Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.പി.എം തെരഞ്ഞെടുപ്പ് പരാജയം സമ്മതിച്ചെന്നും കോലീബി സഖ്യമെന്ന കോടിയേരിയുടെ ആരോപണം അത് ശരിവയ്ക്കുന്നതാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ആരോപിച്ചു

21 MARCH 2019 06:00 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സി.പി.എം തെരഞ്ഞെടുപ്പ് പരാജയം സമ്മതിച്ചെന്നും കോലീബി സഖ്യമെന്ന കോടിയേരിയുടെ ആരോപണം അത് ശരിവയ്ക്കുന്നതാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്‍ നൂറ് നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അത് വിശ്വസിക്കില്ല. യുഡിഎഫിനെ സഹായിക്കാന്‍ ബിജെപി ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലാണ്. സിപിഎമ്മിന് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി പ്രയോജനം ചെയ്യുന്നത് ബിജെപിക്കാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റെക്കോര്‍ഡ് വിജയം നേടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സി.പി.എമ്മിന്റെ അക്രമ- കൊലപാതക രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം അവരെ ഭയപ്പെടുത്തുന്നുണ്ട്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോടിയേരി അടക്കമുള്ള നേതാക്കളുടെ ശ്രമം. ആദ്യ യുപിഎ സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിക്കൊപ്പം വോട്ടു ചെയ്തവരാണ് കോടിയേരിയും പാര്‍ട്ടിയും. എന്നിട്ട് കോണ്‍ഗ്രസ് ബി.ജെ.പിയുമായി രഹസ്യബന്ധം നടത്തുന്നെന്ന് അവര്‍ ആക്ഷേപിക്കുന്നു. വടകരയില്‍ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ എന്ത് ചെയ്യുമെന്നറിയാനാകാത്ത അവസ്ഥയിലാണ് ഇടത്പക്ഷെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത് മന്ത്രിസഭ അംഗീകരിച്ചിട്ടും ഉത്തരവിറക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ആചാരങ്ങളുടെ പേരിലുണ്ടായ പ്രശ്‌നങ്ങള്‍ ജനങ്ങളെ സ്വാധീനിക്കും. എന്നാല്‍ മതേതരത്വം വിട്ടൊരു കളിക്ക് കോണ്‍ഗ്രസില്ല. ലീഗ് - എസ്ഡിപിഐ ചര്‍ച്ച നടന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. എസ്.ഡി.പി.ഐയെ ആശ്രയിക്കേണ്ട ഗതികേട് ലീഗിനില്ല. കോണ്‍ഗ്രസ് വിട്ടവര്‍ തെറ്റ് തിരുത്തി തിരിച്ചുവരും. ബിജെപിക്കെതിരെ എല്ലാ മതേതര പാര്‍ട്ടികളുമായും കോണ്‍ഗ്രസ് സഹകരിക്കും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആകെ അങ്കലാപ്പിലാണ്. അതില്‍ നിന്ന് ഉടലെടുത്താണ് കോലീബി സഖ്യമെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ട് പോയ എല്‍.ഡി.എഫ് വലിയ ആത്മവിശ്വാസത്തില്‍ മുന്നേറുമ്പോഴാണ് കെ.മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായത്. അതോടെ എല്ലാ കണ്ണുകളും വടകരയിലേക്ക് തിരിഞ്ഞു. പി.ജയരാജന്‍ പോലും ആശങ്കയിലായി. കാരണം മുരളീധരനെതിരെ യാതൊരു ആരോപണവും സി.പി.എമ്മിന് ഉയര്‍ത്താനാകില്ല. അതോടെയാണ് അവര്‍ കോലീബി സഖ്യം പുറത്തെടുത്തത്. എന്നാലത് ഏശാന്‍ സാധ്യതയില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍ വടകരയില്‍ മുരളീധരനെ ജയിപ്പിച്ച് വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ബി.ജെ.പി ശ്രമിക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends