ബി.ജെ.പിയുടെ പല വിഷയങ്ങളിലും ആര്‍.എസ്.എസ് ഇടപെടുന്നതില്‍ കടുത്ത അതൃപ്തിയുള്ള സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള സമന്വയ ബൈഠക്കില്‍ പങ്കെടുത്തു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി.ജെ.പിയുടെ മുഖ്യ പ്രചാരണ വിഷയം ശബരിമല തന്നെയായിരിക്കണമെന്ന് ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ചു. കൊച്ചിയില്‍ നടന്ന സമന്വയ ബൈഠക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബി.ജെ.പിക്ക് നല്‍കിയത്. പാര്‍ട്ടിയുടെ പല വിഷയങ്ങളിലും ആര്‍.എസ്.എസ് ഇടപെടുന്നതില്‍ കടുത്ത അതൃപ്തിയുള്ള സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള, തന്റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിച്ചിട്ടും സമന്വയ ബൈഠക്കില്‍ പങ്കെടുത്തത്. പത്തനംതിട്ടയില്‍ എന്‍.എസ്.എസിന്റെ ആശീര്‍വാദത്തോടെ മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പിള്ളയെ ആര്‍.എസ്.എസ് വെട്ടി സുരേന്ദ്രന് സീറ്റ് നല്‍കുകയായിരുന്നു. മുമ്പ് കെ.സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റാക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ തീരുമാനിച്ചെങ്കിലും ആര്‍.എസ്.എസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിള്ളയ്ക്ക് നറുക്ക് വീഴുകയായിരുന്നു.
നായര്‍ ഭൂരിപക്ഷമുള്ള പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ നിര്‍ത്തിയാല്‍ വിജയിക്കില്ലെന്നാണ് നേതൃത്വം വിലയിരുത്തിയിരുന്നത്. എന്നാല്‍ ശബരിമല സമരനായകന്‍ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സുരേന്ദ്രന് സ്വാഗതം ആശംസിച്ച് അവര്‍ ഫഌക്‌സുകളും ബാനറുകളും സ്ഥാപിച്ചു. അതെല്ലാം മനസിലാക്കിയാണ് ആര്‍.എസ്.എസ് നേരിട്ടിടപെട്ട് സുരേന്ദ്രന് സീറ്റ് നല്‍കിയത്.
ഒഴിവാക്കിയതിലുള്ള അതൃപ്തി ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. വലിയ തര്‍ക്കം നടന്നെങ്കിലും പട്ടികയില്‍ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ്സാണ് അവസാന നിമിഷം പിള്ളയുടെ പേര് വെട്ടിയത്.
സ്ഥാനാര്‍ത്ഥി പട്ടികയോട് കൃഷ്ണദാസ് പക്ഷത്തിനും അതൃപ്തിയുണ്ടെന്നാണ് വിവരം. പത്തനംതിട്ട ഇല്ലെന്ന് ഉറപ്പിച്ച എംടി രമേശ് നേരത്തെ പിന്മാറി. പ്രതീക്ഷിച്ച പാലക്കാട് ശോഭാ സുരേന്ദ്രന് കിട്ടിയില്ല. അങ്ങനെ സ്വന്തം സീറ്റ് ശോഭയ്ക്ക് നല്‍കി കൃഷ്ണദാസ് ഗ്രൂപ്പ് ശക്തമാക്കി. കുമ്മനം രാജശേഖരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആരും എതിര്‍ത്തില്ല. തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ ബി.ജെ.പി നേതാവ് പി.പി മുകുന്ദനെ അനുനയിപ്പിക്കാനും അദ്ദേഹത്തെ കൊണ്ട് കുമ്മനത്തിന് പരസ്യപിന്തുണ പ്രഖ്യാപിക്കാനും ആര്‍.എസ്.എസിന് സാധിച്ചു. അത് വലിയ നേ്ട്ടമാണ്. താമസിക്കാതെ മുകുന്ദന്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനയാണിതെന്ന് കരുതുന്നു.
സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം ആയെങ്കിലും ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ചിലയിടങ്ങളിലെ തര്‍ക്കം പരിഹരിച്ച ശേഷം പ്രഖ്യാപനമുണ്ടാകും. പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തില്‍ ദേശീയനേതൃത്വത്തിനും ആര്‍.എസ്.എസിനും കടുത്ത അതൃപ്തിയാണുള്ളത്. കെ.സുരേന്ദ്രന്‍ തൃശൂര്‍ സീറ്റും ചോദിച്ചിരുന്നു. അദ്ദേഹത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമായിരുന്നു. സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ജില്ല പ്രസിഡന്റ് നാഗേഷ് അടക്കം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ കെ.സുരേന്ദ്രനെ വെട്ടാന്‍ ശ്രീധരന്‍ പിള്ള ആ സീറ്റ് ബി.ഡി.ജെ.എസിന് വിട്ട് കൊടുക്കുകയായിരുന്നു. അങ്ങനെ സുരേന്ദ്രനെ പണിത പിള്ളയ്ക്ക് ആര്‍.എസ്.എസ് എട്ടിന്റെ പണി തിരിച്ച് കൊടുത്തു.
https://www.facebook.com/Malayalivartha
























