Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭരണ തലത്തിലെ കള്ളകളി ചീഫ് സെക്രട്ടറി പൊളിച്ചതിൽ സർക്കാരിന് അമർഷം; വിഎസ് സർക്കാരിന്റെ കാലത്ത് ഭരണം ഉപേക്ഷിച്ച പോയ ചീഫ് സെക്രട്ടറി ലിസി ജേക്കബിന്റെ അവസ്ഥയിലേക്ക് സംസ്ഥാന ചീഫ് സെകട്ടറി ടോം ജോസും

21 MARCH 2019 09:05 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വിഎസ് സർക്കാരിന്റെ കാലത്ത് പകുതി വഴിയിൽ ഭരണം ഉപേക്ഷിച്ച പോയ ചീഫ് സെക്രട്ടറി ലിസി ജേക്കബിന്റെ അവസ്ഥയിലേക്ക് സംസ്ഥാന ചീഫ് സെകട്ടറി ടോം ജോസും. കാർഷിക കടങ്ങൾ എഴുതി തള്ളുന്നത് സംബന്ധിച്ച് മന്ത്രിസഭ തീരുമാനിച്ച മോറട്ടോറിയത്തിന്റെ ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കാത്തതിലല്ല സർക്കാരിന് സങ്കടം. സർക്കാർ നടത്തിയ കള്ളകളി ചീഫ് സെക്രട്ടറി പൊളിച്ചതിലാണ് സർക്കാരിന് സങ്കടം.

തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ മോറട്ടോറിയം തീരുമാനിച്ചത്. കാർഷിക കടം എഴുതിതള്ളണമെന്ന് വ്യാപക ആവശ്യം ഉയർന്നപ്പോഴാണ് മോറട്ടേറിയത്തിന്റെ പേര് പറഞ്ഞ് സർക്കാർ രക്ഷപ്പെട്ടത്. മോറട്ടോറിയത്തിന്റെ കാലാവധി 2019 ഒക്ടോബർ 11 വരെ ഉണ്ടെന്ന് ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തെ അറിയിച്ചിരുന്നു. എന്നാൽ അത്തരം വർത്തമാനങ്ങൾ ഇവിടെ വേണ്ടെന്നും പറയുന്നത് അനുസരിച്ചാൽ മതിയെന്നുമാണ് മന്ത്രിമാർ പറഞ്ഞത്. പിന്നീട് ടോം ജോസ് ഒന്നും പറയാതെ ഉത്തരവിറക്കാൻ നിർദ്ദേശം നൽകി.

മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങൾ 48 മണിക്കൂറിനകം ഉത്തരവാക്കണമെന്നാണ് നിയമമെങ്കിലും മന്ത്രിസഭാ യോഗം കഴിഞ്ഞ് മണിക്കൂർ തികയുന്നതിന് മുമ്പ് ഇലക്ഷൻ പ്രഖ്യാപിച്ചു. ഇതാണ് യാഥാർഥ്യം. മന്ത്രിസഭായോഗത്തിന്റെ തീരുമാനം ഗൗരവമായെടുക്കാൻ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച സംഭവിച്ചു എന്ന കാര്യം ചീഫ് സെക്രട്ടറി സമ്മതിച്ചു. എന്നാൽ അതുകൊണ്ട് കർഷകർക്ക് യാതൊരു ബുദ്ധിമുട്ടും സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറി പറയുന്നത്. അവിടെയാണ് കുഴപ്പം സംഭവിച്ചത്.

കർഷകരെ കൈയിലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചത്. ചീഫ് സെക്രട്ടറി അത്തരമൊരു നീക്കത്തെ ഇല്ലാതാക്കി എന്ന പരാതിയാണ് സർക്കാർ ഉന്നയിക്കുന്നത്. ഒക്ടോബർ 11 വരെയുള്ള മോറട്ടോറിയം തീരുമ്പോൾ പോരേ അടുത്ത ഉത്തരവ് എന്നാണ് ചീഫ് സെക്രട്ടറി ചോദിക്കുന്നത്. സാധാരണ ഗതിയിൽ ഇതാണ് പതിവ്.

ടോം ജോസ് മുഖ്യമന്ത്രിയുമായി അടുപ്പം പുലർത്തുന്ന ചീഫ് സെക്രട്ടറിയാണ്. എന്നാൽ മന്ത്രിമാരുമായി അദ്ദേഹം അത്ര നല്ല ബന്ധത്തിലല്ല. പ്രത്യേകിച്ച് സി പി ഐ മന്ത്രിമാരുമായി അത്ര രസത്തിലല്ല. അതിന്റെ വിഷമമാണ് മന്ത്രി സുനിൽ കുമാർ കാണിച്ചത്. സുനിൽ കുമാർ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അതിന്റെ ജാള്യത മന്ത്രിസഭായോഗത്തിനെത്തിയ സുനിൽ കുമാറിന് ഉണ്ടായിരുന്നു. സുനിൽ കുമാറിനെതിരെ ചീഫ് സെക്രട്ടറിയും രംഗത്തെത്തി എന്നതാണ് രസകരമായ മറ്റൊരു കാര്യം. സാധാരണ ഒരു മന്ത്രിക്കെതിരെ ചീഫ് സെക്രട്ടറി സംസാരിക്കാറില്ല.

നിരവധി ആരോപണങ്ങൾ നേരിട്ട ഉദ്യോഗസ്ഥനാണ് ടോംജോസ്. അദ്ദേഹം ചീഫ് സെക്രട്ടറിയാകുന്നതിന് മുമ്പാണ് അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടത്.2010 ൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ മഹാരാഷ്ട്രയിൽ 50 ഏക്കർ എസ്റ്റേറ്റ് വാങ്ങിയിരുന്നു എന്ന ആരോപണം വിജിലൻസ് അന്വേഷിച്ചിരുന്നു. 2013 ൽ ഇതിനെതിരെ വകുപ്പുതല അന്വേഷണം നടന്നു. എസ്റ്റേറ്റ് വിറ്റയാൾ നിർദ്ധനനായിരുന്നു എന്നാണ് കണ്ടെത്തൽ. അയാൾക്ക് സ്വന്തമായി 10 സെന്റ് പോലും ഉണ്ടായിരുന്നില്ല. വിൽപ്പനയുമായി ബന്ധപ്പെട്ട് രേഖകളിൽ ക്രമക്കേടുകൾ നടന്നിരുന്നു എന്നാണ് വിജിലൻസ് കണ്ടെത്തിയത് . ഐ. എ. എസ്. അസോസിയേഷൻ സെക്രട്ടറിയായിരിക്കെയാണ് വിജിലൻസ് അന്വേഷണം നടന്നത്. തൊഴിൽ വകുപ്പ് സെക്രട്ടറിയായിരിക്കെ പ്രഖ്യാപിച്ച അന്വേഷണം ജേക്കബ് തോമസിനെ വിജീലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കിയതോടെ ഇല്ലാതായി .

ടോം ജോസിന് സർക്കാരിന് ഗണ്യമായ സ്വാധീനമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. പട്ടയ ഭൂമിയിലെ ഖനന ഉത്തരവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ടോം ജോസിനെതിരെ സി പി ഐ രംഗത്തെത്തിയിരുന്നു. സി പി ഐ മന്ത്രിമാർ തന്നെയാണ് ഇതിനു പിന്നിലും ഉണ്ടായിരുന്നത്. റവന്യൂമന്ത്രി അറിയാതെയായിരുന്നു റവന്യു സെക്രട്ടറി ഉത്തരവ് ഇറങ്ങിയത്. ഉത്തരവ് മരവിപ്പിക്കാൻ റവന്യുമന്ത്രി നിർദ്ദേശം നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. ടോം ജോസിന് ഉദ്യോഗസ്ഥർക്കിടയിൽ വൻ സ്വാധീനമുണ്ട്. സി പി എം മന്ത്രിമാർ നിർദ്ദേശിക്കുന്ന ഉത്തരവുകൾ ചീഫ് സെക്രടറി അപ്പോൾ തന്നെ നടപ്പിലാക്കുമെന്നാണ് പരാതി . എന്നാൽ സി പി ഐ മന്ത്രിമാരുടെ ഉത്തരവുകൾ അനുസരിക്കാൻ ടോം ജോസ് തയ്യാറാകുന്നില്ലെന്നും മന്ത്രിമാർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends