റിസോര്‍ട്ടില്‍ വിളിച്ചുവരുത്തി അശ്ലീല ചിത്രങ്ങൾ പകർത്തുന്നത് ഷമീനയ്ക്ക് ഹരം ; ലക്ഷങ്ങൾ തട്ടുന്ന ഷമീനയുടെ ഹരമേറിയ കഥ കേട്ട് സംസ്ഥാനത്തെ പോലീസുകാർ അമ്പരാപ്പിൽ

തിരുവമ്പാടി സ്വദേശിയായ വ്യവസായിയെ റിസോര്‍ട്ടില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിലായി. റിസോർട്ടിൽ വെച്ച് അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ വള്ളിവട്ടം ഇടിവഴിക്കല്‍ വീട്ടില്‍ ഷമീന (27) ആണ് തിരുവമ്പാടി പൊലീസിന്റെ കുരുക്കിലായത്.
പരാതിക്കാരനായ തിരുവമ്പാടി സ്വദേശിയുടെ ഉടമസ്ഥതതിലുള്ള റിസോട്ട് ഡോണും ജോര്‍ജും ചേര്‍ന്ന് വാടകയ്ക്ക് എടുക്കുകയായിരുന്നു. പരാതിക്കാരനെ റിസോട്ടില്‍ വിളിച്ചു വരുത്തി ഷമീനയോടൊപ്പം നിറുത്തി ഫോട്ടോയും വീഡിയോയുമെടുക്കുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി 40000 രൂപ വാങ്ങിക്കുകയും ചെയ്തു. വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. സമാന സംഭവത്തില്‍ ഷമീനയുടെ പേരില്‍ കൊടുങ്ങല്ലുര്‍ ഉള്‍പ്പെടെ പല പൊലീസ് സ്റ്റേഷനുകളിലും പരാതിയുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ ഇവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുവെന്ന് പൊലീസ് വ്യക്തമാക്കി.
താമരശേരി ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം തിരുവമ്പാടി എസ്.ഐ സദാനന്ദന്, സ്വപ്നേഷ്, സ്വപ്ന, ജദീര്‍ എന്നിവരടങ്ങിയ സംഘമാണ് ഷമീനയെ പിടികൂടിയത്. കൊടുങ്ങല്ലൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയായ ഷമീനയെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഈ കേസില്‍ അനീഷ് എന്നൊരാളെ ഇനിയും പിടികൂടാനുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നറിയാനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























