Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സ്ത്രീ പീഡന വിവാദത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒപ്പം കൂട്ടിയാല്‍ തിരിച്ചടിയാകുമെന്ന് പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന് ഭീതി

21 MARCH 2019 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

സ്ത്രീ പീഡന വിവാദത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒപ്പം കൂട്ടിയാല്‍ തിരിച്ചടിയാകുമെന്ന് പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന് ഭീതി. ഷൊര്‍ണൂര്‍ മേഖലയില്‍ പലയിടത്തും ശശി ഒപ്പം വന്നെങ്കിലും ഫോട്ടോകളില്‍ നിന്ന് രാജേഷ് അദ്ദേഹത്തെ വെ്ട്ടിമാറ്റി. എന്നാല്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ ഇരുവരും തമ്മിലുള്ള ചിത്രം അടിച്ചുവരുകയും ചെയ്തു.

കഴിഞ്ഞ ദിവസം ചെര്‍പ്പുളശ്ശേരി വെള്ളിനേഴിയില്‍ പത്മഭൂഷന്‍ കലാമണ്ഡലം രാമന്‍കുട്ടിയാശാന്റെ വീട് സന്ദര്‍ശിക്കുമ്പോള്‍ എം.ബി രാജേഷിനൊപ്പം പി.കെ ശശി എം.എല്‍.എയും ഉണ്ടായിരുന്നു. പിറ്റേന്ന്് പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ ഫോട്ടോ അതേപടി അച്ചടിച്ചുവന്നപ്പോള്‍ മറ്റു പത്രങ്ങളിലെ ഫോട്ടോയില്‍ ശശിയെ കാണാനില്ല. ഈ ഫോട്ടോഷോപ്പ് കളി എന്താണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് പാര്‍ട്ടിയിലെ വെട്ടിക്കളി പുറത്തായത്. 

എം.ബി രാജേഷിന്റെ ഓഫീസില്‍ നിന്നും മറ്റു പത്രങ്ങള്‍ക്ക് ഫോട്ടോ നല്‍കിയപ്പോള്‍ പി.കെ ശശിയുടെ ഫോട്ടോ ക്രോപ്പ് ചെയ്താണ് നല്‍കിയത്. കൂടാതെ രാജേഷിന്റെ മീഡിയാ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന ഫോട്ടോയിലും ശശി ഇല്ലായിരുന്നു. എന്നാല്‍ ശശിയെ ഒതുക്കാന്‍ പാര്‍ട്ടി പത്രം തയ്യാറായില്ല. സംഭവം അറിഞ്ഞ പി.കെ ശശി കട്ടക്കലിപ്പിലാണ്. വിവാദത്തിന് ശേഷം പി.കെ ശശി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്നും എം.ബി രാജേഷ് പലപ്പോഴും വിട്ടു നിന്നിരുന്നു. പരാജയ ഭീതിയെ തുടര്‍ന്നാണിതെന്നാണ് പറയുന്നത്. ജില്ലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം സി.പി.എം-സി.പി.ഐ പോര് രൂക്ഷമായതും ഇടതുമുന്നണിക്ക് തലവേദനയാകുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും സി.പി.ഐ കേന്ദ്രങ്ങളായ അട്ടപ്പാടി, തച്ചമ്പാറ, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളില്‍ ചേരിപ്പോര് രൂക്ഷമാണ്.

കഴിഞ്ഞ ദിവസം നടന്ന കുമരംപുത്തൂര്‍ പഞ്ചായത്ത് എല്‍.ഡി.എഫ് കണ്‍വന്‍ഷന്‍ സി.പി.ഐ ബഹിഷ്‌കരിച്ചിരുന്നു. രണ്ടുതവണ എം.പിയായ എ.ബി രാജേഷിന് ഇത്തവണയും സീറ്റുനല്‍കി മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് സി.പി.എം കണക്കൂകൂട്ടുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസവും മുന്നണിയിലെ അസ്വാരസ്യവും കീറാമുട്ടിയായി തുടരുകയാണ്. ശശിക്കെതിരായ പ്രശ്‌നം ഉയര്‍ന്ന് വന്നപ്പോള്‍ തന്ത്രപരമായ നിലപാടാണ് രാജേഷ് എടുത്തത്. അതിനാല്‍ പി.കെ ശശി 'പണി' തരുമെന്ന് രാജേഷിന് ആശങ്കയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട്ട് സി.പി.ഐ സ്ഥാനാര്‍ത്ഥിയും ജില്ലാ സെക്രട്ടറിയുമായ കെ.പി സുരേഷ് രാജിനെ പരാജയപ്പെടുത്താന്‍ സി.പി.എമ്മിലെ ജില്ലാ നേതാക്കളില്‍ ചിലര്‍ ശ്രമിച്ചെന്നാണ് ആരോപണം.

മാത്രമല്ല കുമരംപുത്തൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഒഴിവാക്കി ഹൗസിങ് സൊസൈറ്റി സി.പി.എം പിടിച്ചെടുത്തതും അവരെ പ്രകോപിതരാക്കി. അതോടെ എല്‍.ഡി.എഫ് ഭരിച്ചിരുന്ന തെങ്കര പഞ്ചായത്തിലെ സി.പി.ഐ അംഗം രാജിവെച്ചു. യു.ഡി.എഫ് പഞ്ചായത്ത് പിടിച്ചടക്കുകയും ചെയ്തു. കുമരംപുത്തൂരിലെ സി.പി.എമ്മിന്റെ കാലുവാരലിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ തിരിച്ചടി നല്‍കുമോ എന്ന് കാത്തിരുന്ന് കാണാം. അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ പോപ്പുലറല്ലാത്തതും കെ.സി വേണുഗോപാലിന്റെ വലംകയ്യായതും കാരണം എ, ഐ ഗ്രൂപ്പുകള്‍ പണി കൊടുക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (19 minutes ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (25 minutes ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (31 minutes ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (46 minutes ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (57 minutes ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (1 hour ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (1 hour ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (1 hour ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (1 hour ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (1 hour ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (1 hour ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (1 hour ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (4 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (4 hours ago)

Malayali Vartha Recommends