മകനേയും കൊണ്ട് അച്ഛന്‍ കടന്നുകളഞ്ഞ സംഭവത്തില്‍ പോലീസ് ഒത്തുകളിക്കുന്നുവെന്ന് ബന്ധുക്കള്‍

നിബന്ധനകളോടെ കുടുംബകോടതി കാണാനനുവദിച്ച മകനുമായി അച്ഛന്‍ കടന്നുകളഞ്ഞ സംഭവത്തില്‍ പോലീസ് ഒത്തുകളിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവം നടന്ന് ഒന്നരമാസം പിന്നിട്ടിട്ടും കുട്ടിയെയും പിതാവിനെയും കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ലെന്ന് കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
മുട്ടത്തിപറമ്പ് വാരണം പുത്തേഴത്തുവെളി ഷെബിനെയാണ് സംഭവത്തില്‍ ചേര്‍ത്തല പോലീസ് പ്രതി ചേര്‍ത്തിരുക്കുന്നത്. ഷെബിന്റെ ഭാര്യ തസ്‌നിയുടെ ദുരൂഹമരണത്തെ തുടര്‍ന്ന് ഷെബിനെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു. തസ്‌നിയുടെ മരണത്തെ തുടര്‍ന്ന് കുട്ടി തസ്‌നിയുടെ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു.
റിമാന്‍ഡ് കഴിഞ്ഞിറങ്ങിയ ഷെബിന്‍ നല്‍കിയ ഹര്‍ജിയിലാണ് കുട്ടിയെ കാണാന്‍ നിബന്ധനകളോടെ ഇയാളെ കുടുംബകോടതി അനുവദിച്ചത്.
ഫെബ്രുവരി ഒന്‍പതിനു കുട്ടിയെ കാണാനെത്തിയ ഷെബിന്‍ കുട്ടിയുമായി കടക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിനെത്തുടര്‍ന്നു നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കുടുംബകോടതി നിര്‍ദേശിക്കുകയും പോലീസില്‍ പലതരത്തില്‍ നേരിട്ടു പരാതികള്‍ നല്‍കിയിട്ടും കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് തസ്‌നിയുടെ മാതാപിതാക്കളായ കുഞ്ഞുമോന്‍, നെജീന, ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലര്‍ ബി.ഫൈസല്‍, ബന്ധുക്കളായ കെ.എ ജലാല്‍, സുനീര്‍ചേര്‍ത്തല എന്നിവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























