പന്നി, പേയിളകിയതുപോലെ ഓടി അഞ്ചുപേരെ കുത്തി വീഴ്ത്തി; ഒടുവില്‍ കിണറ്റില്‍ വീണു!

കാട്ടുപന്നിയുടെ ആക്രമണത്തില്‍ തിരുവില്വാമല ടൗണിലും പരിസരപ്രദേശങ്ങളിലുമായി ഒരു സ്ത്രീയടക്കം അഞ്ചുപേര്‍ക്കു പരിക്കേറ്റു.
തിരുവില്വാമല കാട്ടുകുളം മഠത്തിക്കുന്നേല്‍ പോള്‍ ജെയിംസിന്റെ ഭാര്യ എല്‍സി (51), സിഐടിയു യൂണിയന്‍ തൊഴിലാളി വിജയന്‍ (50), പട്ടിപ്പറന്പ് സുന്ദരന്‍ (46), ആക്കപ്പറമ്പ് രതീഷ് (24), ഒരലാശേരി രതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നുരാവിലെ 8.30- ഓടെയാണ് സംഭവം. സിഐടിയു യൂണിയന്‍ ഓഫീസ് പരിസരത്ത് നില്‍ക്കുകയായിരുന്ന വിജയനെ റോഡില്‍വച്ച് പന്നി കുത്തിവീഴ്ത്തുകയായിരുന്നു.
പിന്നീട് സുന്ദരനെയും കുത്തി അടുത്തുള്ള വീടിന്റെ പൂട്ടിയിട്ട ഗേയിറ്റ് തകര്‍ത്ത് ആക്കപ്പറമ്പ് മാരിയമ്മന്‍ കോവിലില്‍ കയറി അവിടെ കണ്ട രതീഷിനെ ആക്രമിച്ചു.
പിന്നീട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ഓടിക്കയറിയ പന്നി സമീപത്തെ പോള്‍ ജെയിംസിന്റെ വീട്ടില്‍ കയറി ഭാര്യ എല്‍സിയെ കുത്തിപരിക്കേല്‍പ്പിച്ചു.
പിന്നീട് ഓടുന്നതിനിടെ വീട്ടുകിണറ്റില്‍ വീഴുകയായിരുന്നു. മായന്നൂര്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പന്നിയെ കിണറ്റില്‍നിന്ന് കയറ്റാനുള്ള ശ്രമത്തിലാണ്.
പന്നിയുടെ ആക്രമണത്തില്‍ നാട്ടുകാര്‍ ഭീതിയിലാണ്. പരിക്കേറ്റ അഞ്ചുപേര്‍ തിരുവില്വാമല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി. സാരമായി പരിക്കേറ്റ വിജയനെ പിന്നീട് ഒറ്റപ്പാലത്തേക്കു കൊണ്ടുപോയി.
https://www.facebook.com/Malayalivartha
























