Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വടകരയില്‍ കെ. മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായതോടെ സി.പി.എം കെട്ടഴിച്ച് വിട്ട ഭൂതമാണ് കോലീബി. എന്താണ് കോലീബി എന്ന് അറിയണ്ടേ?

21 MARCH 2019 08:23 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വടകരയില്‍ കെ. മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായതോടെ സി.പി.എം കെട്ടഴിച്ച് വിട്ട ഭൂതമാണ് കോലീബി. എന്താണ് കോലീബി എന്ന് അറിയണ്ടേ? കോണ്‍ഗ്രസ്-ലീഗ്- ബി.ജെ.പി സഖ്യത്തെ പരിഹസിച്ച് സി.പി.എം ഇറക്കിയ ഷോര്‍ട്ട് ഫോമാണ് കോലീബി. വടകരയില്‍ പി.ജയരാജനെ തോല്‍പ്പിക്കാന്‍ ഈ സഖ്യം മുന്നിലുണ്ടെന്നാണ് കോടിയേരിയും ആക്ഷേപിക്കുന്നത്. 1991ലാണ് കോലീബി സഖ്യം വിവാദമായത്. ആ മുന്നണിയുടെ സൂത്രധാരന്‍ പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയാണ് വടകരയിലും ബേപ്പൂരിലും കോലീബി സഖ്യം തീരുമാനിച്ചതെന്ന് ബിജെപി നേതാവ് കെ. രാമന്‍പിള്ളയാണ് വെളിപ്പെടുത്തിയത്.

'കോഴിക്കോട്ടെ ബിഎംഎസ് പ്രവര്‍ത്തകനായ കെ ഗംഗാധരന്‍, ജന്മഭൂമി ലേഖകനും കണ്ണൂര്‍ സ്വദേശിയുമായ കെ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് ഒരു പദ്ധതി തയ്യാറാക്കി. മുസ്‌ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ഇവര്‍ കോട്ടക്കല്‍ ടിബിയില്‍ സമ്മേളിച്ചു. ഒരു പദ്ധതി അവിടെ അവര്‍ ആവിഷ്‌കരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് പോലും അറിയാതെ ബിജെപി കോണ്‍ഗ്രസ് മുസ്‌ളിംലീഗ് സഖ്യം അവിടെ ഉടലെടുത്തു. എന്നാണ് രാമന്‍പിള്ളയുടെ ആത്മകഥയായ 'ധര്‍മം ശരണം ഗച്ഛാമി'യില്‍ പറയുന്നത്. കോബി സഖ്യം എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് -ബി.ജെ.പി സഖ്യം. വര്‍ഷങ്ങളാണ് ഈ സഖ്യത്തിലൂടെ ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് കച്ചവടം നടത്തിവരുകയായിരുന്നു. കേരളത്തില്‍ ബി.ജെ.പിക്ക് വളര്‍ച്ച തുടങ്ങിയതോടെയാണ് അത് അവസാനിച്ചത്. ഇരുവരും പ്രാദേശികമായി പല തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നുണ്ട്.

മാബി എന്നാല്‍ മാര്‍ക്‌സിസ്റ്റ് - ബി.ജെ.പി സഖ്യം രഹസ്യമായി ചിലപ്പോള്‍ ഈ സഖ്യം ഉണ്ടായിട്ടുണ്ട്. വടക്കന്‍കേരളത്തിലാണ് അത് കൂടുതലും ഉണ്ടായിട്ടുള്ളത്. ഇതൊക്കെ കൂടാതെ വേറെയും രഹസ്യ സഖ്യങ്ങളുണ്ടായിട്ടുണ്ട്. അടവ് നയം എന്നൊക്കെ അതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. 2006ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും മുസ്്‌ലിംലീഗും അടവ് നയത്തില്‍ ഏര്‍പ്പെടുകയും അങ്ങനെ ഇരവുരം പല പഞ്ചായത്തുകളും പരസ്പ്പരം പിടിച്ചെടുക്കുകയും ചെയ്തു. പിന്നെയുള്ള ഒരു കൂട്ടുകെട്ടാണ് സാമ്പാര്‍ മുന്നണി. അത് മലപ്പുറം ജില്ലയില്‍ മാത്രം ഉണ്ടാകുന്നൊരു മുന്നണിയാണ്. മുസ് ലിംലീഗിനെ തറപറ്റിക്കാന്‍ ഇടതും കോണ്‍ഗ്രസും ബി.ജെ.പിയുമൊക്കെ കൈകോര്‍ക്കുന്നതിനാലാണ് സാമ്പര്‍ മുന്നണി എന്ന് പറയുന്നത്.

കോബി എന്നാല്‍ കോണ്‍ഗ്രസ്- ബി.ജെ.പി സഖ്യം. പലപ്പോഴും കേരളത്തില്‍ ഈ സഖ്യം അവസരത്തിനനുസരിച്ച് ഉയര്‍ത്തെഴുനേറ്റിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന ഘട്ടമെത്തുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് വോട്ട് ചെയ്യും. ശശി തരൂര്‍ രണ്ട് തവണ തിരുവനന്തുപരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോഴും അതുണ്ടായിട്ടുണ്ട്. ഇത്തവണ കുമ്മനം കളത്തിലിറിങ്ങിയാല്‍ ഈ സഖ്യം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സാധ്യതയുണ്ട്. ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി അവരെ തോല്‍പ്പിക്കാന്‍ സി.പി.എം മുസ്്‌ലിംലീഗിന് വോട്ട് ചെയ്യുകയാണ്. പരസ്പ്പര ധാരണയുടെ പുറത്ത് ചില മണ്ഡലങ്ങളില്‍ വോട്ട് മാറി ചെയ്ത് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്ന രീതിയും കോണ്‍ഗ്രസിനും സി.പി.എമ്മിനുമുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends