കിലോയ്ക്ക് 200 രൂപ മുടക്കി വാങ്ങിയ അയല രാത്രിയില്‍ വെട്ടിത്തിളങ്ങി... സംഭവം മലപ്പുറം തിരൂരിൽ

രാത്രി മത്സ്യം വൃത്തിയാക്കാനായി എടുത്തപ്പോള്‍ ഇത് തിളങ്ങുകയായിരുന്നു. മത്സ്യംകുറേദിവസം കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവാണ് തിളക്കത്തിനു കാരണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മത്സ്യ ലഭ്യ കുറഞ്ഞപ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് അയല, മത്തി തുടങ്ങിവ കേരളത്തില്‍ എത്തുന്നത്. എന്നാല്‍ ഇവയുടെ പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കറിവെച്ച് കഴിക്കാന്‍ വാങ്ങിയ മത്സ്യം വെട്ടിത്തിളങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാര്‍ കറിവെയ്ക്കാതെ മീന്‍ ഉപേക്ഷിച്ചു. കിലോയ്ക്ക് 200 രൂപ മുടക്കി വാങ്ങിയ അയലയാണ് രാത്രിയില്‍ വെട്ടിത്തിളങ്ങിയത്. വാങ്ങുമ്ബോള്‍ തന്നെ വെള്ളയും പച്ചയും കലര്‍ന്ന നിറത്തിലായിരുന്നു മത്സ്യമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മത്സ്യംകുറേദിവസം കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവാണ് തിളക്കത്തിനു കാരണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മലപ്പുറം തിരൂരിലാണ് സംഭവം.
https://www.facebook.com/Malayalivartha
























