Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട് സീറ്റ് ഉമ്മന്‍ചാണ്ടിക്ക് വിട്ടുകൊടുത്ത ചെന്നിത്തലയ്ക്ക് നട്ടെല്ലില്ലെന്ന് കോഴിക്കോട്ടെ ഐ ഗ്രൂപ്പ് നേതാവ് വീരാന്‍കുട്ടി, സ്വന്തം ഗ്രൂപ്പിന്റെ സീറ്റ് നിലനിര്‍ത്താനാവാത്ത ചെന്നിത്തല വിശദീകരണം നല്‍കണമെന്നും ആവശ്യം

21 MARCH 2019 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വയനാട് സീറ്റ് ഉമ്മന്‍ചാണ്ടിക്ക് വിട്ടുകൊടുത്ത ചെന്നിത്തലയ്ക്ക് നട്ടെല്ലില്ലെന്ന് കോഴിക്കോട്ടെ ഐ ഗ്രൂപ്പ് നേതാവ് വീരാന്‍കുട്ടി. സ്വന്തം ഗ്രൂപ്പിന്റെ സീറ്റ് നിലനിര്‍ത്താനാവാത്ത ചെന്നിത്തല വിശദീകരണം നല്‍കണമെന്നും ടി.സിദ്ധിഖ് സ്ഥാനാര്‍ത്ഥിയായതോടെ ഒഴിവ് വരുന്ന ഡി.സി.സി പ്രസിഡന്റ് സ്ഥാനം കോഴിക്കോട് ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ കോഴിക്കോട് അവര്‍ യോഗം ചേരുകയും ചെയ്തു. കോഴിക്കോട്, വയനാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണവുമായി സഹകരിക്കെണ്ടെന്നും യോഗം തീരുമാനിച്ചതായാണ് വിവരം ഐ ഗ്രൂപ്പിന് പരമ്പരാഗതമായി ഉണ്ടായിരുന്ന പല സീറ്റുകളും ഗ്രൂപ്പില്‍ മുമ്പുണ്ടാരുന്നവര്‍ ഗ്രൂപ്പിന്റേതെന്ന പേരില്‍ സ്വന്തമാക്കിയിരിക്കുകയാണ്. പാലക്കാട് വി.കെ ശ്രീകണ്ഠന്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, കണ്ണൂരില്‍ കെ.സുധാകരന്‍, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ ഗ്രൂപ്പില്‍ സജ്ജീവമല്ല.

കൂടെ നില്‍ക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും സംരക്ഷിക്കാന്‍ ചെന്നിത്തല പലപ്പോഴും തയ്യാറാകുന്നില്ലെന്നും അവര്‍ക്ക് പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും പിന്തുണ നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. സോളാര്‍ വിവാദത്തെ തുടര്‍ന്ന് അടൂര്‍ പ്രകാശിന് കോന്നി സീറ്റ് നിഷേധിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയാണ് ശക്തമായി രംഗത്തെത്തിയത്. വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന് അദ്ദേഹം ശക്തമായി വാദിച്ചു. അപ്പോഴും ചെന്നിത്തല മൗനത്തിന്റെ മാളത്തിലായിരുന്നു. അതോടെ അടൂര്‍പ്രകാശ് ചെന്നിത്തലയുമായി അകന്നു. വയനാട് സീറ്റില്‍ ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ഹൈക്കമാന്‍ഡിന് മുന്നില്‍ വാദിച്ചതല്ലാതെ വിജയിക്കാന്‍ ചെന്നിത്തലയ്ക്കായില്ല. അവസാനം വിമാനത്തിന് സമയമായെന്ന് പറഞ്ഞ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

എറണാകുളത്ത് ഹൈബി ഈഡന് സീറ്റ് കിട്ടിയത് മാത്രമാണ് ഐ ഗ്രൂപ്പിന്റെ നേട്ടം. എന്നാല്‍ അതില്‍ ചെന്നിത്തലയ്ക്ക് വലിയ റോളില്ലെന്ന് അങ്ങാടിപ്പാട്ടാണ്. ഹൈക്കമാന്‍ഡും രാഹുല്‍ഗാന്ധിയും നടത്തിയ സര്‍വ്വേയും മണ്ഡലത്തിലെ ഏഴ് എം.എല്‍.എമാരും സിറ്റിംഗ് എം.പി കെ.വി തോമസിനെതിരെ ശക്തമായ നിലപാട് സീകരിക്കുകയും ചെയ്തത് തിരിച്ചടിയായതോടെയാണ് ഹൈബി സ്ഥാനാര്‍ത്ഥിയായത്. സി.പി.എം, മികച്ച രാജ്യസഭാ എം.പിയായിരുന്ന പി.രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്തിയായി കെ.വി തോമസ് പോരാ എന്ന് പൊതുവേ അഭിപ്രായം ഉയര്‍ന്നിരുന്നു. അല്ലാതെ കെ.വി വെട്ടി ചെന്നിത്തല സീറ്റ് പിടിച്ചെടുക്കുകയല്ലായിരുന്നു.

കോഴിക്കോട് ജില്ലയിലെ ഭൂമി ഇടപാടുകളില്‍ മധ്യസ്ഥനായി നിന്ന് സാമ്പത്തിക വെട്ടിപ്പ് നടത്തിയയാളെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. അത് വകവെയ്ക്കാതെ ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കുകയാണ് ചെയ്തത്. അതോടെ കോണ്‍ഗ്രസില്‍ ചേരിതിരിവായി. സിദ്ദിഖ് ഉള്‍പ്പെട്ട ഭൂമി ഇടപാടിനെപ്പറ്റി കെപിസിസിക്കും എഐസിസിക്കും പരാതി നല്‍കിയിരുന്നു. താമസിക്കാതെ മലപ്പുറം, കോഴിക്കോട് ജില്ലയിലെ സിദ്ദിഖ് വിരുദ്ധ കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച
നടത്തി രഹസ്യ യോഗം വിളിക്കുമെന്ന് അറിയുന്നു. താമരശേരിയില്‍ റിട്ട. മജിസ്‌ട്രേട്ടിന്റെ 22. 44 ഏക്കര്‍ ട്രസ്റ്റ് ഭൂമി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ തട്ടിയെടുക്കുകയും കോടികളുടെ സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. 2011ല്‍ അന്തരിച്ച റിട്ട. മജിസ്‌ട്രേട്ടിന്റെ ഭൂമി അദ്ദേഹത്തിന്റെ സഹോദരന്റെ പേരിലാക്കുന്നതിന് ഇടനിലക്കാരനായി നിന്ന് സിദ്ദിഖ് വെട്ടിപ്പ് നടത്തിയെന്ന്് കോണ്‍ഗ്രസുകാര്‍ തന്നെ പരാതി നല്‍കിയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends