍ത്തുകയായിരുന്നു. വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ തുഷാറിനെ മത്സരിപ്പിച്ചാല്‍ മാത്രമേ എസ്എന്‍ഡിപി വോട്ടുകള്‍ ലഭിക്കുകയുള്ളൂ. ഇക്കാര്യം മനസിലാക്കിയാണ് സിപിഎം വെള്ളാപ്പള്ളിക്ക് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയത്. മുഖ്യമന്ത്രിയുള്‍പ്പെടെ 4 പ്രമുഖമന്ത്രിയാണ് വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്. എന്നാല്‍ അതിനെയെല്ലാം തകര്‍ക്കുന്ന നിലപാടാണ് മോഡി സ്വീകരിച്ചത്.

തുഷാര്‍ മത്സരിക്കണമെന്ന് ബിജെപി നേതാക്കള്‍ വെള്ളാപ്പള്ളിയോട് പറഞ്ഞു. അതിന് തടസം നിന്നാല്‍ പഴയതു പോലെയല്ല ശക്തമായ നടപടി വരും. പഴയ മൈക്രോ ഫിനാന്‍സ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും. മാത്രമല്ല വെള്ളാപ്പള്ളിക്ക് സംരക്ഷണം നല്‍കുന്ന സേനയെ പിന്‍വലിയ്ക്കും. പക്ഷെ തുഷാര്‍ മത്സരിച്ചാല്‍ തോറ്റാലും കുഴപ്പമില്ല വലിയ സ്ഥാനം നല്‍കും. തോറ്റാല്‍ രാജ്യസഭാ എംപിയും ജയിച്ച് ബിജെപി അധികാരത്തില്‍ വന്നാല്‍ മന്ത്രിയുമാക്കും. ഇപ്പോഴത്തെ സര്‍വേ ഫലങ്ങളും ബിജെപിയ്ക്ക് അനുകൂലമാണ്. ഇത് ചൂണ്ടിക്കാട്ടിയതോടെ വെള്ളാപ്പള്ളിയും മകനും തണത്തു. അങ്ങനെയാണ് മത്സരിക്കാന്‍ മഞ്ഞക്കൊടി വീശിയത്.

അതേസമയം അച്ഛനും മോനും ഇപ്പോഴും കള്ളക്കളി തുടരുകയാണ്. സംസ്ഥാനത്തെ പിണക്കാതിക്കാന്‍ അച്ഛനും കേന്ദ്രത്തെ പിണക്കാതിരിക്കാന്‍ മകനും ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇരുവരുടേയും പ്രസ്താവനകള്‍.

തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് വെള്ളാപ്പള്ളി ഇന്നലേയും പറഞ്ഞത്. ചാലക്കുടി എതിര്‍ സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റിനെ ഇരുകൈ നീട്ടി സ്വീകരിച്ചാണ് മകനെ തള്ളിപ്പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴയില്‍ ഇടത് സ്ഥാനാര്‍ഥി എ.എം ആരിഫ് തോറ്റാല്‍ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് ഒരു രസത്തിന് പറഞ്ഞതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വീണ്ടും ആവര്‍ത്തിച്ചത്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഈഴവ സമുദായത്തെ അവഗണിച്ചു. തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴ സീറ്റിനെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ഷാനിമോള്‍ ഉസ്മാന് തോല്‍ക്കുന്ന സീറ്റ് നല്‍കിയത് ശരിയായില്ലെന്നും ജയിക്കുന്ന സീറ്റായ വയനാട് നല്‍കണമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഷാനിമോളെ ചതിക്കുകയായിരുന്നു. ആലപ്പുഴയെ സംബന്ധിച്ച് ഒരു കാട്ടില്‍ രണ്ട് പുലികള്‍ വേണ്ടെന്ന് അവിടുത്തെ വോട്ടര്‍മാര്‍ കരുതിയാല്‍ എന്തുചെയ്യാനൊക്കുമെന്നും അദ്ദേഹം ചോദിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഈഴവ സമുദായത്തെ അവഗണിച്ചെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ന്യൂനപക്ഷ സമുദായങ്ങള്‍ സ്ഥാനാര്‍ഥി പട്ടിക ഹൈജാക്ക് ചെയ്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കാര്യങ്ങള്‍ ഇത്രയൊക്കെയായിട്ടും ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവെക്കേണ്ടിവന്നാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എന്‍ഡിഎ സീറ്റ് വിഭജനപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends