പത്തനംതിട്ടയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല; അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്തും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തും സ്ഥാനാര്‍ത്ഥിയാകും; ബി.ജെ.പിയുടെ കേരളത്തിലെ ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബി.ജെ.പിയുടെ കേരളത്തിലെ ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്തും ശോഭ സുരേന്ദ്രന്‍ പാലക്കാടിന് പകരം ആറ്റിങ്ങലിലും മത്സരിക്കും. തിരുവനന്തപുരത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകും. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള മത്സര രംഗത്തുണ്ടാകില്ല.പാലക്കാട് വി മുരളീധരന്‍ വിഭാഗത്തിലെ സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. വൈകിട്ട് ഏഴിന് വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ബി.ജെ.പി 14 സീറ്റുകളിലും ബി.ഡി.ജെ.എസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി.തോമസിന് കോട്ടയം സീറ്റ് നല്‍കി. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുക.
രണ്ടാഴ്ചയിലേറെ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്.
ഇടത് - വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചാരണം ആരംഭിച്ചിട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത് പ്രചാരണരംഗത്ത് പാര്‍ട്ടിയെ പിന്നോട്ടടിച്ചതായി ആക്ഷേപമുണ്ടായിരുന്നു. തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ധാരണയായത് തന്നെ ഇന്നലെയാണ്.
ഇന്നലെ രാത്രി ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയിരുന്നില്ല. ചൊവ്വാഴ്ചയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്.രാത്രി ഒരു മണി വരെ യോഗം തുടര്‍ന്നതിനാല്‍ അന്ന് പ്രസിദ്ധീകരിക്കാനായില്ല.
ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചര്‍ച്ചകള്‍ കൂടി പൂര്‍ത്തിയായ ശേഷം ഇന്നലെ ഒരുമിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.
തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍,
ആറ്റിങ്ങല്‍: ശോഭ സുരേന്ദ്രന്‍
കൊല്ലം: കെ.വി.സാബു
എറണാകുളം: അല്‍ഫോണ്‍സ് കണ്ണന്താനം
ചാലക്കുടി: എ.എന്‍.രാധാകൃഷ്ണന്‍
പാലക്കാട്: സി.കൃഷ്ണകുമാര്‍
കോഴിക്കോട്: കെ.പി.പ്രകാശ് ബാബു,
പൊന്നാനി: വിടി രമ
കണ്ണൂര്‍: സി.കെ. പദ്മനാഭന്‍
വടകര: വി.കെ.സജീവന്‍
https://www.facebook.com/Malayalivartha
























